മോക്ടെയ്ൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നോൺ-ആൽക്കഹോൾ മിക്സഡ് ഡ്രിങ്ക് (വിർജിൻ കോക്ടെയ്ൽ, മോക്ക്ടെയിൽ എന്നീ പേരുകളിലും അറിയപ്പെടുന്നു) എന്നാൽ, മദ്യപാന ഘടകങ്ങൾ ഇല്ലാതെ നിർമ്മിക്കുന്ന കോക്ടെയ്ൽ രീതിയിലുള്ള ഒരു പാനീയമാണ്. മദ്യം കഴിക്കാത്ത വ്യക്തികൾക്ക് വേണ്ടിയാണ് പ്രധാനമായും മോക്ക്ടെയിൽ നിർമ്മിക്കുന്നത്. [1]

പഴച്ചാറുകൾ, സിറപ്പുകൾ, ക്രീം, ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ സമമായ മിശ്രിതമെന്ന് മോക്ക്‌ടെയിലുകളെ വിശേഷിപ്പിക്കാം. ലഹരിപാനീയങ്ങൾ കഴിക്കാത്തവരോ അവയിൽ നിന്ന് വിട്ടുനിൽക്കേണ്ടവരോ ആയവർക്കാണ് മോക്ക്ടെയിലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതായത് ഈ മിശ്രിതങ്ങൾ എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ആസ്വദിക്കാനാകും. [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോക്ടെയ്ൽ&oldid=3937330" എന്ന താളിൽനിന്ന് ശേഖരിച്ചത്