മോസയിലെ കുതിരമീനുകൾ
മോസയിലെ കുതിരമീനുകൾ | |
---|---|
സംവിധാനം | അജിത് പിള്ള |
നിർമ്മാണം | നിയാസ് ഇസ്മൈൽ |
തിരക്കഥ | അജിത് പിള്ള വിപിൻ രാധാകൃഷ്ണൻ |
അഭിനേതാക്കൾ | ആസിഫ് അലി സണ്ണി വെയ്ൻ നെടുമുടി വേണു ജനനി അയ്യർ സ്വാതി റെഡ്ഡി നിഷാന്ത് സാഗർ ചെമ്പൻ വിനോദ് |
സംഗീതം | പ്രശാന്ത് പിള്ള |
ഛായാഗ്രഹണം | അഭിനന്ദൻ രാമാനുജം |
ചിത്രസംയോജനം | രതീഷ് രാജ് |
സ്റ്റുഡിയോ | ഫ്രേംസ് ഇനെവിറ്റബിൾ |
വിതരണം | ഫ്രേംസ് ഇനെവിറ്റബിൾ - കെ.എൻ.എം പിക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | Malayalam |
സമയദൈർഘ്യം | 131 minutes |
2014ൽ അജിത്പിള്ള കഥയും തിരക്കതയും എഴുതി സംവിധാനം ചെയ്ത് നിയാസ് ഇസ്മൈൽ നിർമ്മിച്ച ചലച്ചിത്രമാണ് മോസയിലെ കുതിരമീനുകൾ. ആസിഫ് അലി,സണ്ണി വെയ്ൻ,നെടുമുടി വേണു,ജനനി അയ്യർ,സ്വാതി റെഡ്ഡി,നിഷാന്ത് സാഗർ,ചെമ്പൻ വിനോദ് മുതലായവർ വേഷമിട്ടിരിക്കുന്നു. പ്രശാന്ത് പിള്ളയും അരുൺ വർമ്മയും ചേർന്നാണ് സംഗീതമൊരുക്കിയത്. .[1] ലക്ഷദ്വീപിലും ആന്തമാനിലുമായാണ് ഇതിലെ പലഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ആന്തമാനിൽ പ്രസിദ്ധമായ പവിഴപുറ്റുകളൂടെയും വർണ്ണ മത്സ്യങ്ങളുടെയും ചിത്രണം ഈ ചിത്രത്തെ മനോഹരമാക്കുന്നു
കുടുംബസ്വത്ത് ധൂർത്തടിക്കുന്ന ഒരു യുവാവ് കള്ളനോട്ട് കേസിൽ ജയിലിലാകുന്നതും അവിടെ നിന്ന് രക്ഷപ്പെടുന്നതിനിടയിൽ പരിചയപ്പെടുന്ന മറ്റൊരാളും ചേർന്ന് അടുത്ത രണ്ട് ദിവസങ്ങളിലായി കടന്നു പോകുന്ന സംഭവവികാസങ്ങളും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. മറ്റൊരാളൂടെ മുഖത്തെ വിരിയിക്കാൻ കഴിയുന്ന പുഞ്ചിരി അതിനുവേണ്ടി സഹിക്കുന്ന കഷ്ടപ്പാടുകൾ എന്ന മനോഹരമായ ഒരു ആശയം ഈ ചിത്രം മുന്നോട്ട് വക്കുന്നു. ഈ സിനിമ അതിന്റെ മനോഹരമായ സിനിമാറ്റോഗ്രഫിക്കും .[2] കഥപറയുന്ന പ്രത്യേക ശൈലിക്കും പുകഴ്ത്തപ്പെട്ടു.[3]
അഭിനേതാക്കൾ
[തിരുത്തുക]- ആസിഫ് അലി -അലക്സ് - കർഷകപുത്രൻ.
- സണ്ണി വെയ്ൻ അക്ബർ അലി- മുക്കുവൻ
- നെടുമുടി വേണു കുര്യച്ചൻ, അലക്സിന്റ്പ്പൻ
- ജനനി അയ്യർ ദീന, പോസ്റ്റൽ ജീവനക്കാരി
- സ്വാതി റഡ്ഡി ഇസ
- നിശാന്ത് സാഗർ- ഹാഷിം
- പി. ബാലചന്ദ്രൻ -രവിയേട്ടൻ
- ജിജോയ്യ് സുലൈമാൻ
- ജോജു ജോർജ്ജ്- മാത്യു- ജെയിലർ
- ചെമ്പൻ വിനോദ് നടയടി സുനി
പാട്ടരങ്ങ്
[തിരുത്തുക]പ്രശാന്ത് പിള്ള ആണ് ഈ ചിത്രത്തിലെ സംഗീതവിഭാഗം
നമപർ | പാട്ട് | പാട്ടുകാർ |
---|---|---|
1 | "ഐക്ബറീസാ" | പ്രീതി പിള്ള |
2 | "ഇഷ്ക് കടൽ" | പ്രീതി പിള്ള |
3 | "ഐക്ബറീസാ ( പുരുഷ)" | അരുൺ ഹരിദാസ് കമ്മത് |
4 | "ഇലാഹീ" | പ്രകാസ് സൊനാട്ടെ |
അവലംബം
[തിരുത്തുക]- ↑ "`Mosayile Kuthira Meenukal` gets U certificate". Sify. Archived from the original on 2014-05-01. Retrieved 19 October 2014.
- ↑ "Review: Mosayile Kuthirameenukal is worth a watch". Rediff. 5 May 2014. Retrieved 19 October 2014.
- ↑ "Mosayile Kuthirameenukal Review". Nowrunning. 4 May 2014. Archived from the original on 2017-06-28. Retrieved 19 October 2014.
External links
[തിരുത്തുക]view the film
[തിരുത്തുക]മോസയിലെ കുതിരമീനുകൾ 2014