മോസസ് ദി ബ്ലാക്ക്
വിശുദ്ധ മോസസ് ദി ബ്ലാക്ക് | |
---|---|
സന്യാസി, പുരോഹിതനും സന്യാസ പിതാവും | |
ജനനം | 330 Ethiopia[1] |
മരണം | 405 Scetes, Egypt |
വണങ്ങുന്നത് | Eastern Orthodox Church Oriental Orthodoxy Roman Catholic Church Eastern Catholic Churches Anglican Communion Lutheranism |
പ്രധാന തീർത്ഥാടനകേന്ദ്രം | Paromeos Monastery, Scetes, Egypt |
ഓർമ്മത്തിരുന്നാൾ | August 28 (Chalcedonian) July 1 - Paoni 24 (Oriental) |
മദ്ധ്യസ്ഥം | Africa, nonviolence (ആഫ്രിക്ക, അഹിംസ) |
സെന്റ് മോസസ് ദി ബ്ലാക്ക് (330–405), (അബ്ബാ മോസസ് ദി റോബർ, ദി സ്ട്രോംഗ് എന്നും അറിയപ്പെടുന്നു) എ.ഡി. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈജിപ്തിലെ ഒരു ക്രിസ്തീയ സന്യാസിയും, പുരോഹിതനും, ശ്രദ്ധേയനായ മരുഭൂമിയിലെ പിതാവുമായിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള കഥകൾ അനുസരിച്ച്, കുറ്റകൃത്യങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്നും അദ്ദേഹം സന്ന്യാസജീവിതത്തിലേക്ക് മാറി. മോശെയുടെ മരണത്തിനു 70 വർഷങ്ങൾക്കു ശേഷം എഴുതപ്പെട്ട സോസോമിന്റെ സഭാചരിത്രത്തിൽ അദ്ദേഹത്തെക്കുറിച്ചു പരാമർശിക്കപ്പെട്ടിരിക്കുന്നു.
മുൻകാലജീവിതം
[തിരുത്തുക]ഈജിപ്തിലെ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ കറുത്ത സേവകനായിരുന്നു മോശെ. മോഷണത്തിനും കൊലപാതകമെന്ന് സംശയിക്കപ്പെടുന്ന കുറ്റത്തിനും മോശയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.[2] നൈൽ താഴ്‌വരയിൽ ഭീകരതയും അക്രമവും പ്രചരിപ്പിച്ചിരുന്നു ഒരു കൊള്ള സംഘത്തിൻറെ നേതാവായി.
ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനം
[തിരുത്തുക]ഒരു സന്ദർഭത്തിൽ, ഒരു കവർച്ച നടത്തുന്നതിൽ നിന്ന് മോശയെ ഒരു കുരയ്ക്കുന്ന നായ തടഞ്ഞു, അതിനാൽ അതിൻറെ ഉടമയോട് പ്രതികാരം ചെയ്യും എന്ന് ശപഥം എടുത്തു. വായിൽ ആയുധങ്ങളുമായി, മോശെ ഉടമസ്ഥന്റെ കുടിലിലേക്ക് നദി കടക്കാൻ നീന്തി. മോശയുടെ വരവ് വീണ്ടും അറിഞ്ഞ ഉടമ ഒളിച്ചു, നിരാശനായ മോശ ഉടമയുടെ ആടുകളിൽ ചിലതിനെ അറുക്കാൻ കൊണ്ടുപോയി. പ്രാദേശിക അധികൃതരിൽ നിന്നും ഒളിക്കുവാൻ വേണ്ടി വാദി എൽ നാദരൂൺ(ആ കാലത്തു സ്‌കീറ്റ് എന്ന് അറിയപ്പെട്ടിരുന്ന) മരുഭൂമിയിലെ സന്യാസിമാരുടെ ഒരു കോളനിയിൽ അവൻ അഭയം തേടി. അവരുടെ ജീവിതത്തിന്റെ സമർപ്പണവും, സമാധാനവും, സംതൃപ്തിയും മോശെയെ ആഴത്തിൽ സ്വാധീനിച്ചു. താമസിയാതെ അദ്ദേഹം തന്റെ പഴയ ജീവിതരീതി ഉപേക്ഷിച്ചു, ക്രിസ്ത്യാനിയായി, സ്നാനമേറ്റു, സ്കീറ്റിലെ സന്യാസ സമൂഹത്തിൽ ചേർന്നു. [3]
സന്യാസ ജീവിതം
[തിരുത്തുക]പതിവ് സന്യാസ ശിക്ഷണത്തോട് പൊരുത്തപ്പെടാൻ മോശയ്ക്ക് ബുദ്ധിമുട്ടേണ്ടിവന്നു. സാഹസികതയ്ക്കുള്ള അദ്ദേഹത്തിന്റെ വാസന അദ്ദേഹത്തോടൊപ്പം തുടർന്നു. മരുഭൂമിയിലെ തന്റെ ആശ്രമമുറിയിൽ ആയിരുന്ന മോശയെ ഒരു കൂട്ടം കൊള്ളക്കാർ ആക്രമിച്ചപ്പോൾ, അവരെ കീഴ്‌പ്പെടുത്തി, പ്രാർത്ഥനയിൽ മുഴുകിയിരുന്ന സഹസന്യാസിമാരുടെ ചാപ്പലിലേക്കു അവരെ കൊണ്ട് വന്നു. ആ കവർച്ചക്കാരെ വേദനിപ്പിക്കുന്നത് ക്രിസ്ത്യാനിക്ക് ചേരുന്നതല്ലെന്നു താൻ കരുതുന്നത് കൊണ്ട് അവരെ എന്ത് ചെയ്യണമെന്ന് മോശ സന്യാസിമാരോട് ചോദിച്ചു. കവർച്ചക്കാർ തന്നെ മാനസാന്തരപ്പെടുകയും പിന്നീട് സഹോദരങ്ങളായി സമൂഹത്തിൽ ചേരുകയും ചെയ്തു. മോശെ താൻ ചെയ്ത എല്ലാ കാര്യങ്ങളിലും തീക്ഷ്ണതയുള്ളവനായിരുന്നു, എന്നാൽ താൻ തികഞ്ഞവനല്ലെന്ന് തീർച്ചപ്പെടുത്തി പിന്നീട് നിരുത്സാഹിതനായി. ഒരു പ്രഭാതത്തിൽ, മഠത്തിന്റെ മഠാധിപതിയായിരുന്ന വിശുദ്ധ ഇസിഡോർ മോശെയെ മഠത്തിന്റെ മേൽക്കൂരയിലേക്ക് കൊണ്ടുപോയി. പ്രഭാതത്തിന്റെ ആദ്യ കിരണങ്ങൾ ചക്രവാളത്തിന് മുകളിലൂടെ വരുന്നതു അവർ ഒരുമിച്ചു കണ്ടു. ഇസിദോർ മോശയോട് പറഞ്ഞു, "സൂര്യന്റെ കിരണങ്ങൾ രാത്രിയെ പതുക്കെ പുറന്തള്ളുകയും ഒരു പുതിയ ദിവസത്തെ പ്രകാശിതമാക്കുകയും ചെയ്യുന്നു, അതുപോലെ പതുക്കെ മാത്രമേ ഒരാൾ തികഞ്ഞ ധ്യാനാത്മകനാകൂ." [2]
ഒരു പ്രവാചക ആത്മീയ നേതാവെന്ന നിലയിൽ മോശെ ശേഷി ഉള്ളവനാണെന്നു തെളിയിച്ചു. ഒരു പ്രത്യേക ആഴ്ചയിൽ ഉപവസിക്കാൻ മഠാധിപതി സഹോദരങ്ങളോട് ആവശ്യപ്പെട്ടു. ചില സഹോദരന്മാർ മോശെയുടെ അടുക്കൽ വരുകയും, അവൻ അവർക്കുവേണ്ടി ഭക്ഷണം ഒരുക്കുകയും ചെയ്തു. മോശെ നോമ്പ് ലംഘിക്കുന്നതായി അയൽവാസികളായ സന്യാസിമാർ മഠാധിപതിയെ അറിയിച്ചു. ഇതറിഞ്ഞു മോശയെ വിസ്തരിക്കുവാനായി വന്നവർ മനസ്സു മാറി പറഞ്ഞു "നിങ്ങൾ ഒരു മനുഷ്യ കല്പന പാലിച്ചില്ല, എന്നാൽ നിങ്ങൾ ആതിഥ്യം എന്ന ദൈവിക കല്പന ആചരിക്കേണ്ടതിനായി അത് ചെയ്തു." ഈ സമയത്ത് ഉടലെടുത്ത പാസ്ചൽ നോമ്പിന്റെ ആദ്യ സൂചനകളിലൊന്നായി ഈ വിവരണത്തെ ചിലർ കാണുന്നു.
ഒരു സഹോദരൻ തെറ്റ് ചെയ്തപ്പോൾ ഉചിതമായ ഒരു തപസ്സിനെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലേക്ക് മോശയെ ഒരു മീറ്റിംഗിലേക്ക് ക്ഷണിച്ചു. എന്നാൽ മോശെ പങ്കെടുക്കാൻ വിസമ്മതിച്ചു. വീണ്ടും യോഗത്തിലേക്ക് വിളിക്കപ്പെട്ടപ്പോൾ മോശെ വെള്ളം നിറച്ച ചോർച്ച ഉള്ള ഒരു കുടം തോളിൽ ചുമന്നു കൊണ്ട് ചെന്നു. (കഥയുടെ മറ്റൊരു പതിപ്പിൽ മണൽ നിറച്ച ഒരു കൊട്ട ചുമക്കുന്നു). അദ്ദേഹം യോഗ സ്ഥലത്ത് എത്തിയപ്പോൾ മറ്റുള്ളവർ ചോദിച്ചു, എന്തുകൊണ്ടാണ് അദ്ദേഹം കുടം ചുമക്കുന്നതെന്ന്. അദ്ദേഹം മറുപടി പറഞ്ഞു, "എന്റെ പാപങ്ങൾ എന്റെ പിന്നിലായി തീർന്നു പോകുന്നു, ഞാൻ അവയെ കാണുന്നില്ല, എന്നാൽ ഇന്ന് ഞാൻ മറ്റൊരാളുടെ തെറ്റുകൾ വിലയിരുത്താൻ വരുന്നു." ഇതുകേട്ട സഹോദരന്മാർ തെറ്റിദ്ധരിച്ച സന്യാസിയോട് ക്ഷമിച്ചു. [3]
മോശെ പടിഞ്ഞാറൻ മരുഭൂമിയിലെ സന്യാസിമാരുടെ കോളനിയുടെ ആത്മീയ നേതാവായി മാറി. പിന്നീട് അദ്ദേഹത്തെ പുരോഹിതനായി നിയമിച്ചു. [2]
മരണം
[തിരുത്തുക]എ.ഡി 405-ൽ ഏകദേശം 75-ാം വയസ്സിൽ, ഒരു കൂട്ടം ബെർബേഴ്‌സ് മഠത്തെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി വാക്ക് വന്നു. സഹോദരന്മാർ സ്വയം പ്രതിരോധിക്കാൻ ആഗ്രഹിച്ചു, പക്ഷേ മോശെ അത് വിലക്കി. ആയുധങ്ങൾ എടുക്കുന്നതിനുപകരം പിൻവാങ്ങാൻ അദ്ദേഹം അവരോട് പറഞ്ഞു. ഹിംസാത്മകമായ മരണം ഒരു മുൻ കൊള്ളക്കാരന് ഉചിതമായ മരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി -- “വാൾ എടുക്കുന്നവരെല്ലാം വാളാൽ നശിക്കും” -- പിന്മാറാതെ അവിടെ തന്നെ തുടരാൻ അവൻ തീരുമാനിച്ചു. അദ്ദേഹത്തോടൊപ്പം മറ്റ് ഏഴ് പേരും ചേർന്നു, 24 പായോനിയിൽ (ജൂലൈ 1) അവർ ഒന്നിച്ച് കൊള്ളക്കാരുടെ കൈകളാൽ രക്തസാക്ഷിത്വം വരിച്ചു. [3] [4]
അബ്ബ (പിതാവ്) മോശെയുടെ മരണത്തെക്കുറിച്ചുള്ള മറ്റൊരു കഥ പരിശുദ്ധ പിതാക്കന്മാരുടെ പറുദീസയിൽ ബന്ധപ്പെടുത്തിയിരിക്കുന്നു:
31. അബ്ബ പൊയ്മാൻ പറഞ്ഞു: മരിക്കാനിരിക്കെ അബ്ബാ മോശെ അബ്ബാ സഖറിയയോട് ഒരു ചോദ്യം ചോദിച്ചു: "പിതാവേ, ഞങ്ങൾ സമാധാനം പുലർത്തുന്നത് നല്ലതാണോ?" സഖറിയ അവനോടു പറഞ്ഞു, "അതെ, എന്റെ മകനെ, നിന്റെ സമാധാനം പുലർത്തുക." അവന്റെ മരണ സമയത്ത്, അബ്ബാ ഇസിദോർ അവന്റെ അടുത്ത് ഇരിക്കുന്ന സമയത്തു, അബ്ബാ മോശെ സ്വർഗത്തിലേക്കു നോക്കി, പറഞ്ഞു, "സന്തോഷിച്ചു ആനന്ദിക്കുക, എൻറെ മകനെ സഖറിയ, ആകാശത്തിൻറെ കവാടങ്ങൾ തുറക്കപ്പെട്ടിരിക്കുന്നു." [5]
പാരമ്പര്യം
[തിരുത്തുക]മോശെയുടെ സമകാലികർ അദ്ദേഹത്തെ വളരെയേറെ പ്രശംസിച്ചിരുന്നു. മോശെയുടെ മരണത്തിന് 70 വർഷത്തിനുശേഷം എഴുതപ്പെട്ട, എ.ഡി അഞ്ചാം നൂറ്റാണ്ടിലെ സഭാചരിത്രത്തിൽ ഹെർമിയാസ് സോസോമെൻ മോശയെക്കുറിച്ചുള്ള പാരമ്പര്യത്തെ ഇങ്ങനെ സംഗ്രഹിക്കുന്നു:
ദുർവൃത്തിയിൽ നിന്ന് പുണ്യത്തിലേക്കുള്ള ഇത്ര വേഗത്തിലുള്ള പരിവർത്തനം മുമ്പൊരിക്കലും സാക്ഷ്യം വഹിക്കപ്പെട്ടിട്ടില്ല, ഇത്ര ദ്രുതഗതിയിലുള്ള സന്യാസ തത്ത്വചിന്തയിലെ നേട്ടങ്ങളും. അതിനാൽ ദൈവം അവനെ പിശാചുക്കളെ ഭയപ്പെടുത്തുന്ന ഒരു വസ്തുവാക്കി, സ്കെറ്റിസിലെ സന്യാസിമാരുടെ തലവനായി അദ്ദേഹത്തെ നിയമിച്ചു. ഈ രീതിയിൽ ചെലവഴിച്ച ഒരു ജീവിതത്തിനുശേഷം, എഴുപത്തഞ്ചാം വയസ്സിൽ അദ്ദേഹം മരിച്ചു, നിരവധി പ്രമുഖ ശിഷ്യന്മാരെ അവശേഷിപ്പിച്ചു.
-- സോസോമെൻ, സഭാചരിത്രത്തിൽ നിന്ന്
ഒരു ആധുനിക വ്യാഖ്യാനം, വിശുദ്ധ മോസസ് ദി ബ്ലാക്ക് നെ അഹിംസയുടെ അപ്പോസ്തലനായി ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ അവശിഷ്ടങ്ങളും പ്രധാന ആരാധനാലയവും ഇന്ന് പരോമിയോസ് മൊണാസ്ട്രിയിലെ കന്യകാമറിയത്തിന്റെ ദേവാലയത്തിൽ കാണപ്പെടുന്നു. [6]
ഇതും കാണുക
[തിരുത്തുക]- പരോമോസ് മൊണാസ്ട്രി
- സ്കേറ്റിസ്
- അലക്സാണ്ട്രിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് സഭ
- കോപ്റ്റിക് കത്തോലിക്കാ സഭ
- വിശുദ്ധ മോസസ് ദി അബിസീനിയൻ മഠം
പരാമർശങ്ങൾ
[തിരുത്തുക]- ↑ "Venerable Moses the Black of Scete", Orthodox Church in America
- ↑ 2.0 2.1 2.2 "History of St. Moses the Black Priory". Stmosestheblackpriory.org. Retrieved 2014-02-14.
- ↑ 3.0 3.1 3.2 "Moses The Black", Again Magazine, pp. 28-30, June 1994
- ↑ Ward, B. (1984). The Sayings of the Desert Fathers: The Alphabetical Collection (revised ed.). Liturgical Press: Collegeville, MN.
- ↑ The Paradise Or Garden of the Holy Fathers: Being Histories of the ... - Saint Athanasius (Patriarch of Alexandria) - Google Boeken. Books.google.com. Retrieved 2014-02-14.
- ↑ "St. Moses the Black A Patron Saint of Non-Violence By Pieter Dykhorst « In Communion". Incommunion.org. 2011-12-07. Retrieved 2014-02-14.