മോളി ചാക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ ഒരു വനിതാ കായിക താരമാണ് മോളി ചാക്കോ. കേരളത്തിൽ നിന്നുള്ള ഇവർ മധ്യ ദൂര ഓട്ടക്കാരിയാണ്. 1994 ഒക്ടോബർ 10ന് 3000 മീറ്റർ ഓട്ടത്തിൽ 9 മിനിറ്റ് 6.42 സെക്കന്റ് എന്ന ദേശീയ റെക്കോർഡ് മോളിയുടെ പേരിലാണ്.[1] 1994ൽ 1500 മീറ്ററിലും ഇവർ ദേശീയ റെക്കോഡ് സ്ഥാപിച്ചിരുന്നു, 4 മിനിറ്റ് 12.01 സെക്കന്റ് എന്ന റെക്കോഡ് പിന്നീട് 1999 ഓഗസ്റ്റിൽ സുനിത റാണി തകർത്തിരുന്നു.[2] മുൻ ഇന്ത്യൻ നീന്തൽ താരം സെബാസ്റ്റ്യൻ സേവ്യറെയാണ് മോളി ചാക്കോ വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരും സതേൺ റെയിൽവേയിൽ ഉദ്യോഗസ്ഥരാണ്.[3]

ആദ്യകാല ജീവിതം[തിരുത്തുക]

1969 മെയ് 15ന് കേരളത്തിൽ ജനനം. 1994 ഡിസംബർ 26ന് വിവാഹിതയായി. [4]

അവലംബം[തിരുത്തുക]

  1. "Official Website of Athletics Federation of India: NATIONAL RECORDS as on 21.3.2009". Athletics Federation of INDIA. Archived from the original on 2018-12-24. Retrieved 2009-09-02.
  2. "Rani rules in 1,500m, sets National record". The Indian Express. 1999-08-08. Retrieved 2009-09-05.
  3. "Xavier's enduring saga of success". The Hindu. 2001-10-12. Archived from the original on 2013-01-25. Retrieved 2009-09-05.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-11-15. Retrieved 2016-09-25.
"https://ml.wikipedia.org/w/index.php?title=മോളി_ചാക്കോ&oldid=4021673" എന്ന താളിൽനിന്ന് ശേഖരിച്ചത്