ഉള്ളടക്കത്തിലേക്ക് പോവുക

മോർദേകായ് വനൂനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മോർദേകായ് വനൂനു
מרדכי ואנונו
Mordechai Vanunu in 2009
Vanunu in 2009
ജനനം (1954-10-14) 14 ഒക്ടോബർ 1954 (age 71) വയസ്സ്)
Marrakesh, Morocco
മറ്റ് പേരുകൾJohn Crossman
അറിയപ്പെടുന്നത്Nuclear whistleblower
ജീവിതപങ്കാളി
(m. 2015)
ബന്ധുക്കൾYosef Vanunu (brother)
അവാർഡുകൾRight Livelihood Award

ഒരു ഇസ്രായേലി മുൻ ആണവ സാങ്കേതിക വിദഗ്ധനും സമാധാന പ്രവർത്തകനുമാണ് മോർദേകായ് വനൂനു (ഹീബ്രു: מרדכי ואנונו; ജനനം 1954 ഒക്‌ടോബർ 14)[1]. ജോൺ ക്രോസ്‌മാൻ എന്ന പേരിലും അറിയപ്പെടുന്നു[2][3]. സർവനശീകരണ ആണവായുധങ്ങൾക്കെതിരെ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട്, 1986-ൽ ബ്രിട്ടീഷ് മാധ്യമങ്ങളോട് ഇസ്രായേലിന്റെ ആണവായുധ പദ്ധതി സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തുകയായിരുന്നു[4]. ഇതിനെ തുടർന്ന് ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് അദ്ദേഹത്തെ ഇംഗ്ലണ്ടിൽ നിന്ന് ഇറ്റലിയിലേക്ക് വഞ്ചിച്ച് കൊണ്ടുപോയി. അവിടെ അദ്ദേഹത്തെ മയക്കുമരുന്ന് നൽകിയശേഷം നിയമവിരുദ്ധ തടങ്കലിലാക്കുകയുമുണ്ടായി. പിന്നീട് രഹസ്യമായി ഇസ്രായേലിലേക്ക് കൊണ്ടുപോയി അടച്ചിട്ട കോടതി നടപടികളിലൂടെ കുറ്റക്കാരനെന്ന് വിധിച്ചു.

വനൂനു 18 വർഷം ജയിൽവാസം അനുഭവിച്ചു. ഇസ്രയേലിന്റെ ശിക്ഷാനിയമത്തിലോ അദ്ദേഹത്തിനെതിരെയുള്ള ശിക്ഷാവിധിയിലോ ഇതുപോലെയുള്ള ഏതെങ്കിലും വ്യവസ്ഥകൾ വ്യക്തമാക്കിയിട്ടില്ല എങ്കിലും 11 വർഷത്തിലധികം ഏകാന്തതടവറയിലായിരുന്നു.

2004ൽ ജയിൽമുക്തനായ ശേഷം, പ്രസ്താവനകൾ നടത്തുന്നതിനും യാത്രചെയ്യുന്നതിനും അദ്ദേഹത്തിന് വിലക്കുകൾ ഏർപ്പെടുത്തി. വിദേശ മാധ്യമപ്രവർത്തകർക്ക് അഭിമുഖം നൽകുകയും ഇസ്രായേൽ വിട്ടുപോകാൻ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ച് നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടു. ജയിൽ അധികൃതരുടെ ഭാഗത്ത് നിന്ന് ക്രൂരവും അസഭ്യവുമായ പെരുമാറ്റം നേരിട്ടതായി അദ്ദേഹം ആരോപിക്കുന്നു. താൻ ക്രിസ്തുമതം സ്വീകരിച്ചിരുന്നില്ലെങ്കിൽ കാര്യങ്ങൾ വേറെയായിരിക്കും എന്നും അദ്ദേഹം പറയുകയുണ്ടായി.

വനുനുവിനെ ഒരു അന്താരാഷ്ട്രീയ വിസിൽബ്ലോവർ ആയാണ് കണക്കാക്കുന്നത്. എന്നാൽ ഇസ്രായേൽ അദ്ദേഹത്തെ ദേശദ്രോഹിയായി വിശേഷിപ്പിക്കുന്നു. അമേരിക്കൻ വിസിൽ ബ്ലോവർ ഡാനിയേൽ എൽസ്‌ബർഗ് അദ്ദേഹത്തെ "അണുവായുധ കാലഘട്ടത്തിലെ പ്രധാനപ്പെട്ട നായകൻ" എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.1987-ൽ, ഇസ്രായേലിന്റെ ആണവായുധ പദ്ധതിയുടെ വ്യാപ്തി പുറത്തുകൊണ്ടുവന്ന അദ്ദേഹത്തിന്റെ ധൈര്യവും ആത്മത്യാഗവും കണക്കിലെടുത്ത്, അദ്ദേഹത്തിന് റൈറ്റ് ലൈവ്ലിഹുഡ് അവാർഡ് ലഭിച്ചു.

അവലംബം

[തിരുത്തുക]
  1. Harding, Luke; Campbell, Duncan (12 ഡിസംബർ 2006). "Calls for Olmert to resign after nuclear gaffe". The Guardian. Retrieved 8 ജനുവരി 2016.
  2. "Vanunu: Take my Citizenship". Arutz Sheva. 8 മേയ് 2011. Retrieved 15 ജൂൺ 2015.
  3. "Mordechai Vanunu". 12 മേയ് 2013. Archived from the original on 12 മേയ് 2013. Retrieved 20 മേയ് 2017.
  4. Myre, Greg (21 ഏപ്രിൽ 2004). "Israeli Who Revealed Nuclear Secrets Is Freed". The New York Times. Retrieved 13 മേയ് 2010.
"https://ml.wikipedia.org/w/index.php?title=മോർദേകായ്_വനൂനു&oldid=4537057" എന്ന താളിൽനിന്ന് ശേഖരിച്ചത്