മോണ്ട്ഗോൾഫിയർ സഹോദരന്മാർ
ജനനം | Joseph-Michel: Annonay, Ardèche, France Jacques-Étienne: 6 ജനുവരി 1745, Annonay, Ardèche, France | 26 ഓഗസ്റ്റ് 1740,
---|---|
മരണം | Joseph-Michel: 26 ജൂൺ 1810 Jacques-Étienne: 2 ഓഗസ്റ്റ് 1799 (പ്രായം 54), Serrières, France | (പ്രായം 69), Balaruc-les-Bains, France
തൊഴിൽ | Inventor (both) |
ജോസഫ്-മൈക്കൽ മോണ്ട്ഗോൾഫിയർ (1740 ഓഗസ്റ്റ് 26 - 1810 ജൂൺ 26) ജാക്വസ്-ഏറ്റിയന്നെ മോണ്ട്ഗോൾഫിയർ (6 ജനുവരി 1745 - 2 ഓഗസ്റ്റ് 1799) ഫ്രാൻസിലെ അർദെഖെയിലെ അന്നോനെയിൽ നിന്നുള്ള പേപ്പർ നിർമ്മാതാക്കൾ ആയിരുന്നു. മോണ്ട്ഗോൾഫിയർ രീതിയിലുള്ള ഹോട്ട് എയർ ബലൂൺ, ഗ്ലോബ് എയിറോസ്റ്റാറ്റിക് കണ്ടുപിടിത്തക്കാർ എന്നറിയപ്പെടുന്നു. ആദ്യ പൈലറ്റായ ഏറ്റിയന്നെയും വഹിച്ചുകൊണ്ടുള്ള ആദ്യത്തെ ബലൂൺ അവർ പറത്തി. ജോസഫ് മൈക്കിൾ സ്വയം പ്രവർത്തിക്കുന്ന ഹൈഡ്രോളിക് റാം (1796) കണ്ടുപിടിച്ചു. ജാക്വസ് ഏറ്റിയന്നെ ആദ്യത്തെ പേപ്പർ നിർമ്മാണ വൊക്കേഷണൽ സ്കൂൾ സ്ഥാപിച്ചു. സുതാര്യമായ പേപ്പർ നിർമ്മിക്കുന്നതിനായി സഹോദരങ്ങൾ ഒരു പ്രക്രിയ കണ്ടുപിടിച്ചു.
ആദ്യകാലങ്ങളിൽ
[തിരുത്തുക]1534-ൽ ഫ്രാൻസിലെ അർഡെക്കെയിൽ അന്നോനെയ് എന്ന സ്ഥലത്ത് പേപ്പർ നിർമ്മാതാക്കളുടെ കുടുംബത്തിൽ മോണ്ട്ഗോൾഫിയർ സഹോദരന്മാർ ജോസഫ്-മൈക്കൽ, ജാക്ക്-ഏയ്റ്റെൻ എന്നിവർ ജനിച്ചു.[1] അവരുടെ മാതാപിതാക്കൾ പിയറി മോണ്ട്ഗോൾഫിയർ (1700-1793), ഭാര്യ ആനി ഡ്യൂറെറ്റ് (1701-1760), എന്നിവർക്ക് 16 കുട്ടികൾ ഉണ്ടായിരുന്നു.[2]
അവലംബം
[തിരുത്തുക]- ↑ Our Values Canson, n.d., 2 July 2017
- ↑ "Joseph-Michel and Jacques-Étienne Montgolfier FRENCH AVIATORS". Encyclopedia Britannica. Retrieved 11 January 2017.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Montgolfier brothers എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- "Lighter than air: the Montgolfier brothers"
- "Balloons and the Montgolfier brothers"
- രചനകൾ Joseph-Michel ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- രചനകൾ Jacques-Etienne ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്) – that is, works catalogued as by or about Joseph or Etienne, respectively