യദുകുലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഹാഭാരതത്തിലും വേദങ്ങളിലും പരാമർശമുള്ള അഞ്ച് ആര്യകുലങ്ങളിലൊന്നാണ് യദുകുലം. മഹാഭാരതത്തിൽ പരാമർശിക്കപ്പെടുന്ന ആദ്യ രാജാവായ യയാതിക്ക് ദേവയാനി എന്ന ഭാര്യയിൽ ഉണ്ടായ മൂത്ത മകനായിരുന്നു യദു. എന്നാൽ യയാതിക്ക് ശുക്രാചാര്യരുടെ ശാപം മൂലം യൗവനം നഷ്ടപ്പെടുകയും, പരിഹാരമായി പുത്രന്മാരുടെ യൗവനം സ്വീകരിക്കാം എന്നൊരു വ്യവസ്ഥ ലഭിക്കുകയും ചെയ്തു. അഞ്ചു മക്കളിൽ പുരു മാത്രമായിരുന്നു യയാതിയെ സഹായിച്ചത്. അതിനാൽ യയാതി ഇളയവനാണെങ്കിലും പുരുവിനെ അടുത്ത കിരീടാവകാശിയായി വാഴിക്കുകയും മറ്റുള്ളവരെ ആട്ടിപ്പായിക്കുകയും ചെയ്തു. ഇതിൽ യദു രാജ്യത്തിന് പുറത്ത് നിന്ന് വിഘടന പ്രവർത്തനങ്ങൾ നടത്തിവന്നു. അദ്ദേഹത്തിന്റെ തലമുറകളാണ് യദുകുലം എന്നറിയപ്പെട്ടത്.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=യദുകുലം&oldid=1790423" എന്ന താളിൽനിന്ന് ശേഖരിച്ചത്