മൺറോ ലൈറ്റ്ഹൗസ്, പള്ളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മൺറോലൈറ്റ്, പള്ളം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമാണം:മൺറോ ലൈറ്റ് പള്ളം-കോട്ടയം.jpg
മൺറോലൈറ്റ്


കോട്ടയം ജില്ലയിലെ പള്ളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിളക്കുമരമാണ്. മൺറോലൈറ്റ് ഹൗസ്. പഴുക്കാനിലയിലെ വിളക്കുമരം അഥവാ മൺറോലൈറ്റ് ഹൗസ്. കോട്ടയം ടൗണിൽ നിന്നും ഏകദേശം 8 കിലോമീറ്റർ ദൂരെ പള്ളം കരിമ്പുംകാല ബോട്ട് ജെട്ടിയിൽ നിന്നും ഏതാണ്ട് അര കിലോമീറ്റർ മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മൺറോയുടെ ഓർമ്മയ്കാണ് ഈ വിളക്കുമരം സ്ഥാപിക്കപ്പെട്ടത്.

ചരിത്രം[തിരുത്തുക]

1858ൽ മൺറോയുടെ മരണശേഷം, 1859 ൽ അന്നത്തെ റെസിഡൻറ് സായിപ്പിൻറെ നിർദ്ദേശപ്രകാരം ദിവാൻ ടി. മാധവറാവു, 1810-1819 കാലഘട്ടത്തിൽ തിരുവിതാംകൂറിൻ്റെയും കൊച്ചിയുടെയും ദിവാനായിരുന്നു കേണൽ ജോൺ മൺറോയുടെ സ്മരണക്കായി കോട്ടയത്തെയും ആലപ്പുഴയിലെയും കായലിൽ കിഴക്കുപടിഞ്ഞാറായി നേർരേഖയിൽ വിളക്കുമരങ്ങൾ നിർമ്മിക്കാനുള്ള ഉത്തരവ് നൽകി. വേമ്പനാട്ട് കായലിന്റെ തീരത്ത് പള്ളം കരയിൽ മീനച്ചിലാറും കൊടുരാറും സംഗമിക്കുന്ന പഴുക്കാനിലയിൽ 1874 ഓട് കൂടി സ്ഥാപിച്ചതാണ് ഈ വിളക്കുമരം. കേണൽ മൺറോയുടെ സ്മരണാർത്ഥം സ്ഥാപിച്ചതിനാൽ ഈ വിളക്കുമരം പിന്നീട് മൺറോലൈറ്റ് എന്ന് അറിയപ്പെട്ടു.

വിവരണം[തിരുത്തുക]

മുപ്പത്തഞ്ച് അടിയോളം ഉയരം വരുന്ന ഇരുമ്പ് സ്തൂപത്തിനു മുകളിലാണ് വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. പ്രകാശത്തിനായി മണ്ണെണ്ണ വിളക്കായിരുന്നു അക്കാലത്തു ഉപയോഗിച്ചിരുന്നത്. വിളക്കിനു മുമ്പിൽ ഉറപ്പിച്ചിരുന്ന ലെൻസിൽ കൂടി പ്രകാശം വളരെ ദൂരം വരെ എത്തിയിരുന്നു. ഈ പ്രകാശം ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് വേമ്പനാട്ടു കായൽ ഇറങ്ങുന്ന വള്ളങ്ങൾക്കും ബോട്ടുകൾക്കും കോട്ടയത്തേക്കുള്ള വഴികാട്ടിയായി ഏറെക്കാലം നിലകൊണ്ടു. ലൈറ്റ് ഹൗസിനു മുകളിൽ നിന്നാൽ ആലപ്പുഴ നഗരത്തിലെ പ്രകാശം രാത്രിയിൽ കാണാവുന്നതാണ്.


ഒന്നര നൂറ്റാണ്ടോളം വള്ളങ്ങൾക്കും തെക്കു നിന്നുള്ള ബോട്ടുകൾക്കും മൺറോ ലൈറ്റ് വഴി കാട്ടിയിരുന്നു. എറണാകുളം, ആലപ്പുഴ, കോട്ടയം വഴി ഉണ്ടായിരുന്ന ജലമാർഗമുള്ള ചരക്കു ഗതാഗതത്തിന്റെ ഒരു ഓർമയും തെളിവുമായി ഇന്നും തല ഉയർത്തി ഇപ്പോളും കായലിനെ നോക്കി നിൽക്കുന്നു.

റഫറൻസുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൺറോ_ലൈറ്റ്ഹൗസ്,_പള്ളം&oldid=3603694" എന്ന താളിൽനിന്ന് ശേഖരിച്ചത്