മൊബൈൽ ഫോൺ ചലച്ചിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വീഡിയോ റെക്കോർഡ്‌ ചെയ്യാൻ സാധിക്കുന്ന മൊബൈൽ ഫോണിൽ (ക്യാമറ ഫോൺ) ചിത്രീകരിക്കുന്ന ചലച്ചിത്രത്തെയാണ് മൊബൈൽ ഫോൺ ചലച്ചിത്രം എന്ന് പറയുന്നത്. മൊബൈൽ ഫോണിനെ പൊതുവെ സെൽ ഫോൺ എന്നും സ്മാർട്ട് ഫോൺ എന്നും പറയുന്നതിനാൽ ഇത്തരം ചലച്ചിത്രങ്ങളെ സെൽ ഫോൺ ചലച്ചിത്രം എന്നും സ്മാർട്ട് ഫോൺ ചലച്ചിത്രം എന്നും പറയുന്നു.

ചരിത്രം[തിരുത്തുക]

ക്യാമറ ഫോണുകളുടെ തുടക്കത്തിൽ, അതിൽ എടുക്കുന്ന വീഡിയോകൾക്ക് ടീവിയിലും സ്ക്രീനിലും മറ്റും ഡിസ്പ്ലേ ചെയ്ത് കാണാൻ തക്ക ഗുണനിലവാരം (പിക്സൽ റെസൊല്യൂഷൻ) ഇല്ലായിരുന്നു. പിന്നീട്, ക്യാമറ ഫോണുകളിലെ പിക്സൽ റെസൊല്യൂഷനിൽ വന്ന വർദ്ധനവ് ഈ ന്യൂനതയും പരിഹരിക്കുന്നതായിരുന്നു. അതിനെത്തുടർന്ന്, ക്യാമറ ഫോണുകൾ മൂലവും ലോകത്തിന്റെ പലഭാഗങ്ങളിലും ചലച്ചിത്രപരീക്ഷണങ്ങൾ നടക്കുകയുണ്ടായി. ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ ചലച്ചിത്രം ഏതാണെന്നക്കാര്യത്തിൽ ആധികാരികമായ ഒരു തീരുമാനമോ നിഗമനമോ ഉണ്ടായിട്ടില്ലെങ്കിലും ഇത്തരം പരീക്ഷണങ്ങളിൽ വിജയിച്ചവയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ ചലച്ചിത്രം ഇറ്റലിയിൽ നിന്നാണ്[1][2]. 2006-ൽ, മാർസെല്ലോ മെൻകാരിണി, ബാർബറ സെഗേസ്സി എന്നീ രണ്ട് ഇറ്റാലിയൻ സംവിധായർ ചെയ്ത ന്യൂ ലവ് മീറ്റിംഗ്‌സ് എന്ന 93 മിനിട്ട്സ് ദൈർഘ്യമുള്ള ഒരു ഡോക്യുമെന്ററിയായിരുന്നു അത്. ഇറ്റാലിയൻ സംവിധായാകൻ പീയർ പവോലോ പസ്സോളിനിയെക്കുറിച്ച് 1965-ൽ ഇറങ്ങിയ ലവ് മീറ്റിംഗ്‌സ് എന്ന ഡോക്യുമെന്ററിയെ ക്യാമറ ഫോണിലൂടെ പരീക്ഷണാത്മകമായി പുനഃസൃഷ്ടിച്ചതായിരുന്നു ഇത്. ഈ ഡോക്യുമെന്ററി ചിത്രീകരിക്കാൻ ഉപയോഗിച്ച ഫോണിനെക്കുറിച്ച് റിപ്പോർട്ടുകൾ ഇല്ലെങ്കിലും MPEG4 ഫോർമാറ്റിൽ ഉള്ള വീഡിയോകളായിരുന്നു ആ ക്യാമറ ഫോണിലൂടെ ലഭിച്ചത്[1].

അതുപോലെ, ഡച്ച് ഭാഷയിൽ നെതർലന്റ്സിൽ നിന്നും 2007-ൽ പുറത്തിറങ്ങിയ വൈ ഡിഡിന്റ്‌ എനിബഡി ടെൽ മി ഇറ്റ് വുഡ് ബികം ദിസ് ബാഡ് ഇൻ അഫ്ഘാനിസ്ഥാൻ എന്ന സിനിമയുടെ ക്യാമറ ഫോണിനെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. 2008-ൽ ഇന്ത്യയിൽ നിന്നും പുറത്തിറങ്ങിയ വീണാവാദനം എന്ന ഡോക്യുമെന്ററി, നോക്കിയയുടെ 2 മെഗാപിക്സൽ റെസൊല്യൂഷൻ ഉള്ള എൻ70 മ്യൂസിക് എഡിഷൻ മൊബൈൽ ഫോണിലാണ് ചിത്രീകരിച്ചത്. മൊബൈൽ ഫോൺ ചലച്ചിത്രങ്ങൾ എന്നപ്പേരിൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങളിൽ, അവ ചിത്രീകരിക്കാൻ ഉപയോഗിച്ച ഫോണിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കുന്ന ആദ്യത്തെ ചലച്ചിത്രമാണ് ഈ ഡോക്യുമെന്ററി. 2010-ൽ ഇന്ത്യയിൽ നിന്നും തന്നെ പുറത്തിറങ്ങിയ ജലച്ചായം നോക്കിയയുടെ 5 മെഗാപിക്സൽ റെസൊല്യൂഷൻ ഉള്ള എൻ95 മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരിക്കുന്നു. 2011-ൽ ബോസ്നിയ ഹെർസെഗോവിനയിൽ നിന്നും പുറത്തിറങ്ങിയ എ സെൽ ഫോൺ മൂവി എന്ന ഡോക്യുമെന്ററി, 2014-ൽ ഇന്ത്യയിൽ നിന്നും പുറത്തിറങ്ങിയ 60എംഎൽ: ലാസ്റ്റ് ഓർഡർ ഷോർട്ട് ഫിലിം (ലൂമിയ ശ്രേണി), 2015-ൽ അമേരിക്കയിൽ നിന്നും പുറത്തിറങ്ങിയ ടാങ്കെറിൻ (ഐ ഫോൺ 5എസ്), 2018-ൽ അമേരിക്കയിൽ നിന്നും പുറത്തിറങ്ങിയ അൺസനേ (ഐ ഫോൺ 7) തുടങ്ങി ഇത്തരം നിരവധി ചലച്ചിത്രങ്ങൾ ഇന്ന് ലോകമാനം നിർമ്മിക്കപ്പെട്ടുവരുന്നു[2].

ചലച്ചിത്രോത്സവങ്ങൾ[തിരുത്തുക]

ഇന്ന്, മൊബൈൽ ഫോൺ ചലച്ചിത്രങ്ങൾ ധാരാളമായി നിർമ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ പലരാജ്യങ്ങളും മുഖ്യധാരാ ചലച്ചിത്രോത്സവങ്ങൾ പോലെ മൊബൈൽ ഫോൺ ചലച്ചിത്രോത്സവങ്ങളും സംഘടിപ്പിച്ചു വരുന്നു. അമേരിക്കയിലെ 'ഇന്റർനാഷണൽ മൊബൈൽ ഫിലിം ഫെസ്റ്റിവൽ'[3], 'ടോറോണ്ടോ സ്മാർട്ട് ഫോൺ ഫിലിം ഫെസ്റ്റിവൽ'[4], 'മൊബൈൽ മോഷൻ ഫിലിം ഫെസ്റ്റിവൽ (എംഓഎംഓ)'[5], 'മൊബൈൽ ഫിലിം ഫെസ്റ്റിവൽ (എംഎഫ്എഫ്)'[6], 'സിനിമ പെർപെടും മൊബൈൽ ഫെസ്റ്റ്'[7]തുടങ്ങിയവ ഇത്തരം ഫെസ്റ്റിവലുകളിൽ ചിലതാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Full-length film shot on phone". The Guardian. ശേഖരിച്ചത് 2006-06-14.
  2. 2.0 2.1 "Full-length film shot on phone". filmi Beat. ശേഖരിച്ചത് 2008-08-22.
  3. "International Mobil Film Festival". Film Free Way.
  4. "Toronto Smartphone Film Festival". Toronto.
  5. "Mobile Motion Film Festival (MOMO)". MOMO Film Fest.
  6. "Mobile Motion Film Festival (MOMO)". MOMO Film Fest.
  7. "Cinema Perpetuum Mobile". Film Fest.

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൊബൈൽ_ഫോൺ_ചലച്ചിത്രം&oldid=2819571" എന്ന താളിൽനിന്ന് ശേഖരിച്ചത്