മൻജിത് തിവാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഞ്ചാബിലെ പട്യാലയിൽ ജനിച്ച ഒരു പ്രമുഖ കവയിത്രിയാണ് മൻജിത് തിവാന (Manjit Tiwana) (ജനനം 1947). പഞ്ചാബ് സർവകലാശാലയിൽ നിന്ന് 1969 ൽ സൈക്കോളജിയിലും, 1973 ൽ ഇംഗ്ലീഷിലും അവർ ബിരുദാനന്തരബിരുദം നേടി. 1984 ൽ സൈക്കോളജിയിൽ പി എഛ് ഡി നേടി. 1975ൽ അഭിനയത്തിലും സംവിധാനത്തിലും ഡിപ്ലോമയും നേടിയിട്ടുണ്ട്.

വിവിധ കോളേജുകളിൽ സൈക്കോളജി അദ്ധ്യാപികയായിരുന്നു മൻജിത് തിവാന. ചണ്ഡീഗഢിലെ ഗവണ്മെന്റ് വനിതാ കോളേജിൽ സൈക്കോളജി വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പതിനാറാം വയസ്സിലാണ് തിവാനയുടെ ആദ്യകവിത അമൃതാ പ്രീതത്തിന്റെ നാഗ്‌മണി മാസിക[1] യിൽ യിൽ പ്രസിദ്ധീകരിക്കുന്നത്. ഏഴു കവിതാസമാഹരങ്ങൾ അവർ എഴുതിയിട്ടുണ്ട്. ഇൽഹം(1976), ഇത്സാം(1980), താരൈൻ ദീ ജൂൻ(1982), ഉനിദാ വർത്‌മാൻ(1987), സാവിത്രി(1989) ജിൻ പ്രേം കിയോ എന്നിവയാണ് അവരുടെ പ്രമുഖ പുസ്തകങ്ങൾ[2].

പുരസ്കാരങ്ങൾ[തിരുത്തുക]

1990-ൽ സാഹിത്യ അക്കാദമി അവാർഡും[3], 1999-ൽ പഞ്ചാബ് ഭാഷാവകുപ്പിന്റെ ശിരോമണി പഞ്ചാബി കവി പുരസ്കാരവും[4] ലഭിച്ചു.

അവലംബം[തിരുത്തുക]

  1. "Successor of Manjit, Daughter of Amrita". 2006 ജൂൺ. Archived from the original on 2016-09-08. Retrieved 2016 സപ്തംബർ 8. {{cite web}}: Check date values in: |access-date= and |date= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-10-26. Retrieved 2009-10-26.
  3. http://www.sahitya-akademi.gov.in/old_version/awa10316.htm#punjabi
  4. http://www.tribuneindia.com/2001/20010125/punjab1.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൻജിത്_തിവാന&oldid=3789335" എന്ന താളിൽനിന്ന് ശേഖരിച്ചത്