Jump to content

മൊകൊലോഡി പ്രകൃതിസംരക്ഷണകേന്ദ്രം

Coordinates: 24°44′36″S 25°47′56″E / 24.743294°S 25.798903°E / -24.743294; 25.798903
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mokolodi Nature Reserve
Mokolodi and surrounding area in the dry season
LocationGaborone South
Coordinates24°44′36″S 25°47′56″E / 24.743294°S 25.798903°E / -24.743294; 25.798903
Established1994 by The Mokolodi Wildlife Foundation,

മൊകൊലോഡി പ്രകൃതിസംരക്ഷണകേന്ദ്രം 1994ൽ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയുടെ തെക്കുഭാഗത്ത് സ്ഥാപിക്കപ്പെട്ടു. മൊകൊലോഡി വൈൽഡ് ലഫ് ഫൗണ്ടേഷൻ ആണിത് സ്ഥാപിച്ചത്. ഇതൊരു സ്വകാര്യ സംരംഭമായിരുന്നു. 30 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദാനംചെയ്യപ്പെട്ട ഒരു പ്രദേശത്താണിത് നിൽക്കുന്നത്. ഈ പ്രകൃതിസംരക്ഷണപ്രദേശത്ത് അത്യപൂർവമായ അഫ്രിക്കൻ തദ്ദേശീയ മൃഗങ്ങളും പക്ഷികളും ഉരഗങ്ങളുമുണ്ട്. അവയിൽ ചിലവ വംശനാശത്തിന്റെ വക്കോളമെത്തിയിട്ടുള്ള ജീവിവർഗ്ഗങ്ങളാണ്. തെക്കൻ ഭാഗത്തെ വെളുത്ത കാണ്ടാമൃഗത്തെ പ്രത്യേക പ്രജനനപ്രവർത്തനം വഴിയാണ് സംരക്ഷിച്ചിരിക്കുന്നത്.

പ്രകൃതിപഠനവും പ്രകൃതിസംരക്ഷണപഠനവും മൊകൊലോഡി വൈൽഡ് ലഫ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങളാണ്. ഈ പ്രകൃതിസംരക്ഷണകേന്ദ്രം ബോട്‌സ്വാനയിലുടനീളമുള്ള കുട്ടികളെ അതിഥികളായി എതിരേൽക്കുന്നു. അവരിൽ പലരും വളരെ കഷ്ടതയുള്ള സാഹചര്യങ്ങളിൽനിന്നും വരുന്നവരാണ്. ഇവിടം സന്ദർശിക്കുന്നവരിൽനിന്നും ഇവിടെ താമസിക്കാൻ വരുന്നവരിൽനിന്നും ലഭിക്കുന്ന ഫീസുകൾ ബോട്‌സ്വാനയിലെ കുഞ്ഞുങ്ങളെ ഈ പ്രകൃതിസംരക്ഷണകേന്ദ്രത്തിൽ താമസിപ്പിക്കുന്നതിനും മറ്റുള്ള ചെലവുകൾക്കുമായി ചെലവാക്കുന്നു. അങ്ങനെ അവിടത്തെ പുതുതലമുറയെത്തന്നെ പ്രകൃതിപാഠങ്ങളും സംരക്ഷണപ്രവർത്തനങ്ങളും പഠിപ്പിക്കുന്നതിനാൽ ആ കുട്ടികൾതന്നെ ഭാവിയിൽ ഇതുപോലുള്ള പ്രകൃതിസംരക്ഷണപ്രവർത്തനത്തിൽ ഏർപ്പെടുന്ന സന്നദ്ധപ്രവർത്തകരായി മാറും. അങ്ങനെ പ്രകൃതിസംരക്ഷണം കൂടുതൽ വിശാലമായി നടത്താനാകും.

ഈ പ്രകൃതിസംരക്ഷണകേന്ദ്രത്തിൽ അനേകം തരം സസ്യജന്തു സ്പീഷിസുകളുണ്ട്. തെക്കൻ വെളുത്ത കാണ്ടാമൃഗം, ദക്ഷിണാഫ്രിക്കൻ ചീറ്റ, മൗണ്ടൻ റീഡ് ബക്ക്, ദക്ഷിണാഫ്രിക്കൻ ജിറാഫ്, സീബ്ര, റെഡ് ഹാർടെബീസ്റ്റ്, സാബിൾ, ജെംസ്‌ബോക്ക്, ആന, കുഡു, ഇമ്പാല, പുള്ളിയുള്ള ഹയേന, പുള്ളിപ്പുലി, വാട്ടർ ബക്ക് തുടങ്ങിയവയെ കാണാം. ഇതിലൂടെ സഞ്ചരിക്കാൻ അനേകം പാതകളും സജ്ജമാക്കിയിട്ടുണ്ട്. ഭാവിയിൽ സംഹപാർക്കുമായി ഇതു യോജിപ്പിക്കാനും ഉദ്ദേശമുണ്ട്. [1]

അവലംബം,

[തിരുത്തുക]
  1. "Mokolodi Nature Reserve". Official website of the Botswana Tourism Organisation. 2006. Retrieved 7 April 2011.
Overlooking Mokolodi Nature Reserve and surrounding area in the Dry Season
Entrance / Reception at Mokolodi
Ostriches at Mokolodi – Jan. 2011