യങ് വുമൺ സ്ട്രിങിങ് പേൾസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1658-ൽ ഡച്ച് ആർട്ടിസ്റ്റ് ഫ്രാൻസ് വാൻ മിയറിസ് ദി എൽഡർ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് യങ് വുമൺ സ്ട്രിങിങ് പേൾസ്. 1836 മുതൽ മോണ്ട്പെല്ലിയറിലെ മ്യൂസി ഫാബ്രെയുടെ ശേഖരത്തിലാണ് ഈ ചിത്രം കാണപ്പെടുന്നത്.

ജെറാർഡ് ടെർ ബോർച്ചിന്റെ രചനാരീതിയിൽ നിന്ന് ഉത്ഭവിച്ച ചിത്രത്തിൽ, ഒരു ജോലിക്കാരിയുടെ സാന്നിധ്യത്തിൽ ഒരു മാലയിൽ മുത്തുകൾ കോർക്കുന്ന ഒരു പെൺകുട്ടിയെ ചിത്രീകരിച്ചിരിക്കുന്നു.

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

ഫ്രാൻസ് വാൻ മിയറിസ് ദി എൽഡർ

ഡച്ച് സുവർണ്ണ കാലഘട്ടത്തിലെ ഒരു ചിത്രകാരനായിരുന്നു ഫ്രാൻസ് വാൻ മിയറിസ് (16 ഏപ്രിൽ 1635 - മാർച്ച് 12 1681).മിന്നുന്ന തിളക്കവും മെറ്റാലിക് പോളിഷുമാണ് അദ്ദേഹത്തിന്റെ കലയുടെ സവിശേഷത. ചിത്രകാരന്മാരുടെ ഒരു ലൈഡൻ കുടുംബത്തിലെ പ്രമുഖ അംഗം, മക്കളായ ജാൻ (1660–1690), വില്ലെം (1662–1747), അദ്ദേഹത്തിന്റെ ചെറുമകൻ ഫ്രാൻസ് വാൻ മിയേറിസ് ദ യംഗർ (1689–1763) എന്നിവരും മികച്ച ചിത്രകാരന്മാരായിരുന്നു. യാഥാർത്ഥ്യത്തെ കഴിയുന്നത്ര കൃത്യമായി ചിത്രീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച വാൻ മിയറിസിന്റെ അദ്ധ്യാപകനായ ജെറിറ്റ് ഡൗയുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ചിത്രകാരന്മാരിൽ വാൻ മിയറിസിനെ മികച്ച ചിത്രകാരന്മാരിൽ ഉൾപ്പെടുത്തുന്നു. അവർ പ്രത്യേകിച്ചും ചെറിയ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. അതിൽ യങ് വുമൺ സ്ട്രിങിങ് പേൾസ് എന്നത് ഒരു മികച്ച ഉദാഹരണമാണ്. ഡാൻ വാൻ മിയറിസിനെ തന്റെ ഏറ്റവും മികച്ച വിദ്യാർത്ഥിയായി ജെറിറ്റ് ഡൗ കണക്കാക്കിയിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. Michel Hilaire, Guide Musée Fabre, 2007 p 29

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]