മോണിക്ക ബേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോണിക്ക ബേദി
തൊഴിൽഅഭിനേത്രി
സജീവ കാലം1995 – ഇതുവരെ
ജീവിതപങ്കാളി(കൾ)അബു സലീം

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് മോണിക്ക ബേദി (ജനനം: ജനുവരി 18, 1975). അധോലോക നായകനായ അബു സലീമിന്റെ ഭാര്യയുമാണ് മോണിക്ക.

ആദ്യ ജീവിതം[തിരുത്തുക]

പിതാവ് ഡോ. പ്രേം കുമാർ ബേദി, മാതാവ ശകുന്തള. ബേദി ജനിച്ചതിനു ശേഷം ഇവർ നോർവേയിലേക്ക് താമസം മാറി. ഇവർ ഇവിടെ ഒരു ബിസ്സിനസ്സ് നടത്തുന്നു.

അഭിനയ ജീവിതം[തിരുത്തുക]

മോണിക്ക തന്റെ അഭിനയ ജീവിതം ആരംഭിച്ചത് 1995 ലാണ്. സുരക്ഷ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. ജാനം സംചാ കരോ എന്ന ചിത്രത്തിലെ വേഷം വളരെ ശ്രദ്ധേയമായ ഒന്നാണ്.

ബിഗ് ബോസ് - സീസൺ 2[തിരുത്തുക]

മോണീക്ക ബിഗ് ബോസ് എന്ന റിയാലിറ്റി പരിപാടിയിൽ 17ഓഗസ്റ്റ് 2008 ൽ ചേർക്കപ്പെട്ടു. ഇതിൽ ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ മോണീക്ക ശ്രദ്ധേയയായിരുന്നു.

വിവാദങ്ങൾ[തിരുത്തുക]

ജയിൽ ശിക്ഷ[തിരുത്തുക]

സെപ്റ്റംബർ 2002 ന്, മോണിക്ക അബു സലിമിന്റെ ഒപ്പം വ്യാജ രേഖകൾ കാണിച്ച് യാത്ര ചെയ്തതിന് ലിസ്ബൻ പോലീസിന്റെ പിടിയിൽ പെടൂകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തു. പിന്നീട് 2005 നവംബറിൽ ഇവരെ വിട്ടയക്കുകയും ചെയ്തു.

വ്യജ പാസ്പോർട്ട് വിവാദം[തിരുത്തുക]

29 സെപ്റ്റംബർ 2006 ന് മോണിക്കക്കെതിരെ വ്യാജ പാസ്പോർട്ട് കൈവശം വച്ചതിന് സി.ബി.ഐ കേസ് ഫയൽ ചെയ്യുകയും ചെയ്തു.

ഇതു കൂടാതെ ഭോപ്പാൽ കോടതി, ക്രിമിനൽ കുറ്റങ്ങൾ ചുമത്തുകയുണ്ടായി.

സ്വകാര്യ ജീവിതം[തിരുത്തുക]

മോണിക്ക ബേദി വിവാഹം ചെയ്തിരിക്കുന്നത് അബു സലിമിനെയാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോണിക്ക_ബേദി&oldid=3642090" എന്ന താളിൽനിന്ന് ശേഖരിച്ചത്