മൊട്ടുചെമ്പരത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൊട്ടുചെമ്പരത്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. arboreus
Binomial name
Malvaviscus arboreus
Varieties

See text

Synonyms

Achania mollis Aiton[1]

ചെമ്പരത്തി വർഗ്ഗത്തിൽ ഉൾപ്പെടുന്നതും സാധാരണ പൂന്തോട്ടങ്ങളിൽ കണ്ടുവരുന്നതുമായ ഒരു ഇനമാണ് മൊട്ടുചെമ്പരത്തി അഥവാ മുളകുചെമ്പരത്തി (Sleeping Hibiscus,Turk's Caps, Firecracker Hibicus) വിടരാൻ ശേഷിയില്ലാതെ അല്പം മാത്രം വിടർന്നു നിൽക്കുന്ന ഇനമായതിനാലാകണം ഇതിനെ മൊട്ടു ചെമ്പരത്തി എന്നു വിളിക്കുന്നത്. മെക്സിക്കോ ആണ് ജന്മദേശമെങ്കിലും ലോകത്താകമാനം കണ്ടുവരുന്ന ഒരു ഇനം കൂടിയാണ് ഇത്.

മൊട്ടുചെമ്പരത്തി പൂവ്

സവിശേഷതകൾ[തിരുത്തുക]

കമ്പ് മുറിച്ചു നട്ട് വളർത്താവുന്ന ഈ സസ്യം തണൽ ഇഷ്ടപ്പെടുന്നു എങ്കിലും തെളിഞ്ഞ സൂര്യപ്രകാശത്തിൽ വളരേയധികം പൂക്കൾ ഉത്പാദിപ്പിക്കുന്നു. വളരെ വേഗം വളരുന്ന ഇനമായ ഇതിന്റെ ഇലകൾക്ക് കടും പച്ച നിറമാണ്. പൂക്കൾക്ക് ചുവപ്പു നിറമാണ് സാധാരണ കാണപ്പെടുന്നതെങ്കിലും പിങ്ക് കലർന്ന നിറത്തിൽ പൂവുകളുള്ള ഇനവും കൂടിയുണ്ട്.

നടീൽ രീതി[തിരുത്തുക]

സാധാരണ ചെമ്പരത്തിയുടേതുപോലെ കമ്പുകൾ മുറിച്ചു നട്ടാണ് മൊട്ടു ചെമ്പരത്തിയിലും വംശവർദ്ധന നടത്തുന്നത്. ചെറുവിരലിന്റെ കനമുള്ള കമ്പുകൾ ഏകദേശം 20 സെന്റീമീറ്റർ വരെ നീളമുള്ള കമ്പുകൾ ചുവടുഭാഗം ചരിച്ച് വെട്ടിയെടുത്ത്; ചട്ടികളിൽ മണ്ണ്, മണൽ, ഇലപ്പൊടി എന്നിവയുടെ മിശ്രിതത്തിൽ നട്ട് പുതിയ ചെടികൾ ഉണ്ടാക്കാം. ഇങ്ങനെ ചട്ടികളിൽ നടുന്നവ പുതിയ കിളിർപ്പ് ഉണ്ടാകുന്നതുവരെ തണലത്ത് സൂക്ഷിക്കുന്നു. ഇലകൾ വന്നു കഴിഞ്ഞാൽ നല്ലതുപോലെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിലേയ്ക്ക് മാറ്റി നടാവുന്നതാണ്.

പരിചരണം[തിരുത്തുക]

ഒരു പരിധി വരെ വരൾച്ച ചെറുക്കുമെങ്കിലും നനയ്ക്കുന്നത് ചെടി കരുത്തോടേ വളരുന്നതിനും കൂടുതൽ ശിഖരങ്ങൾ ഉണ്ടാകുന്നതിനും സഹായകരമാകും. പ്രധാനസ്ഥലത്തേയ്ക്ക് മാറ്റി നടപ്പെട്ട ചെടികൾക്ക് ചാണകപ്പൊടി, ഇലവളം എന്നിവയ്ക്കു പുറമേ നല്ല വളർച്ചയ്ക്കായി രാസവളങ്ങളും നൽകാം. അവ വളരേ കുറഞ്ഞ അളവിൽ എടുത്ത് വെള്ളത്തിൽ ലയിപ്പിച്ച് ചെടികളൂടേ ചുവട്ടിൽ നൽകാവുന്നതുമാണ്. വളർന്നു ശിഖരങ്ങൾ ആയ ചെടിയിൽ കമ്പുകോതൽ നടത്തുന്നത് ; ചെടിയുടെ ആകാരത്തിനും കൂടുതൽ ശിഖരങ്ങൾ ഉണ്ടായി പൂക്കുന്നതിനേയും ത്വരിതപ്പെടുത്തുന്നു. നൈട്രജൻ അടങ്ങിയ രാസവളങ്ങൾ ചെടിയുടെ കായികവളർച്ചയെ കൂട്ടുമെങ്കിലും പൊട്ടാഷ് ചേർന്ന രാസവളങ്ങൾ പൂക്കൾ കൂടുതൽ ഉണ്ടാകുന്നതിനും കാരണമാകുന്നു.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Malvaviscus arboreus Cav". Germplasm Resources Information Network. United States Department of Agriculture. 2002-07-16. Archived from the original on 2011-06-06. Retrieved 2010-03-23.
"https://ml.wikipedia.org/w/index.php?title=മൊട്ടുചെമ്പരത്തി&oldid=3642018" എന്ന താളിൽനിന്ന് ശേഖരിച്ചത്