മോഹിത് ശർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോഹിത് ശർമ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മോഹിത് മഹിപാൽ ശർമ
ജനനം (1988-09-18) 18 സെപ്റ്റംബർ 1988  (35 വയസ്സ്)
ബല്ലാബ്ഗഢ്, ഹരിയാണ, ഇന്ത്യ
വിളിപ്പേര്മോഹി
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം ഫാസ്റ്റ്
റോൾബൗളർ
പ്രാദേശിക തലത്തിൽ
വർഷംടീം
2011–തുടരുന്നുഹരിയാന
2013–തുടരുന്നുചെന്നൈ സൂപ്പർ കിങ്സ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ ട്വന്റി20
കളികൾ 11 6 3
നേടിയ റൺസ് 228 25 -
ബാറ്റിംഗ് ശരാശരി 19.00 12.50 -
100-കൾ/50-കൾ 0/0 0/0 -/-
ഉയർന്ന സ്കോർ 32 24 -
എറിഞ്ഞ പന്തുകൾ 2162 300 48
വിക്കറ്റുകൾ 44 6 3
ബൗളിംഗ് ശരാശരി 24.65 34.50 12.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 3 0 -
മത്സരത്തിൽ 10 വിക്കറ്റ് 0 n/a n/a
മികച്ച ബൗളിംഗ് 5/47 2/55 3/10
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 2/– 3/– 2/-
ഉറവിടം: ക്രിക്കറ്റ്ആർക്കൈവ്, 21 ഏപ്രിൽ 2013

മോഹിത് മഹിപാൽ ശർമ (ജനനം: 18 സെപ്റ്റംബർ 1988, ബല്ലാബ്ഗഢ്, ഹരിയാന) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറും, വലംകൈയ്യൻ ബാറ്റ്സ്മാനുമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ ഹരിയാന ക്രിക്കറ്റ് ടീമിനുവേണ്ടിയും, ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനുവേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്. 2012-13 സീസണിലെ രഞ്ജി ട്രോഫിയിൽ 7 മത്സരങ്ങളിൽനിന്ന് 37 വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ച വെച്ച അദ്ദേഹത്തെ 2013 സീസണിലെ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ടീം സ്വന്തമാക്കി. ഐ.പിഎല്ലിലും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. 15 മത്സരങ്ങളിൽനിന്ന് 20 വിക്കറ്റുകൾ നേടി അദ്ദേഹം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ[തിരുത്തുക]

ആഭ്യന്തര ക്രിക്കറ്റിലെയും, ഐ.പി.എല്ലിലെയും മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 2013 ഓഗസ്റ്റിൽ നടന്ന സിംബാബ്‌വെ പര്യടനത്തിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ആ പരമ്പരയിലെ നാലാം മത്സരത്തിൽ മോഹിത് ശർമ തന്റെ ഏകദിന ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ 10 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് നേടി അദ്ദേഹം മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടി.[1] സന്ദീപ് പാട്ടീലിനു ശേഷം അരങ്ങേറ്റ ഏകദിന മത്സരത്തിൽതന്നെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യകാരനാണ് അദ്ദേഹം.[2][3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോഹിത്_ശർമ&oldid=1945671" എന്ന താളിൽനിന്ന് ശേഖരിച്ചത്