മൻവേന്ദ്ര ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൻവേന്ദ്ര ഷാ
Manabendra Shah
MP
ഓഫീസിൽ
1957-1971, 1991-2009
മുൻഗാമിBrahm Dutt
പിൻഗാമിVijay Bahuguna
മണ്ഡലംTehri Garhwal
വ്യക്തിഗത വിവരങ്ങൾ
ജനനം(1921-05-26)26 മേയ് 1921
Tehri Garhwal, Uttarakhand
മരണം5 ജനുവരി 2007(2007-01-05) (പ്രായം 85)
New Delhi
രാഷ്ട്രീയ കക്ഷിBJP
പങ്കാളി(കൾ)Indira Shandil
കുട്ടികൾ1 son and 3 daughters
വസതി(കൾ)Tehri Garhwal
As of September 16, 2006
ഉറവിടം: [1]

ഉത്തർപ്രദേശിലെ തെഹ്‌രി ഗാർവാളിലെ മുൻ രാജാവും 1947 ൽ തെഹ്‌രി ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ടതിനു ശേഷം ദീർഘകാലം പാർലമെന്റ് അംഗവുമായിരുന്നു മൻവേന്ദ്ര ഷാ സാഹിബ് ബഹാദൂർ.(26 മേയ് 1926 - 5 ജനുവരി 2007). ബദരി - കേഥാർനാഥ് ക്ഷേത്രത്തിന്റ രക്ഷാധികാരിയായിരുന്നു.[1] രണ്ട്, മൂന്ന്, നാല്, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് ലോക് സഭാകളിൽ അംഗമായിരുന്നു.[2]

ജീവിതരേഖ[തിരുത്തുക]

ഹിമാലയൻ മലനിരകളിലെ പ്രതാപ് നഗർ പ്രവിശ്യയിൽ മഹാരാജ സർ നരേന്ദ്ര ഷായുടെ മകനായി ജനിച്ചു. ഗവൺമെന്റ് കോളേജിലും ലാഹോറിലെ ഇന്ത്യൻ സിവിൽ സർവ്വീസ് കോളേജിലും പഠിച്ചു.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ബർമ്മ യുദ്ധ മുന്നണിയിൽ സേവനമനുഷ്ടിച്ചു. 4800 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള രാജ്യം അച്ഛൻ രാജാവിന്റെ അനാരോഗ്യ കാലത്ത് 1946 മുതൽ 1949 വരെ രാജാവായിരുന്നു. സ്വാതാന്ത്ര്യാനന്തരം ഭാരതത്തോട് കൂടി ചേരാനുള്ള സന്നദ്ധത ആദ്യം പ്രകടിപ്പിച്ച് ഒപ്പു വച്ച നാട്ടു രാജാക്കൻമാരിലൊരാളായിരുന്നു മൻവേന്ദ്ര.
1957 മുതൽ കോൺഗ്രസ്സ് പാർട്ടിയെ പ്രതിനിധീകരിച്ച് ദീർഘ കാലം പാർലമെന്റേറിയനായി. 1980 - 83 കാലത്ത് ഐർലന്റിലെ അംബാസഡറായിരുന്നു. 1991 ൽ ബി.ജെ.പി സ്ഥാനാർത്ഥിയായി വിജയിച്ചു. 1962ൽ അവിഭക്ത ഉത്തർപ്രദേശിലെ തെഹ്‌രി മണ്ഡലത്തിൽ നിന്നും മൻവേന്ദ്ര ഷാ എതിരില്ലാതെ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു[3].

അവലംബം[തിരുത്തുക]

  1. http://www.telegraph.co.uk/news/obituaries/1549372/Manvendra-Shah.html
  2. http://www.parliamentofindia.nic.in/ls/lok13/biodata/13UP01.htm
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-06-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-10.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=മൻവേന്ദ്ര_ഷാ&oldid=3642219" എന്ന താളിൽനിന്ന് ശേഖരിച്ചത്