മൈ കസിൻ വിന്നി
My Cousin Vinny മൈ കസിൻ വിന്നി | |
---|---|
സംവിധാനം | ജോനാഥൻ ലിൻ |
നിർമ്മാണം | ഡേൽ ലോണർ പോൾ ഷിഫ് |
രചന | ഡേൽ ലോണർ |
അഭിനേതാക്കൾ | ജോ പെസ്കി മരീസ ടോമേയി റാൽഫ് മാച്ചിയോ മിഷേൽ വൈറ്റ് ഫീൽഡ് ലേൻ സ്മിത് ആസ്റ്റിൻ പെണ്ട്ലേൽടൻ and ഫ്രെഡ് ജിൻ |
വിതരണം | ട്വെന്റിയത് സെഞ്ച്വറി ഫോക്സ് |
റിലീസിങ് തീയതി | മാർച്ച് 13, 1992 |
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $11,000,000 |
സമയദൈർഘ്യം | 120 മിനിറ്റ് |
ആകെ | $64,088,552 |
1992 മാർച്ച് 13 ന്[1] പ്രദർശനത്തിനെത്തിയ ഒരു അമേരിക്കൻ ഹാസ്യ ചലച്ചിത്രമാണ് മൈ കസിൻ വിന്നി (My Cousin Vinny). ഇത് രചിച്ചത് ഡേൽ ലോണറും സംവിധാനം ചെയ്തത് ജോനാഥൻ ലിനുമാണ്. ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ജോ പെസ്കി, റാൽഫ് മാച്ചിയോ , മരീസ ടോമോയി എന്നിവരാണ്. അമേരിക്കയുടെ നാട്ടിൻപുറ സ്ഥലമായ അലബാമയിലൂടെ സഞ്ചരിക്കുന്ന രണ്ട് ചെറുപ്പക്കാർ ഒരു കൊലപാതകകുറ്റത്തിൽ അകപ്പെടുന്നതും അവർ അതിൽ നിന്നും രക്ഷപ്പെടുന്നതുമാണ് ഇതിന്റെ പ്രധാന ഇതിവൃത്തം. ഇവർ ചെയ്യാത്ത ഈ കുറ്റത്തിൽ നിന്നും ഇവരുടെ ബന്ധുവും വക്കിലുമായ വിൻസെന്റ് ഗാംബിനി ഇവരെ രക്ഷപ്പെടുത്താനുള്ള ഹാസ്യരംഗങ്ങളും ശ്രമങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം.
പുരസ്കാരങ്ങൾ
[തിരുത്തുക]ഇതിലെ അഭിനയത്തിന് മരീസ ടോമോയിക്ക് മികച്ച സഹനടിയ്ക്കുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചു.1993 ലെ 65-മത്തെ അകാദമി പുരസ്കാരസമയത്താണ് ലഭിച്ചത് .
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- My Cousin Vinny ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് My Cousin Vinny
- Transcript of the trial proceedings Archived 2008-12-10 at the Wayback Machine.
അവലംബം
[തിരുത്തുക]