യങ്കാരി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Yankari National Park
Yankari.jpg
The savanna experience
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Nigeria" does not exist
LocationBauchi State, Nigeria
Nearest cityBauchi
Coordinates9°45′16″N 10°30′37″E / 9.754433°N 10.510317°E / 9.754433; 10.510317Coordinates: 9°45′16″N 10°30′37″E / 9.754433°N 10.510317°E / 9.754433; 10.510317
Area2,250 കി.m2 (870 sq mi)
Established1991
Visitors20,000 (in 2000)
Governing bodyNational Parks Service

യങ്കാരി ദേശീയോദ്യാനം വടക്കുകിഴക്കൻ നൈജീരിയയിലെ ബൌച്ചി സംസ്ഥാനത്തിൻറെ തെക്ക്-മദ്ധ്യഭാഗത്തായുള്ള വലിയ വന്യജീവി സംരക്ഷണകേന്ദ്രമാണ്. ഏകദേശം 2,244 ചതുരശ്ര കിലോമീറ്ററാണ് (866 ചതുരശ്ര മൈൽ) ഈ ദേശീയോദ്യാനത്തിൻറെ ആകെ വിസ്തൃതി. വിവിധ പ്രകൃതിദത്ത ചുടു നീരുറവകളും, വൈവിധ്യമാർന്ന സസ്യ ജന്തു ജാലം എന്നിവ ഇവിടെയുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കൻ സവന്നയുടെ ഹൃദയഭാഗത്താണ് ഈ ഉദ്യാനത്തിൻറെ സ്ഥാനം. ടൂറിസ്റ്റുകൾക്കും അവധിക്കാലം ആസ്വദിക്കാനെത്തുന്നവർക്കും വന്യജീവികളെ അവയുടെ പ്രകൃതിദത്ത ആവാസസ്ഥലങ്ങളിൽ നിന്നു ദർശിക്കുവാൻ സാധിക്കുന്നു.

യഥാർത്ഥത്തിൽ 1956 ൽ ഒരു ഗെയിം റിസർവ്വായാണ് യങ്കാരി സ്ഥാപിക്കപ്പെട്ടത്. എന്നാൽ പിന്നീട് നൈജീരിയയിലെ ഏറ്റവും വലിയ ദേശീയോദ്യാനമായി 1991 ൽ പ്രഖ്യാപിക്കപ്പെട്ടു. നൈജീരിയയിലെ ടൂറിസ്റ്റുകൾക്ക് ഏറ്റവും പ്രിയപ്പെട്ട പ്രദേശമാണിത്. നൈജീരിയയിലെ ടൂറിസവും ഇക്കോടൂറിസ വികസനവും പ്രോത്സാഹിപ്പിക്കുന്നതിൽ ഈ ദേശീയോദ്യാനം നിർണായക പങ്കു വഹിക്കുന്നു.[1] അതുപോലെതന്നെ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഏറ്റവും പ്രശസ്തമായ പാരിസ്ഥിതിക കേന്ദ്രങ്ങളിലൊന്നുകൂടിയാണിത്.[2]

അവലംബം[തിരുത്തുക]

  1. Odunlami, S.S.S. (2000): Parks: Vanguard of Ecotourism Promotion. The Host Magazine Vol 2, No 1 pp 25
  2. Olokesusi, F. (1990): Assessment of the Yankari Game Reserve, Nigeria: Problems and Prospects. Butterworth Heineman Ltd., pp 153–155

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യങ്കാരി_ദേശീയോദ്യാനം&oldid=2550568" എന്ന താളിൽനിന്ന് ശേഖരിച്ചത്