മൈ വോയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nha Fala
സംവിധാനംFlora Gomes
നിർമ്മാണംLuís Galvão Teles
രചനFlora Gomes
Franck Moisnard
അഭിനേതാക്കൾÁngelo Torres
Fatou N'Diaye
Jean-Christophe Dollé
സംഗീതംManu Dibango
ഛായാഗ്രഹണംEgdar Moura
ചിത്രസംയോജനംDominique Pâris
സ്റ്റുഡിയോFado Filmes
Les Films du Mai
Samsa Film
റിലീസിങ് തീയതി2002 (Venice Film Festival)
25 May 2003 (Portugal)
16 June 2003 (France)
6 March 2004 (Guinea-Bissau)
രാജ്യംCape Verde
Portugal
France
Luxembourg
ഭാഷCape Verdean Creole
French
സമയദൈർഘ്യം112 minutes

ഗിനി-ബിസൗ സംവിധായിക ഫ്ലോറ ഗോമസ് സംവിധാനം ചെയ്ത് 2002-ൽ അന്താരാഷ്‌ട്രതലത്തിൽ സഹ-നിർമ്മിത സംഗീത ചിത്രമാണ് മൈ വോയ്സ്. ഫാറ്റൂ എൻ'ദിയായെ (ചിലപ്പോൾ എൻഡിയായെ ), ഏഞ്ചലോ ടോറസ്, ജീൻ-ക്രിസ്റ്റോഫ് ഡോലെ, ബിയ ഗോമസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

നിർമ്മാണം[തിരുത്തുക]

രാജ്യത്തെ രണ്ട് സാംസ്കാരിക നഗരങ്ങളിലൊന്നായ മിൻഡെലോയിൽ ചിത്രീകരിച്ച ചിത്രത്തിന്റെ സംഗീതം എഴുതിയതും നിർമ്മിച്ചതും മനു ദിബാംഗോയാണ്. ഫ്രാൻസ് ആസ്ഥാനമായുള്ള ലെസ് ഫിലിംസ് ഡി മായ്, ലക്സംബർഗ് ആസ്ഥാനമായുള്ള സാംസ ഫിലിം എന്നിവയ്‌ക്കൊപ്പം പോർച്ചുഗീസ് കമ്പനിയായ ഫാഡോ ഫിലിംസ് ആണ് ഇത് നിർമ്മിച്ചത്. 1980-ൽ സെനഗലിൽ ജനിച്ച ഫാറ്റൂ എൻ ദിയായെ കേപ് വെർദെ ദ്വീപുകളിൽ സംസാരിക്കുന്ന പോർച്ചുഗീസ് അധിഷ്ഠിത ക്രിയോൾ ഭാഷ കേപ് വെർഡിയൻ ക്രിയോൾ പഠിച്ചു. [1]

പ്രകാശനം[തിരുത്തുക]

ചിത്രം 2003 മെയ് 25 ന് പോർച്ചുഗലിൽ റിലീസ് ചെയ്തു. പിന്നീട് 2003 ജൂൺ 16 ന് ഫ്രാൻസിലും 2004 മാർച്ച് 6 ന് ഗിനിയ-ബിസാവിലും പിന്നീട് കേപ് വെർദെയിലും റിലീസ് ചെയ്തു.

മൈ വോയ്സ് പിന്നീട് 2013-ൽ ഡിവിഡിയായി പുറത്തിറങ്ങി.[2]

അവലംബം[തിരുത്തുക]

  1. Bonus Material in the Portuguese DVD edition, new age 2003
  2. "Nha Fala-Meine Stimme". Trigon Film. Retrieved 14 October 2013.


മാഗസിൻ ലക്കങ്ങൾ[തിരുത്തുക]

  • Revista Cinélive no. 70, p. 62
  • Studio Magazine no. 191, p. 32
  • Revista Première no. 317, p. 39

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈ_വോയ്സ്&oldid=3963662" എന്ന താളിൽനിന്ന് ശേഖരിച്ചത്