മോസ്കോ-സെൻറ് പീറ്റേഴ്സ്ബർഗ് റെയിൽവേ
മോസ്കോ-സെൻറ് പീറ്റേഴ്സ്ബർഗ് റെയിൽവേ | |
---|---|
അടിസ്ഥാനവിവരം | |
സംവിധാനം | Russian Railways |
അവസ്ഥ | mostly passenger service |
തുടക്കം | Leningrad Railway Station, Moscow |
ഒടുക്കം | Moscow Railway Station, Saint Petersburg |
പ്രവർത്തനം | |
പ്രാരംഭം | 1851 |
ഉടമ | Russian Railways |
പ്രവർത്തകർ | Russian Railways |
മേഖല | Passenger and freight |
റോളിങ്ങ് സ്റ്റോക്ക് | ER200 |
സാങ്കേതികം | |
മൊത്തം റെയിൽവേ ദൂരം | 649.7 km |
പാതയുടെ ഗേജ് | 1520 mm |
മികച്ച വേഗം | 200 km/h |
മോസ്കോ-സെൻറ് പീറ്റേഴ്സ്ബർഗ് റെയിൽവേ മോസ്കോയെയും സെൻറ് പീറ്റേഴ്സ്ബർഗിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേയാണ്. 649.7 കിലോമീറ്ററാണ് ഈ റെയിൽവേയുടെ ആകെ ദൈർഘ്യം. റഷ്യൻ റെയിൽവേയുടെ ഉപവിഭാഗമായ ഒക്ത്യബ്രസ്കായാ റെയിൽവേയാണ് ഈ റെയിൽവേ കൈകാര്യം ചെയ്യുന്നത്.
പ്രധാന സ്റ്റേഷനുകൾ
[തിരുത്തുക]ക്ലിൻ, റെഡ്കിനോ, ത്വെർ, ലിഖോസ്ലാവൽ, കലാനിഷ്കോവ്, വൈഷ്നി വോളോക്യോക്, ബോലോഗോയേ, ഒകുലോവ്കോ, ലുഖാ, മലയാ വിഷറാ, ചുന്തോവോ, ല്യുബാൻ, ടോസ്നോ.
ചരിത്രം
[തിരുത്തുക]റഷ്യയിലെ രണ്ടാമത്തെ പഴയ റെയിൽവേയാണിത്. സെൻറ് പീറ്റേഴ്സ്ബർഗിനേ സാർസ്കോ സെലോയുമായി ബന്ധിപ്പിക്കുന്ന പാതയായിട്ടാണ് തുടക്കം.പവേൽ പെട്രോവിച്ച് മെൽനികോവ് (1804 – 1880) എന്ന എൻജിനീയറായിരുന്നു ഈ റെയിൽവേ പ്രോജക്ടിൻറെ സൂത്രധാരൻ. പിന്നീട് ഇദ്ദേഹത്തിനോടുള്ള ബഹുമാനാർത്ഥം ഇദ്ദേഹത്തിൻറെ പ്രതിമ മോസ്കോയിലെ ലെനിൻഗാർഡ്സ്കി റെയിൽവേ ടെർമിനലിൽ സ്ഥാപിക്കുകയുണ്ടായി.
പത്തു വർഷത്തെ നിർമ്മാണത്തിന് ശേഷം 1851 നവംബർ ഒന്നിനാണ് പാത തുറന്നത്. ആദ്യ തീവണ്ടി സെൻറ് പീറ്റേഴ്സ്ബർഗിൽ നിന്ന് 11.15-ന് പുറപ്പെട്ട് പിറ്റേ ദിവസം 9 മണിക്ക് മോസ്കോയിലെത്തി. 21 മണിക്കൂറും 45 മിനിട്ടുമാണ് അന്നെടുത്ത സമയം.