മൗണ്ട് കാർമെൽ കോൺവെന്റ് ആംഗ്ലോ-ഇന്ത്യൻ ഗേൾസ് ഹൈ സ്കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൗണ്ട് കാർമെൽ കോൺവെന്റ് ആംഗ്ലോ-ഇന്ത്യൻ ഗേൾസ് ഹൈ സ്കൂൾ
Mount Carmel Convent AIGHS-Main Gate and Chapel.jpg
സ്കൂളിന്റെ പ്രവേശനകവാടം
Hold your light up high
സ്ഥാനം
തങ്കശ്ശേരി
Coordinates 8°53′02″N 76°33′54″E / 8.8839°N 76.5650°E / 8.8839; 76.5650Coordinates: 8°53′02″N 76°33′54″E / 8.8839°N 76.5650°E / 8.8839; 76.5650
പ്രധാന വിവരങ്ങൾ
ആരംഭിച്ചത് 1885
ജില്ല കൊല്ലം ജില്ല
Classes offered LKG to Standard XII
Song Flower of Carmel
Publication Carmeline
Affiliation CISCE

കേരളത്തിൽ കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് മൗണ്ട് കാർമെൽ കോൺവെന്റ് ആംഗ്ലോ-ഇന്ത്യൻ ഗേൾസ് ഹൈ സ്കൂൾ. തങ്കശ്ശേരിയിലെ ആംഗ്ലോ ഇന്ത്യൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1885 ജൂലൈ 22-ന് മദർ വെറോണിക്ക സ്ഥാപിച്ചതാണ് ഈ വിദ്യാലയം.[1] 1889-ൽ മദ്രാസ് പ്രവിശ്യയിലെ ഭരണകൂടം ഇതിനെ ഒരു യൂറോപ്യൻ കോൺവെന്റ് സ്കൂളായി അംഗീകരിച്ചു.[1] ആദ്യകാലത്ത് 'ദ മൗണ്ട് കാർമെൽ യൂറോപ്യൻ സ്കൂൾ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം സ്വാതന്ത്ര്യലബ്ധിക്കുശേഷം 'മൗണ്ട് കർമെൽ കോൺവെന്റ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈ സ്കൂൾ' എന്ന പേര് സ്വീകരിച്ചു.

പെൺകുട്ടികൾക്കു മാത്രമാണ് ഇവിടെ പ്രവേശനം അനുവദിച്ചിരിക്കുന്നത്. എൽ.കെ.ജി. മുതൽ 12-ആം ക്ലാസുവരെ ഏകദേശം 4000 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്' (CISCE) പാഠ്യപദ്ധതി സ്വീകരിച്ചിട്ടുള്ള[2] ഈ വിദ്യാലയത്തിലെ പഠനമാധ്യമം ഇംഗ്ലീഷാണ്.

മൗണ്ട് കാർമെൽ സ്കൂളിന്റെ 125-ആം വാർഷികം 2010-ൽ ആഘോഷിച്ചിരുന്നു. എല്ലാവർഷവും ഇവിടെ നിന്ന് കാർമെലിൻ എന്ന പേരിൽ ഒരു പ്രസിദ്ധീകരണം പുറത്തിറക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Mount Carmel Convent Anglo-Indian Girls High School". elisting.in. ശേഖരിച്ചത് 2017-12-23.
  2. "Mount Carmel Convent Anglo-Indian Girls High School". icbse.com. ശേഖരിച്ചത് 2017-12-23.