മോഗുബായ് കുർദിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മോഗുബായ് കുർദിക്കർ
मोगुबाई कुर्डीकर
മോഗുബായ് കുർദിക്കർ
മോഗുബായ് കുർദിക്കർ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംമോഗുബായ് കുർദിക്കർ
ജനനം(1904-07-15)ജൂലൈ 15, 1904
ഉത്ഭവംഗോവ
മരണംഫെബ്രുവരി 10, 2001(2001-02-10) (പ്രായം 96)
വിഭാഗങ്ങൾഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം - ഘയാൽ

ജയ്പൂർ-അത്രൗലി ഘരാനയിലെ പ്രമുഖ ഹിന്ദുസ്ഥാനി ഗായികയായിരുന്നു മോഗുബായ് കുർദിക്കർ (ജൂലൈ 15, 1904 – ഫെബ്രുവരി 10, 2001).

ജനനം[തിരുത്തുക]

ഗോവയിലെ കുർദി ജില്ലയിൽ 1904 ജൂലൈ 15ന് ജയശ്രീബായിയുടെ മകളായി ജനിച്ചു.

സംഗീത ജീവിതം[തിരുത്തുക]

പത്താം വയസിൽ സംഗീതം അഭ്യസിച്ചു. തുടങ്ങി. ചന്ദ്രേശ്വർ ഭൂതനാഥ് സംഗീത മണ്ഡലി നാടക കമ്പനിയിൽ കുറച്ചുകാലം അഭിനേത്രിയായിരുന്നു.[1] 1968ൽ സംഗീത നാടക അക്കാദമി പുര്സകാരവും 1974ൽ പത്മഭൂഷണും ലഭിച്ചു.

പാരമ്പര്യം[തിരുത്തുക]

കൗസല്യ മഞ്ചേശ്വർ, പത്മ തൽവാക്കർ, കമൽ താംബെ, അരുൺ ദ്രാവിഡ് എന്നിവരെ സംഗീതം പഠിപ്പിച്ചു. പ്രസിദ്ധ സംഗീതജ്ഞ കിഷോരി അമോൻകർ മോഗുബായിയുടെ മകളാണ്.

മരണം[തിരുത്തുക]

2001 ഫെബ്രുവരി 10ന് അന്തരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം (1968)[2]
  • പത്മഭൂഷൺ (1974)[3]
  • സംഗീത ഗവേഷണ അക്കാദമി പുരസ്കാരം (1980)

അവലംബം[തിരുത്തുക]

  1. താൻസൻ മുതൽ സക്കീർഹുസൈൻ വരെ. ലിപി. pp. 106–111. ISBN 81 8801 650 0. {{cite book}}: |first= missing |last= (help)
  2. http://sangeetnatak.gov.in/sna/awardeeslist.htm
  3. http://www.planetradiocity.com/musicopedia/article-singer/Mogubai-Kurdikar/2174[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മോഗുബായ്_കുർദിക്കർ&oldid=3833062" എന്ന താളിൽനിന്ന് ശേഖരിച്ചത്