മ്ലാവേലി വായന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

എറണാകുളം, കോട്ടയം ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് മ്ലാവേലി വായന. 'ഡാവേലി വായന', ബ്ലാവേലി വായന, 'രാവേലി വായന' എന്നുമൊക്കെ ഇതിനെ പ്രാദേശികമായി പറയാറുണ്ട്. വീരശൈവ സമുദായക്കാരാണ് മ്ലാവേലി വായന നടത്തുന്നത്. ശ്രീ മഹാദേവന്റെ ലീലകൾ വർണിച്ച്, മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന സന്ദേശമാണ് ബ്ലാവേലി വായന നൽകുന്നത്. നൂറിലധികം ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പാട്ടുരൂപത്തിൽ വിശദീകരിക്കുന്നു. മലയാളിക്കു മാത്രം മനസ്സിലാകുന്ന നാട്ടുഭാഷ ഇതിൽ കേൾക്കാം. കൃഷി, കാലിവളർത്തൽ, ഈശ്വരഭജനം, ദാനം എന്നിവയാണ് ബ്ലാവേലിയിലെ പ്രമേയം.[1] പരദേശിയുടെ വേഷത്തിലെത്തുന്ന ശിവൻ എന്ന സങ്കൽപമുള്ളതിനാൽ ഭക്തിയോടെയാണ്‌ വീടുകളിൽ ബ്ലാവേലി വായനക്കാരനെ വരവേൽക്കുന്നത്‌. വായന വേളയിൽ കുടുംബങ്ങളിൽ നിന്നു കിട്ടുന്ന ദക്ഷിണയാണ് ഈ കലാകാരന്മാരുടെ വരുമാനം.

ചിത്രരചനയും അവതരണവും[തിരുത്തുക]

മഞ്ഞളും അരിപ്പൊടിയും ചേർത്ത മിശ്രിതം കൊണ്ട്‌ പരുത്തിത്തുണിയിലാണ്‌ ബ്ലാവേലി വായനയ്ക്കുള്ള ചിത്രങ്ങൾ വരയ്ക്കുക. കാൻവാസ്‌ നന്നായി ഉണങ്ങിയ ശേഷം ശ്രദ്ധയോടെ ചുരുട്ടി കലണ്ടറു പോലെ കൊണ്ടുനടക്കും. നൂറിലധികം ചിത്രങ്ങൾ ഇതിൽ ആലേഖനം ചെയ്‌തിരിക്കും. ഓരോ ചിത്രത്തിലും ഒളിഞ്ഞിരിക്കുന്ന ഒരുപാടു കഥകൾ ചെറിയവടി ചൂണ്ടി പ്രത്യേക ഈണത്തിൽ പറയുന്നതാണ്‌ രീതി. കുട്ടികളുണ്ടാകാതെ ദുഃഖിച്ചിരിക്കുന്ന ദമ്പതികളുടെ വീട്ടിൽ ഒരു പരദേശി വരുന്നതും അവരുടെ ദുഃഖം കേൾക്കുന്നതുമാണ്‌ ബ്ലാവേലിയുടെ കഥാസാരം.[2]

അവതാരകർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Viṣṇunampūtiri, Eṃ. Vi. (2010). Phōklōr nighaṇṭu (3rd ed. ed.). Tiruvanatapuraṃ: Kēraḷa Bhāṣā Inst̲it̲t̲ūṭṭ. p. 722. ISBN 81-7638-756-8. {{cite book}}: |access-date= requires |url= (help); |edition= has extra text (help)
  2. "ഓർമയായത്, ബ്ലാവേലി വായനയുടെ ഒരേട്". മലയാള മനോരമ. 24 August 2021. Archived from the original on 2021-08-28. Retrieved 28 August 2021.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=മ്ലാവേലി_വായന&oldid=3970518" എന്ന താളിൽനിന്ന് ശേഖരിച്ചത്