യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ
യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ | |
---|---|
2015 മേയ് 28-ന് മൈസൂർ കൊട്ടാരത്തിൽ വച്ചു നടന്ന സ്ഥാനാരോഹണ ചടങ്ങിൽ നിന്നും | |
മുൻഗാമി | ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാർ |
രാജവംശം | വൊഡയാർ |
ജനനം | |
മതം | ഹിന്ദു |
മൈസൂർ നാട്ടുരാജ്യം ഭരിച്ചിരുന്ന വൊഡയാർ രാജവംശത്തിലെ ഇപ്പോഴത്തെ അധിപനാണ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ.[1] 23-ആം വയസ്സിലാണ് ഇദ്ദേഹം ഈ പദവിയിലെത്തിയത്.
2013-ൽ ശ്രീകണ്ഠദത്ത നരസിംഹരാജ വൊഡയാർ മരണമടഞ്ഞതോടെയാണ് അദ്ദേഹത്തിന്റെ ഭാര്യ മഹാറാണി പ്ഞ്ഞടുത്തത്.[2] സ്വരൂപ് ആനന്ദ ഗോപാൽ രാജ് അർസിന്റെയും ത്രിപുരസുന്ദരിദേവിയുടെയും മകനാണ് ഇദ്ദേഹം. ബെംഗളൂരുവിലെ വിദ്യാനികേതനിലും കനേഡിയൻ ഇന്റർനാഷനൽ സ്കൂളിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തുടർന്ന് യുഎസിലെ മാസച്യുസിറ്റ്സ് യൂണിവേഴ്സിറ്റിയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി.
രാജസ്ഥാനിലെ ദുൻഗാപുർ രാജകുടുംബത്തിലെ ഹർഷവർധൻ സിങ്ങിന്റെയും മഹാശ്രീ കുമാരിയുടെയും മകളായ ത്രിഷിക കുമാരിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "രാജവിവാഹം: കൊട്ടാരം കനത്ത സുരക്ഷാവലയത്തിൽ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ". മനോരമ. മൂലതാളിൽ നിന്നും 2016-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ജൂൺ 2016.
- ↑ "ഇരുപത്തിമൂന്നുകാരനായ യദുവീർ കൃഷ്ണദത്ത മൈസൂരു രാജാവ്". ജന്മഭൂമി. മൂലതാളിൽ നിന്നും 2015-07-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ജൂൺ 2016.