യമനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യമനം
പ്രമാണം:Yamanam.jpg
അർച്ചനയും ഭരത് ഗോപിയും ഷൂട്ടിംഗ് ലൊക്കേഷനിൽ
സംവിധാനംഭരത് ഗോപി
നിർമ്മാണംഅജയൻ വാരികോലിൽ
തിരക്കഥജോർജ് ഓണക്കൂർ
അഭിനേതാക്കൾഅർച്ചന
രാമചന്ദ്രന്
ശാന്താ ദേവി
ശ്യാമ
നെടുമുടി വേണു
സംഗീതംജി. ദേവരാജൻ
ഛായാഗ്രഹണംസുരേഷ് പി.നായർ
ചിത്രസംയോജനംവേണുഗോപാല്
റിലീസിങ് തീയതി1992
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം99 minutes

ഭരത് ഗോപി സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്യമനം. അർച്ചന, ശാന്താദേവി, ശ്യാമ, നെടുമുടി വേണു എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്.[1] ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമൊരുക്കിയത് ജി. ദേവരാജൻ ആയിരുന്നു. അയ്യപ്പപണിക്കരാണ് ഗാനങ്ങൾ എഴുതിയത്.

പ്ലോട്ട്[തിരുത്തുക]

ബാല്യകാലത്തെ പോളിയോ ആക്രമണം കാരണം ശാരീരിക വൈകല്യമുള്ള അമ്പിളി ( അർച്ചന ) എന്ന പെൺകുട്ടി തൻറെ ജീവിതം വീൽചെയറിൽ ഒതുക്കുന്നു. വീട്ടിൽ നിന്ന് മാറാൻ കഴിയാതെ, അവൾക്ക് പുറംലോകത്തെ ഭാവനയിൽക്കൂടി മാത്രമേ കാണാൻ കഴിയൂ. അവൾ ഭയങ്കര അന്തർമുഖിയായി മാറുന്നുവെങ്കിലും, ഉള്ളിലുള്ള സത്യത്തെ മനസ്സിലാക്കുകയും ആളുകളോട് പോസിറ്റീവായി പെരുമാറുകയും ചെയ്യുന്നു. മാതൃകകളും കളിപ്പാട്ടങ്ങളും നിർമ്മിക്കുന്നതിൽ അവൾ നിപുണയായിരുന്നു. അവളെയും വിധവയായ അമ്മയെയും സഹോദരൻ ദേവനും ഭാര്യ രാജിയും ക്രമേണ സ്വന്തം വീട്ടിൽ പാർപ്പിക്കുന്നു. സഹോദരനും ഭാര്യയും വീട്ടിൽ നിന്ന് പോകുമ്പോൾ അവളും അമ്മയും ഒറ്റപ്പെടുന്നു. അമ്പിളി നിർമ്മിച്ച വീടിൻറെ മാതൃകകളിലൊന്ന് നല്ല തുകയ്ക്ക് വിൽക്കപ്പെടുന്നു, മാത്രമല്ല അവൾ തന്റെ ജോലിയിൽ കൂടുതൽ ഊർജ്ജസ്വലയാകുകയും ചെയ്യുന്നു. ഒരു ഡോക്ടർ അമ്പിളിയെ വിവാഹം കഴിക്കാൻ നിർദ്ദേശിക്കുന്നുവെങ്കിലും അയാളുടെ വികാരം അവളോടുള്ള സഹാനുഭൂതിയുടെ അടിസ്ഥാനത്തിലാണെന്ന തിരിച്ചറിവ് കാരണം ഇത് അവൾ നിരസിച്ചു.[2]

അവാർഡുകൾ[തിരുത്തുക]

ഈ സിനിമയ്ക്ക് ഇനിപ്പറയുന്ന അവാർഡുകൾ ലഭിച്ചു:

ദേശീയ ചലച്ചിത്ര അവാർഡുകൾ - 1992 [3]
  • മറ്റ് സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള മികച്ച സിനിമ
  • മികച്ച സഹനടി - സന്താ ദേവി
കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 1991 [4]

അഭിനേതാക്കൾ[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-08-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-04-18.
  2. http://www.geocities.ws/curlybraces/movies/hindimovies.htm
  3. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2011-07-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-04-18.
  4. "Archived copy". മൂലതാളിൽ നിന്നും 3 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-24.{{cite web}}: CS1 maint: archived copy as title (link)
"https://ml.wikipedia.org/w/index.php?title=യമനം_(ചലച്ചിത്രം)&oldid=3789354" എന്ന താളിൽനിന്ന് ശേഖരിച്ചത്