മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വള്ളുവനാട്ടിലെ പ്രസിദ്ധനായ ഒരു സ്വാതന്ത്ര്യസമര സേനാനി[1]. ഖിലാഫത്ത്, മാപ്പിള വിപ്ലവം എന്നൊക്കെ പേരുകളിൽ അറിയപ്പെടുന്ന 1921ലെ മലബാർ കലാപത്തിൽ‍‍[2] പങ്കെടുത്ത് അതിന്റെ അനുഭവങ്ങൾ ഖിലാഫത്ത് സ്മരണകൾ എന്നപേരിൽ ജൂലൈ 1965ൽ പ്രസിദ്ധീകരിച്ചു. കേരളസാഹിത്യ അക്കാദമി 1993ൽ പ്രസ്തുത പുസ്തകം പുനപ്രസിദ്ധീകരിച്ചു. ഖിലാഫത്തിനെകുറിച്ചുള്ള ഒരു അനുഭവസ്ഥന്റെ വിലപ്പെട്ട രേഖകൾ എന്ന നിലക്ക് പ്രസിദ്ധമാണ് പ്രസ്തുത ഗ്രന്ഥം. അതിനാൽ തന്നെ എഴുതപ്പെട്ട രേഖകളിൽ പ്രധാനവും.

ജീവചരിത്രം[തിരുത്തുക]

1897ൽ പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിലെ മോഴികുന്നത്ത് മനയിൽ ജനിച്ചു. പിതാവ് നാരായണൻ സോമയാജിപ്പാടും മാതാവ് സാവിത്രി അടിതിരിപ്പാടുമായിരുന്നു. 1932ൽ വള്ളിക്കുന്നിലുള്ള ഇടശ്ശേരി മനയിലെ സാവിത്രി അന്തർജ്ജനത്തെ വിവാഹം ചെയ്തു[3]. അഞ്ച് ആൺകുട്ടികളും രണ്ട്‌ പെൺകുട്ടികളും ഉണ്ട്. 1964 ജൂലായ് 26ന് അദ്ദേഹം അന്തരിച്ചു.

വിദ്യഭ്യാസം[തിരുത്തുക]

ചെറുപ്രായത്തിൽ തന്നെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് അന്നത്തെ സാമൂഹികസ്ഥിതി വെച്ച് വേദോപനിഷത്തുകൾ, സംസ്കൃതം എന്നിവ പഠിച്ചു. ഋഗ്വേദം മനഃപ്പാഠമായിരുന്നു. സംസ്കൃത കാവ്യനാടകാദികളിലും വ്യുൽ‌പ്പത്തി നേടി.

രാഷ്ട്രീയപ്രവർത്തനങ്ങൾ[തിരുത്തുക]

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജി വന്നത് മറ്റനേകം ആളുകളെ എന്നപോലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനേയും ഉത്സാഹിയാക്കുകയും ഒരു ഗാന്ധിയൻ ആയി മാറുകയും ചെയ്തു. 1918ൽ അദ്ദേഹം സജീവരാഷ്ട്രീയപ്രവർത്തനം ആരംഭിച്ചു. തുടർന്ന് ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. 1920 കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഖിലാഫത്ത് പ്രസ്ഥാനവും സഹകരിച്ചു പ്രവർത്തിച്ചിരുന്നു. 1921ൽ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ അത് വള്ളുവനാട്ടിലേക്ക് പടരാതിരിക്കാനായി അദ്ദേഹം പ്രവർത്തിച്ചു. 1921ൽ തന്നെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ബ്രാഹ്മണസമുദായത്തിൽ നിന്നും പുറത്താക്കി. എങ്കിലും തുടർന്നും അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരായി പ്രവർത്തിച്ചു. പട്ടാമ്പി പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, യോഗക്ഷേമ സഭ തുടങ്ങി പല സംഘടനകളുടേയും ഉന്നതസ്ഥനങ്ങൾ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. രാഷ്ട്രീയം കൂടാതെ അദ്ദേഹത്തിന് കാവ്യാസ്വാദനം, നിരൂപണം എന്നീ മേഖലകളിലും താൽ‌പ്പര്യമുണ്ടായിരുന്നു. മലബാർ ലഹളയോ മാപ്പിള ലഹളയോ അല്ല ഖിലാഫത്ത്, ബ്രിട്ടീഷുകാർക്കെതിരായുള്ള ഒരു വിപ്ലവം ആയിരുന്നുവെന്ന് അദ്ദേഹം തന്റെ “ഖിലാഫത്ത് സ്മരണകൾ” എന്ന പുസ്തകത്തിൽ തറപ്പിച്ച് പറയുന്നു. ഖിലാഫത്ത് ലഹള ആദ്യമായി ഏറനാട്ടിലാണ് പൊട്ടിപുറപ്പെട്ടത്.

അവലംബം[തിരുത്തുക]

  1. R Sasisekhar-Malayala Manorama Jan 18, 2019
  2. Salahudheen, O P. Anti_European struggle by the mappilas of Malabar 1498_1921 AD (PDF). പുറം. 8. ശേഖരിച്ചത് 10 നവംബർ 2019.
  3. ലേഖകൻ, മാധ്യമം (2021-12-12). "ഖി​ലാ​ഫ​ത്ത് പോ​രാ​ളി​യു​ടെ തൂ​ലിക​; ഇ​വി​ടെ​യു​ണ്ട് മോ​ഴി​ക്കു​ന്ന​ത്തി​ൻറെ ഓ​ർ​മ​യെ​ഴു​ത്തു​കാ​ര​ൻ | Madhyamam". ശേഖരിച്ചത് 2021-12-12. zero width space character in |title= at position 3 (help)