Jump to content

യാപെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യാപെൻ
Landscape of Yapen
Geography
LocationMelanesia; South East Asia
Coordinates1°50′S 136°10′E / 1.833°S 136.167°E / -1.833; 136.167
ArchipelagoSchouten Islands
Area2,278 കി.m2 (880 ച മൈ)
Highest elevation1,496 m (4,908 ft)
Administration
ProvincePapua
RegencyYapen Islands
Additional information
Time zone

യാപെൻ (ജാപെൻ, ജോബി എന്നിങ്ങനെയും അറിയപ്പെടുന്നു)[1] ഇന്തോനേഷ്യയിലെ പാപ്പുവയിലെ ഒരു ദ്വീപാണ്. വടക്ക് വശത്ത് യാപെൻ കടലിടുക്ക് യപെൻ, ബിയാക് ദ്വീപുകളെ വിഭജിക്കുന്നു. ന്യൂ ഗ്വിനിയ ദ്വീപിന്റെ വടക്ക്-പടിഞ്ഞാറൻ തീരത്തുനിന്നകലെ സിൻഡർവാസിഹ് ഉൾക്കടലിലാണ് ഇത് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറ്, മിയോസ് നം കടലിടുക്കിനു കുറുകേ മിയോസ് നം ദ്വീപും കിഴക്ക് കുറുഡു ദ്വീപും സ്ഥിതിചെയ്യുന്നു.

ഈ ദ്വീപ് ആദ്യമായി കണ്ടെത്തിയ യൂറോപ്യൻ സ്പാനിഷ് നാവികനായിരുന്ന അൽവാറോ ഡെ സാവേദ്രയായിരുന്നു. 1528 ജൂൺ 24-നു തിഡോറെയിൽ നിന്ന് ന്യൂ സ്പെയിനിലേക്കു തിരിച്ചുവരാൻ ശ്രമിച്ച അദ്ദേഹം ഇവിടെയിറങ്ങിയിരുന്നു.

അവലംബം

[തിരുത്തുക]
  1. "History of expeditions in Papua Indonesia". The Papua Insects Foundation. Retrieved 2008-04-26.
"https://ml.wikipedia.org/w/index.php?title=യാപെൻ&oldid=2914458" എന്ന താളിൽനിന്ന് ശേഖരിച്ചത്