മ്യൂസ് മേരി ജോർജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും നിരൂപകയും സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ആണ് മ്യൂസ് മേരി ജോർജ്.1965 മാർച്ച് 12ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ അധ്യാപക ദമ്പതികളുടെ മകളായി ജനിച്ചു. മലയാള ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും എം.ഫില്ലും. പി വത്സലയുടെയും സാറാ ജോസഫിന്റെയും ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന് എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും പി.എച്ച്.ഡി.യും ലഭിച്ചു. തുടർന്ന് യു.സി. കോളേജിലെ മലയാള വിഭാഗം അധ്യാപികയായി ജോലി ചെയ്തു.

ഡോ.മ്യൂസ് മേരി ജോർജ്

ഇസ്പേഡുറാണി, രഹസ്യേന്ദ്രിയങ്ങൾ (കവിത), സ്ത്രീയേ എനിക്കും നിനക്കും എന്ത് (പഠനം), ഉടലധികാരം, മെർക്കുറി: ജീവിതത്തിന്റെ രസമാപിനി (ലേഖനം) പഴയ കൃതി പുതിയ വായന, സ്ത്രീപക്ഷ മാധ്യമ പഠനങ്ങൾ (സംയോജക) എന്നിവയാണ് അവർ രചിച്ച പുസ്തകങ്ങൾ. മ്യൂസ് മേരി ആനുകാലികങ്ങളിൽ സജീവമായി എഴുതാറുണ്ട്. നകുൽ വി.ജി. എഴുതിയ 'ജലം പോലെ തെളിഞ്ഞ'എന്ന പുസ്തകം മ്യൂസ് മേരിയുടെ എഴുത്തിനെയും ജീവിതത്തെയും അടയാളപ്പെടുത്തുന്നു.

അവലംബം[തിരുത്തുക]

1. അഭിമുഖം.'എഴുതുന്നത് സ്ത്രീ അനുഭവത്തിന്റെ വ്യത്യസ്ത രൂപങ്ങൾ '

http://www.keralanews.gov.in/index.php/2014-11-13-05-16-05/3201-2015-10-12-09-01-26

2. 'സാമൂഹ്യ നന്മയില്ലായ്മയുടെ ഇര' എന്ന ലേഖനം https://m.madhyamam.com/opinion/articles/2016/may/06/194843[പ്രവർത്തിക്കാത്ത കണ്ണി]

3. 'പെൺകുഞ്ഞുങ്ങൾക്ക് എല്ലാ ദിനവും ദേശീയ ദിനം' എന്ന ലേഖനം

https://m.madhyamam.com/opinion/articles/2016/jan/24/173744[പ്രവർത്തിക്കാത്ത കണ്ണി]

4. women writers of Kerala.

http://womenwritersofkerala.com/author.php?author_id=364

5. keralaliterature.comൽ നിന്നുള്ള ലേഖനം

http://keralaliterature.com/tag/%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B8%E0%B5%8D-%E0%B4%AE%E0%B5%87%E0%B4%B0%E0%B4%BF-%E0%B4%9C%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D%E0%B4%9C%E0%B5%8D/[പ്രവർത്തിക്കാത്ത കണ്ണി]

6. സാഹിത്യ അക്കാദമി

http://malayalamnewsdaily.com/node/651/india[പ്രവർത്തിക്കാത്ത കണ്ണി]

"https://ml.wikipedia.org/w/index.php?title=മ്യൂസ്_മേരി_ജോർജ്&oldid=3807516" എന്ന താളിൽനിന്ന് ശേഖരിച്ചത്