മോബിൻ മോഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോബിൻ മോഹൻ.

ഒരു മലയാളം നോവലിസ്റ്റാണു മോബിൻ മോഹൻ. 2021ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാരം ലഭിച്ചിട്ടുണ്ട്.[1][2][3]

ജീവിതരേഖ[തിരുത്തുക]

മോബിൻ മോഹൻ 1988 ൽ ഇടുക്കി ജില്ലയിലെ കട്ടപ്പനക്കടുത്തുള്ള കാഞ്ചിയാറിൽ ജനിച്ചു.മോബിൻ മോഹന്റെ മുത്തച്ഛൻ 1944 ൽ കോട്ടയത്ത് നിന്ന് ഇടുക്കിയിലേക്ക് കുടിയേറിയെത്തിയ വ്യക്തിയാണ്.എൻ.ജി.മോഹനന്റെയും ശോഭനയുടെയും മകനായാണ് ജനനം. കാഞ്ചിയാർ സെന്റ് മേരീസ് സ്കൂൾ, സെന്റ് മേരീസ് സ്കൂൾ മേരികുളം, സെന്റ് ജെറോംസ് എച്ച്എസ്എസ് വെള്ളയാംകുടി,കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കട്ടപ്പന എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. കട്ടപ്പന സെന്റ്. സെബാസ്റ്റ്യൻസ് കോളേജ് അധ്യാപകനായിരുന്നു. കേരള സാംസ്കാരിക വകുപ്പിന്റെ ജില്ലാ പ്രോജക്ട് കോർഡിനേറ്ററായി പ്രവർത്തിച്ചു. കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമാണ്. ഇപ്പോൾ കട്ടപ്പന മുൻസിഫ് കോടതിയിൽ ജോലി ചെയ്യുന്നു. ജക്കരാന്ത എന്ന നോവലിന് 2021-ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവ അവാർഡ് ലഭിച്ചിട്ടുണ്ട്.

പ്രധാനപ്പെട്ട കൃതികൾ[തിരുത്തുക]

  • ആകാശം പെറ്റ തുമ്പികൾ|(കഥകൾ)[4]
  • പുറമ്പോക്ക്|(കഥകൾ)[5]
  • ജക്കരന്ത|(നോവൽ)[6]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാരം 2021- ജക്കറാന്ത(നോവൽ)[7][8][9][10]

== ചിത്രശാല ==[തിരുത്തുക]

കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം  പ്രസിഡന്റ് ചന്ദ്രശേഖര കമ്പാറയിൽനിന്നും മോബിൻ മോഹൻ  ഏറ്റുവാങ്ങുന്നു.

അവലംബം[തിരുത്തുക]

  1. "SAHITYA AKADEMI AWARD 2021" (PDF). sahitya akademi.gov.in.
  2. "Kendra Sahitya Akademi Award for George Onakkoor". kerala9.com.
  3. "ജോർജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്; ബാലസാഹിത്യ പുരസ്കാരം രഘുനാഥ് പലേരിക്ക്". reporterlive.com. Archived from the original on 2022-11-22. Retrieved 2021-12-31.
  4. "ആകാശം പെറ്റ തുമ്പികൾ". cgi-bin.[പ്രവർത്തിക്കാത്ത കണ്ണി]
  5. "പുറമ്പോക്ക്". keralabookstore.
  6. "ജക്കരന്ത". geobooks.in.
  7. "Akademi award winner from Idukki district, Mobin says writer's clout, not content, matters for publishers". onmanorama.com.
  8. "Kendra Sahithya Akademi award winners". malabarinews.com.
  9. "കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം മോബിൻ മോഹൻ നേടി". mathrubhumi.
  10. "ജോർജ് ഓണക്കൂറിനും രഘുനാഥ് പലേരിക്കും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്; മോബിൻ മോഹന് യുവപുരസ്‌കാരം". samakalika malayalam.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോബിൻ_മോഹൻ&oldid=4069886" എന്ന താളിൽനിന്ന് ശേഖരിച്ചത്