മൗലാന റഹ്മത്തുള്ള കൈർനവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rahmatullah Kairanawi رحمه الله
മതംIslam
Personal
ദേശീയതIndian
ജനനംRahmatullah
Kairana, Uttar Pradesh, India
മരണംMecca
Senior posting
TitleKairanawi

പത്തൊമ്പതാം നൂറ്റാണ്ടിൽ ഡെൽഹിയിൽ ജീവിച്ചിരുന്ന ഇസ്ലാമികപണ്ഡിതനാണ് മൗലാന റഹ്മത്തുള്ള കൈർനവി (ജീവിതകാലം: 1818-1891). ക്രിസ്തുമതത്തിനും ക്രിസ്ത്യൻ മിഷണറി പ്രവർത്തനത്തിനെതിരെയുമുള്ള വിമർശനത്തിന്റെ പേരിലാണ് ഇദ്ദേഹത്തിന്റെ പ്രശസ്തി.

1852-ൽ കൈർനവി, ഇസ്ലാം മതത്തെ ന്യായീകരിച്ചുകൊണ്ടും ജർമൻ ബൈബിൾ പണ്ഡിതരുടെ പുതിയ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ക്രിസ്ത്യൻ സുവിശേഷങ്ങളിലെ തെറ്റുകളും പൊരുത്തക്കേടുകളും വിമർശിച്ചുകൊണ്ടുമുള്ള ഇജാലത് അൽ അവ്ഹാം (സംശയദുരീകാരി) എന്ന ഒരു ലഘുലേഖയിറക്കുകയും ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഡെൽഹിയിലെ ക്രിസ്ത്യൻ മിഷണറിപ്രവർത്തനത്തിനെതിരെയുള്ള ആദ്യത്തെ പ്രതികരണങ്ങളിലൊന്നാണിത്.[1]

അവലംബം[തിരുത്തുക]

  1. ലാസ്റ്റ് മുഗൾ[൧], താൾ: 70

കുറിപ്പുകൾ[തിരുത്തുക]

  • ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help)