Jump to content

മൗലാന വഹീദുദ്ദീൻ ഖാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൗലാന വഹീദുദ്ദീൻ ഖാൻ
മരണം2021 ഏപ്രിൽ 21
തൊഴിൽഇസ്ലാമിക പണ്ഡിതനും,പ്രഭാഷകനും ഗ്രന്ഥകാരനും
Genreഇസ്ലാമിക സാഹിത്യം
ശ്രദ്ധേയമായ രചന(കൾ)തഥ്കിറുൽ ഖുർ‌ആൻ

ഇന്ത്യയിലെ ഒരു ഇസ്ലാമിക പണ്ഡിതനാണ്‌ മൗലാന വഹീദുദ്ദീൻ ഖാൻ.[1] പത്മഭൂഷൺ അവാർഡ് ഉൾപ്പെടെ ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയിട്ടുള്ള വഹീദുദ്ദീൻ ഖാൻ ഒരു മികച്ച ഗ്രന്ഥകാരൻ കൂടിയാണ്‌.[2] ഖുർ‌ആന്റെ ലളിതവും സമകാലികവുമായ ഇംഗ്ലീഷ് വിവർത്തനം രചിചിട്ടുണ്ട് അദ്ദേഹം.[3] ഇ.ടി.വി ഉർദു, ബ്രിഡ്ജസ് ടി.വി. ,ഐ.ടി.വി , ക്യു ടി.വി., ആജ് ടി.വി., തുടങ്ങിയ ടി.വി ചാനലുകൾക്ക് വേണ്ടി പ്രഭാഷണങ്ങൾ നടത്തിവരുന്നു ഇപ്പോൾ അദ്ദേഹം.[4] മില്ലിഗസറ്റ് പത്രാധിപരും പ്രമുഖ പണ്ഡിതനുമായ സഫറുൽ ഇസ്ലാം ഖാൻ, വഹീദുദ്ദീൻ ഖാന്റെ പുത്രനാണ്‌. കോവിഡ് -19 ബാധിതനായി 2021 ഏപ്രിൽ 21 ന് അദ്ദേഹം മരണമടഞ്ഞു.[5]

ജീവിതം

[തിരുത്തുക]

1925 ൽ ഉത്തർപ്രദേശിലെ അസംഗഡിലാണ്‌ വഹീദുദ്ദീൻ ഖാൻ ജനിച്ചത്.[6] പരമ്പരാഗത ഇസ്ലാമിക പാഠശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം മാഗസിനുകളിലും മറ്റും ലേഖനങ്ങൾ എഴുതുമായിരുന്നു. 1970 ൽ ഡൽഹിയിൽ ഒരു ഇസ്ലാമിക് സെന്റർ സ്ഥാപിച്ചു. 1976 അർ‌-രിസാല എന്നൊരു ഉർദു മാഗസിൻ പ്രസിദ്ധീകരണം ആരംഭിച്ചു. പ്രധാനമായും അദ്ദേഹത്തിന്റെ തന്നെ രചനകളായിരുന്നു ഇവയിൽ കൂടുതലായും വെളിച്ചം കണ്ടത്. ഇതേ മാഗസിന്റെ ഇംഗ്ലീഷ് പതിപ്പ് 1984 ഫെബ്രുവരിയിലും ഹിന്ദി പതിപ്പ് 1990 ഡിസംബറിലും തുടങ്ങുകയുണ്ടായി. "ഹൈജാക്കിംഗ്-എ ക്രൈം" [7] , "റൈറ്റ്സ് ഓഫ് വുമൺ ഇൻ ഇസ്ലാം",[8] "ദ കൺസപ്റ്റ് ഓഫ് ചാരിറ്റി ഇൻ ഇസ്ലാം"[9] , ദ കൺസപ്റ്റ് ഓഫ് ജിഹാദ്".[10] എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയങ്ങളായ ലേഖനങ്ങളാണ്‌. അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ലേഖനങ്ങളും മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്

കാഴ്ചപ്പാട്

[തിരുത്തുക]

മുസ്ലിംകൾ തങ്ങളുടെ പ്രശ്നങ്ങളെ അസുഖകരവും അനാവശ്യവുമായ സാഹചര്യങ്ങളായി പരിഗണിക്കാതെ അവയെ ഭാവാത്മകമായി കാണുകയും ഒരു വെല്ലുവിളിയായി സ്വീകരിച്ച് അതിനെ മറികടക്കാൻ ശ്രമിക്കുകയുമാണ്‌ വേണ്ടത്.[11]

കൃതികൾ

[തിരുത്തുക]

വഹീദുദ്ദീൻ ഖാന്റെ തിരഞെടുത്ത ഏതാനും കൃതികൾ [12]:

  • ദ പ്രൊഫറ്റ് ഓഫ് പീസ്
  • ദ ഖുർ‌ആൻ എ ന്യൂ ട്രാൻസ്ലേഷൻ
  • എ ട്രഷറി ഓഫ് ദ ഖുർ‌ആൻ
  • തഥ്കിറുൽ ഖുർ‌ആൻ
  • ഇന്ത്യൻ മുസ്ലിംസ്: ദി നീഡ് ഫോർ എ പോസിറ്റീവ് ഔട്ട്‌ലുക്
  • ഇൻ‌ട്രഡ്യൂസിംഗ് ഇസ്ലാം:എ സിമ്പിൾ ഇൻ‌ട്രോടക്ഷൻ ടു ഇസ്ലാം
  • ഇസ്ലാം റീഡിസ്കവേർഡ്: ഡിസ്കവറിംഗ് ഇസ്ലാം ഫ്രം ഇറ്റ്സ് ഒറിജിനൽ സോർസ്
  • ഇസ്ലാം ആന്റ് പീസ്
  • ഇസ്ലാം:ക്രീയേറ്റർ ഓഫ് ദ മോഡേൺ ഏജ്
  • വേർഡ്സ് ഓഫ് പ്രൊഫറ്റ് മുഹമ്മദ്

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പതിനെട്ടാമത് രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം (2010)[13]
  • പത്മഭൂഷൺ പുരസ്കാരം
  • ഡെമിർഗസ് പീസ് ഇന്റർ നാഷണൽ അവാർഡ്- മുൻ റഷ്യൻ പ്രധാനമന്ത്രി മിഖായേൽ ഗോർബച്ചേവിന്റെ അംഗീകാരത്തോടെയുള്ള പുരസ്‌കാരം
  • നാഷണൽ സിറ്റിസൺ അവാർഡ്-മദർ തെരേസ സമ്മാനിച്ചത്

അവലംബം

[തിരുത്തുക]
  1. "All Muslim sects should agree to disagree: Maulana Wahiduddin Khan | Indian Muslims". Archived from the original on 2010-05-15. Retrieved 2010-03-04.
  2. In January 2000. Tamara Sonn & Mary Williamsburg, (2004), A Brief History of Islam, Blackwell. ISBN 1405109025.
  3. http://www.goodword.net/read_quran_online.aspx Archived 2010-01-03 at the Wayback Machine. A new translation of the Quran by Maulana Wahiduddin Khan
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-01-03. Retrieved 2010-03-04.
  5. https://www.hindustantimes.com/india-news/padma-awardee-and-islamic-scholar-maulana-wahiduddin-khan-dies-at-96-101619054101435.html
  6. "Maulana Wahiduddin Khan". Archived from the original on 2008-09-19. Retrieved 2010-03-04.
  7. Hijacking - A Crime
  8. "Rights of Women in Islam". Archived from the original on 2009-02-14. Retrieved 2010-03-04.
  9. "The Concept of Charity in Islam". Archived from the original on 2008-11-19. Retrieved 2010-03-04.
  10. "The Concept of Jihad". Archived from the original on 2009-08-18. Retrieved 2010-03-04.
  11. Analysis of the writings of Maulana Wahiduddin Khan - i, The Milli Gazette, Vol. 3 No. 6
  12. "Maulana Wahiduddin Khan - 17 products available". Archived from the original on 2007-10-25. Retrieved 2010-03-04.
  13. വഹീദുദ്ദീൻ ഖാന് രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം Archived 2010-08-15 at the Wayback Machine. മാധ്യമം ഓൺലൈൻ ഓഗസ്റ്റ് 12 ,2010

അധിക വായനക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൗലാന_വഹീദുദ്ദീൻ_ഖാൻ&oldid=4088519" എന്ന താളിൽനിന്ന് ശേഖരിച്ചത്