യാലോബുഷ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യാലോബുഷ നദി മിസിസിപ്പിയിലെ ലെഫ്ലോർ കൗണ്ടിയിലെ റോബിൻസൺ ബയൂ റോഡിന് സമീപം.

യാലോബുഷ നദി യു.എസ്. സംസ്ഥാനമായ മിസിസിപ്പിയുടെ വടക്കൻ-മധ്യ മേഖലയിലൂടെ ഒഴുകുന്ന 165 മൈൽ (266 കിലോമീറ്റർ) നീളമുള്ള ഒരു നദിയാണ്. യാസൂ നദിയുടെ ഒരു പ്രധാന പോഷകനദിയായ ഇത് മിസിസിപ്പി നദിയുടെ നീർത്തടത്തിന്റെ ഭാഗമാണ്.

ഗതി[തിരുത്തുക]

ഹ്യൂസ്റ്റൺ പട്ടണത്തിന്റെ വടക്കുപടിഞ്ഞാറായി, ചിക്കാസോ കൗണ്ടിയിൽനിന്ന് ഉത്ഭവിക്കുന്ന യാലോബുഷ നദി, ഗ്രെനഡ പട്ടണത്തെ കടന്ന് കാൽഹൗൺ, ഗ്രെനഡ, ലെഫ്ലോർ കൗണ്ടികൾ വഴി സാധാരണയായി പടിഞ്ഞാറ്-തെക്കുപടിഞ്ഞാറൻ ദിശയിലേക്ക് ഒഴുകുന്നു. ഗ്രീൻവുഡിൽ വച്ച് ഇത് ടാലഹാച്ചി നദിയുമായി ചേർന്ന് യാസൂ നദിയായി മാറുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യാലോബുഷ_നദി&oldid=3937298" എന്ന താളിൽനിന്ന് ശേഖരിച്ചത്