Jump to content

ഹസ്റത്ത് മോഹാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മൗലാനാ ഹസ്രത്ത് മൊഹാനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉർദു കവി
സെയ്ദ് ഫസൽ ഹസൻ ഹസ്റത്ത് മോഹാനി
അംബേദ്ക്കറും ഹസ്രത്ത് മോഹാനിയും
അംബേദ്ക്കറും ഹസ്രത്ത് മോഹാനിയും
ജനനം(1875-01-01)1 ജനുവരി 1875
മോഹാൻ, ഉന്നാവ് ജില്ല, ബ്രിട്ടീഷ് ഇന്ത്യ
മരണം13 മേയ് 1951(1951-05-13) (പ്രായം 76)
ലഖ്നൗ, ഉത്തർപ്രദേശ്
 India
തൂലികാ നാമംഹസ്രത്ത് മോഹാനി
തൊഴിൽഉർദു കവി
ദേശീയതഇന്ത്യൻ
Period20-ാം നൂറ്റാണ്ട്
Genreഗസൽ
വിഷയംപ്രണയവും ദർശനവും
സാഹിത്യ പ്രസ്ഥാനംഇന്ത്യൻ സ്വാതന്ത്ര്യ സമരം

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും പത്ര പ്രവർത്തകനും ഉർദു കവിയുമായിരുന്നു ഹസ്രത്ത് മോഹാനി.[1]

സെയ്ദ് ഫസലുൽ ഹസൻ എന്നായിരുന്നു മൗലാനയുടെ യഥാർത്ഥ പേര്. തൂലികാ നാമമായി ഹസ്റത്ത് എന്ന പേര് ഉർദു കാവ്യ രചനയ്ക്ക് സ്വീകരിക്കുകയായിരുന്നു. മോഹാനി എന്നത് അദ്ദേഹത്തിന്റെ ജന്മദേശമായിരുന്നു. 'ഇങ്കിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം 1921 ൽ മോഹാനി മുൻപോട്ടു വച്ചതാണ്.

ജീവിതരേഖ

[തിരുത്തുക]

ബ്രിട്ടീഷ് പ്രവിശ്യയിലെ ഉന്നാവോ ജില്ലയിൽ 1875 ലാണ് സെയ്ദ് ഫസുൽ ഹസൻ എന്ന ഹസ്രത്ത് മൊഹാനി ജനിച്ചത്. അദ്ദേഹത്തിന്റെ പ്രപിതാമഹാന്മാർ ഇറാനിലെ നിഷാപൂരിൽ നിന്ന് വന്നവരാണ്.[2][3]

ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ പ്രധാന വ്യക്തിത്വങ്ങളിലൊന്നായിരുന്നു ഹസ്രത് മൊഹാനിയുടേത്. ബാലഗംഗാധര തിലകനൊപ്പം സമരത്തിന്റെ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചു.[4] തീവ്ര ഭക്തി നിറഞ്ഞ നിരവധി കൃഷ്ണ ഗീതങ്ങൾ അദ്ദഹം രചിക്കുകയുണ്ടായി. [5] കൃഷ്ണ ജന്മാഷ്ടമി ദിവസം മിക്കവാറും അദ്ദേഹം മധുരയിലെത്താറുണ്ടാരുന്നു.

പഠനത്തിൽ അതീവ സമർത്ഥനായിരുന്ന അദ്ദേഹം ഒന്നാമനായി സംസ്ഥാന പരീക്ഷകൾ പാസായി അലിഗർ മുസ്ലീം സർവകലാശാലയിൽ മൗലാന മുഹമ്മദ് അലി ജവഹർ, മൗലാന ഷൗക്കത്തലി എന്നിവരുടെ സതീർത്ഥ്യനായിരുന്നു. തസ്ലീം ലഖ്നാവിയും നസീം ദഹ്ൽവിയും ഉൾപ്പെടെയുള്ള പ്രസിദ്ധ ഉറുദു കവികൾ അവിടെ അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായിരുന്നു.

  • കുല്ലിയാത്ത് -എ-ഹസ്രത്ത് മോഹാനി
  • ഇഷാര-എ-കലാം-എ-ഗാലിബ്
  • നുക്കാത്ത്- എ-സുഖൻ
  • മുഷാഹിദാത്ത്-എ-സിന്ദാൻ

ചുപ്കേ ചുപ്കേ രാത് ദിൻ എന്ന ജനകീയ ഉർദു ഗസൽ ഇദ്ദേഹത്തിന്റെ രചനയാണ്. ഗുലാം അലിയുടെ ആലാപനത്തിലൂടെ ഏറെ പ്രശസ്തമായ ഈ ഗസൽ പിന്നീട് ജഗതജിത് സിംഗ് ഉൾപ്പെടെയുള്ള പ്രശസ്തർ പിന്നീട് ആലപിക്കുകയുണ്ടായി. 1982-ൽ പുറത്തിറങ്ങിയ നിക്കാഹ് സിനിമയിലും അദ്ദേഹത്തെ അവതരിപ്പിച്ചിട്ടുണ്ട്.[6]

രാഷ്ട്രീയം

[തിരുത്തുക]

1921-ൽ റാം പ്രസാദ് ബിസ്മൽ അഹമ്മദാബാദ് കോൺഗ്രസിൽ ഷാജഹാൻപൂരിലെ തന്റെ അനുയായികളോടൊപ്പം പങ്കെടുക്കുകയുണ്ടായി. ഈ സമ്മേളനത്തിന്റെ പ്രധാന അജണ്ടകളിലൊന്നായിരുന്ന പൂർണ്ണ സ്വരാജിന്റെ അവതരണ പ്രമേയത്തിൽ ആശ്ഫാക്കുല്ലാ ഖാനൊടൊപ്പം പ്രധാന പങ്കു വഹിച്ചു. സമ്മേളനത്തിൽ സ്വരാജിനായുള്ള പ്രമേയം അവതരിപ്പിച്ചത് മോഹാനി ആയിരുന്നു. ഗാന്ധിജിക്ക് ആദ്യം ഇതിനോട് യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ യുവജനങ്ങളുടെ ഇച്ഛാശക്തിക്കു മുന്നിൽ അദ്ദേഹം അവരോടു യോജിക്കുകയായിരുന്നു.[7] പാർലമെന്റ് അംഗമായിട്ടും ഔദ്യോഗിക ഭവനങ്ങളിൽ താമസിച്ചില്ല. വിദേശ സാധനങ്ങൾ പൂർണ്ണമായും ബഹിഷ്കരിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരം

[തിരുത്തുക]

അനേക വർഷങ്ങൾ ജയിലിൽ കഴിഞ്ഞ അദ്ദേഹത്തിന്റെ പ്രധാന രചനകളിൽ പലതും ജയിലറയ്ക്കുള്ളിൽ പിറവിയെടുത്തവയാണ്. ‘ഉർദു-എ- മുഅല്ല’ എന്ന അദ്ദേഹത്തിന്റെ പത്രം ബ്രിട്ടീഷുകാർ നിരോധിക്കുകയും പത്രാധിപരായ മോഹാനിയെ ജയിലിലയക്കുകയും ചെയ്തു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി പൂർണ്ണ സ്വാതന്ത്ര്യം (ആസാദി-ഏ-കാമിൽ)എന്ന ആവശ്യം ഉയർത്തിയത് അദ്ദേഹമായിരുന്നു.

കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിൽ[8]

[തിരുത്തുക]

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കകാരിലൊരാളാണ് അദ്ദേഹം. ഞാൻ ഒരു മുസ്ലിം കമ്മ്യൂണിസ്റ്റ് ആണെന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയിരുന്നത്. ബ്രിട്ടീഷ് വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചതായി ആരോപിച്ച് അദ്ദേഹത്തെ ജയിലിലടയ്ക്കുകയുണ്ടായി. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ താമസിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്.

13 മേയ് 1951 ൽ ലക്നോവിൽ വച്ച് മരണപ്പെട്ടു.

1951-ൽ മൗലാന ഹസ്റത്ത് മൊഹാനി ഹസ്റത്ത് മൊഹാനി മെമ്മോറിയൽ സൊസൈറ്റി സ്ഥാപിച്ചു. പാകിസ്താനിലെ കറാച്ചിയിൽ ഹസ്രത്ത് മൊഹാനി സ്മാരക ലൈബ്രറിയും ട്രസ്റ്റും പ്രവർത്തിക്കുന്നുണ്ട്. കറാച്ചിയിൽ ഇദ്ദേഹത്തിന് സ്മാരകമായി റോഡും ഉണ്ട്.

ഇന്ത്യയിലെ കൊൽക്കത്തയിൽ അദ്ദേഹത്തിന്റെ സ്മരണ നിലനിറുത്താനായി ഒരു സ്കൂളിന് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്.[9]

അവലംബം

[തിരുത്തുക]
  1. "Chupke chupke raat din…". Retrieved 29 August 2014.
  2. Gulam Ali Allana, Muslim political thought through the ages: 1562–1947, Royal Book Company (1988), p. 215
  3. Avril Ann Powell, Muslims and Missionaries in Pre-Mutiny India, Routledge (2013), p.181
  4. Jinnah and Tilak, Comrades in the Freedom Struggle by A. G. Noorani
  5. http://www.outlookindia.com/article.aspx?279545 an article of C.M.Naim on Hasrat Mohani
  6. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഹസ്റത്ത് മോഹാനി
  7. 'Krant'/Man Ki Lahar/page 95
  8. "എന്തുകൊണ്ട് ഹസ്രത്ത് മൊഹാനി കമ്യൂണിസ്റ്റ് മുസ്‌ലിം ആയി?". Archived from the original on 2020-08-12.
  9. http://www.justdial.com/Kolkata/Maulana-Hasrat-Mohani-Memorial-Girls-High-School/033PXX33-XX33-110414181000-B5L9_BZDET[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഹസ്റത്ത്_മോഹാനി&oldid=3928297" എന്ന താളിൽനിന്ന് ശേഖരിച്ചത്