മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോസിയ സിനിമാ തിയേറ്റർ എല്ലായ്പ്പോഴും മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നു.
പുഷ്കിൻസ്കയ സ്ക്വയർ, പ്രശസ്തമായ പുഷ്കിൻ സ്മാരകവും റോസിയ സിനിമാ തിയേറ്ററും 1984-ൽ.

1935മോസ്കോയിൽ ആദ്യമായി നടന്ന ചലച്ചിത്രമേളയാണ് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ഇതിന്റെ തുടക്കം 1935 ൽ ആയിരുന്നു.[1] 1995 മുതൽ മോസ്കോ ചലച്ചിത്രമേള വർഷം തോറും നടക്കുന്നു. മോസ്കോ ചലച്ചിത്രോത്സവത്തിന്റെ ഏറ്റവും ഉയർന്ന പുരസ്‌കാരം സെന്റ് ജോർജ് മഹാസർപ്പത്തെ കൊന്നതിന്റെ പ്രതിമയാണ്. [2]

പ്രാധാന്യം[തിരുത്തുക]

1972 മുതൽ, ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിന്ന് "ക്ലാസ് എ" അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ലഭിച്ചു. 1997 ൽ, ഉത്സവം രണ്ടുവർഷത്തിലൊരിക്കൽ എന്നതിൽ നിന്നും വർഷത്തിലൊരിക്കൽ നടത്തുമെന്ന് പ്രഖ്യാപിച്ചു. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം 1998 ൽ ഫെസ്റ്റിവൽ നടന്നില്ല. 1999 മുതൽ 2019 വരെ നികിത മിഖാൽകോവ് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രസിഡന്റായി. 2015 ൽ വർഷം തോറും ഉത്സവം നടത്താൻ തുടങ്ങി. 2006 മുതൽ മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചട്ടക്കൂടിൽ "ഫ്രീ തോട്ട്" എന്ന ഡോക്യുമെന്ററി പ്രോഗ്രാം പ്രത്യക്ഷപ്പെട്ടു. [3]

പുരസ്കാരങ്ങൾ[തിരുത്തുക]

മോസ്കോ ചലച്ചിത്രോത്സവത്തിലെ ഏറ്റവും ഉയർന്ന പുരസ്‌കാരം മഹാസർപ്പത്തെ വധിച്ച സെന്റ് ജോർജിന്റെ ശില്പമാണ്. [4]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://festagent.com/en/festivals/mmkf
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-11. Retrieved 2019-08-11.
  3. https://festagent.com/en/festivals/mmkf
  4. https://sofy.tv/blog/moscow-international-film-festival-2019