മൗലവി സർഫറാസ് അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തൊമ്പതാം നൂറ്റാണ്ടിൽ ദില്ലിയിൽ ജീവിച്ചിരുന്ന ഒരു മുസ്ലീം വഹാബി പണ്ഡിതനാണ് മൗലവി സർഫറാസ് അലി. 1857-ലെ ലഹളക്കാലത്തെ പ്രവർത്തനങ്ങളുടെ പേരിലാണ് ഇദ്ദേഹത്തിന്റെ പ്രസിദ്ധി. മുജാഹിദ്ദീന്റെ ഇമാം എന്ന വിളിപ്പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ലഹളയിലെ വിമതശിപായികളുടെ മുഖ്യസേനാധിപനായിരുന്നു ബഖ്ത് ഖാന്റെ ആത്മീയ നേതാവായിരുന്നു ഇദ്ദേഹം. ബ്രിട്ടീഷുകാർക്കെതിരെ വിശുദ്ധയുദ്ധത്തിന് (ജിഹാദ്) ആഹ്വാനം ചെയ്ത ആദ്യത്തെ മതനേതാക്കളിലൊരാളായിരുന്നു. ബ്രിട്ടീഷുകാരുമായുള്ള പോരാട്ടം പുരോഗമിക്കുന്നതിനിടയിൽ ജിഹാദികളുടെ സാന്നിദ്ധ്യം വർദ്ധിക്കുകയും വിമതനേതാവ് എന്ന നിലയിലുള്ള ഇദ്ദേഹത്തിന്റെ സ്വാധീനം വളരെ വർദ്ധിക്കുകയും ചെയ്തിരുന്നു.[1]

അവലംബം[തിരുത്തുക]

  1. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (ഭാഷ: ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. പുറം. XIX. ISBN 9780670999255. ശേഖരിച്ചത് 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി
"https://ml.wikipedia.org/w/index.php?title=മൗലവി_സർഫറാസ്_അലി&oldid=3406915" എന്ന താളിൽനിന്ന് ശേഖരിച്ചത്