മോറീസ് ഗ്യാരേജസ്
![]() ഓക്സ്ഫോർഡിലെ ആദ്യകാല നിർമ്മാണ യൂണിറ്റ് | |
വ്യവസായം | വാഹന നിർമ്മാണം |
---|---|
സ്ഥാപിതം | 1924 |
സ്ഥാപകൻ | വില്യം മോറിസ് |
ആസ്ഥാനം | Longbridge, Birmingham (Previously Abingdon, Oxfordshire) |
ഉത്പന്നങ്ങൾ | MG Automobiles |

ചൈനീസ് വാഹന നിർമ്മാതാക്കളായ SAIC മോട്ടോ കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ കമ്പനിയാണ് എം.ജി എന്നറിയപ്പെടുന്ന മോറീസ് ഗ്യാരേജസ്.
ചരിത്രം
[തിരുത്തുക]1924 ൽ ലണ്ടനിലെ ഓക്സ്ഫോർഡിലാണ് മോറീസ് ഗ്യാരേജസ് എന്ന എം.ജി കമ്പനി തുടങ്ങിയത്.
ഇന്ത്യയിൽ
[തിരുത്തുക]ഇന്ത്യയിൽ ഉത്പാദനം തുടങ്ങുന്നതിന്റെ ഭാഗമായി സ്വന്തം പ്ലാന്റ് സ്ഥാപിക്കാനൊരുങ്ങുകയാണ് കമ്പനി. ജനറൽ മോട്ടോഴ്‌സിന്റെ വഡോദരയിലെ പ്ലാന്റ് ഏറ്റെടുക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. 2019-ഓടെ ഇന്ത്യൻ വിപണിയിൽ കാറുകൾ ലഭ്യമാക്കാനാണ് സായിക്ക് ലക്ഷ്യമിടുന്നത്. 'മോറീസ് ഗ്യാരേജസ്' (എം.ജി.) എന്ന ബ്രാൻഡിൽ പരിസ്ഥിതി സൗഹൃദ കാറുകളായിരിക്കും കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുക. എം.ജി. മോട്ടോർ ഇന്ത്യ എന്ന കമ്പനിക്ക് കീഴിലായിരിക്കും ഇന്ത്യയിലെ പ്രവർത്തനം. [1]
കാറുകൾ
[തിരുത്തുക]ഹെക്ടർ
[തിരുത്തുക]ഇന്ത്യയിൽ എം.ജി മോട്ടോർ പുറത്തിറക്കുന്ന ആദ്യ എസ്.യു.വിയാണ് ഹെക്ടർ. ഇന്റർനെറ്റ് കാറെന്നാണ് (കണക്ടഡ് കാർ) ഹെക്ടറിനെ എം.ജി വിശേഷിപ്പിക്കുന്നത്. ആധുനിക വയർലെസ് സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്റർനെറ്റുമായി പൂർണ സമയം ബന്ധപ്പെടാൻ ഹെക്ടറിന് കഴിയും. അത്യാധുനിക ഐ-സ്മാർട്ട് സംവിധാനമാണ് ഇത് സാധ്യമാക്കുന്നത്. സിസ്‌കോ, അൺലിമിറ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ നിരവധി കമ്പനികൾ എംജിയുടെ ഐ-സ്മാർട്ട് സംവിധാനത്തിൽ പങ്കാളികളാണ്. [2]
ആസ്റ്റർ
[തിരുത്തുക]ആസ്റ്റർ നൂതന ഇന്റർനെറ്റ് കണക്ടിവിറ്റി അടക്കമുള്ള നിരവധി ഫീച്ചറുകളുണ്ട്. എഐ അടിസ്ഥാനമാക്കിയുള്ള ഒരു പേഴ്സനൽ അസിസ്റ്റ് റോബോട്ട് കാറിനുള്ളിലുണ്ട്. യുഎസ് കമ്പനിയായ സ്റ്റാർ ഡിസൈൻ രൂപപ്പെടുത്തിയ റോബോട്ട് മനുഷ്യഭാവമുള്ള ഇമോജികൾ കാട്ടിയാണ് നമ്മുടെ ആജ്ഞകളോടു പ്രതികരിക്കുക. സംസാരിക്കുന്ന ആളുടെ ദിശയിലേക്ക് ‘തലതിരിക്കുകയും’ ചെയ്യും.[3]
അവലംബം
[തിരുത്തുക]- ↑ മാതൃഭൂമി ദിനപത്രം [1] Archived 2021-01-17 at the Wayback Machine ശേഖരിച്ചത് 2019 ജൂലൈ 18
- ↑ മലയാള മനോരമ [2] ശേഖരിച്ചത് 2019 ജൂലൈ 18
- ↑ "പുതിയ ചരിത്രം കുറിക്കാൻ എംജി ആസ്റ്റർ: വില 9.78 ലക്ഷം മുതൽ". Retrieved 2021-10-11.