Jump to content

മൈസ്തീനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈസ്തീനിയ ഗ്രാവിസ് ബാധിച്ച് കൺപോള തുറക്കാൻ പ്രയാസമനുഭവപ്പെടുന്നയാൾ

മൈസ്തീനിയ ഗ്രാവിസ് (Myasthenia Gravis) ഒരു രോഗമാണ്[1]. ഇതിനെ ഒരു ഓട്ടോ ഇമ്യൂൺ ഡിസീസ് എന്ന് വിശേഷിപ്പിക്കാം.

രോഗലക്ഷണം

[തിരുത്തുക]
Myasthenia-gravis

നമ്മുടെ ശരീരം തന്നെ ഉല്പാദിപ്പിക്കുന്ന ആന്റി ബോഡികളുടെ ഫലമായി അത് നമ്മുടെ രോഗപ്രതിരോധശേഷിഇല്ലാതാക്കുന്നു. ശരീരത്തിലെ പേശികളുടെ ശക്തിക്കുറവാണ് ഇതിന്റെ ഫലമായി ഉണ്ടാകുന്നത്. പേശികളുടെ ശക്തി കുറയുന്നതിന്റെ ഭാഗമായി കണ്ണും കഴുത്തും ശരീരവുമൊക്കെ ശരിയായി ചലിപ്പിക്കാനാവാത്ത സ്ഥിതിയുണ്ടാകാം. ശക്തിക്കുറവുമൂലം ശ്വാസമെടുക്കാൻ പറ്റാത്ത സ്ഥിതിയുമുണ്ടാകാം. ഇത്തരം ഘട്ടമാണ് ഈ രോഗത്തെ ഗുരുതരമാക്കുന്നത്.

ചികിത്സ

[തിരുത്തുക]

രക്തത്തിലെ പ്ലാസ്മ ചികിത്സയാണ് ഈ രോഗത്തിന്റെ ചികിത്സക്കുള്ള ഒരു മാർഗം. ഇഞ്ചക്ഷനിലൂടെയും രോഗിയുടെ പ്രതിരോധ ശേഷിയെ പഴയനിലയിലെത്തിക്കാൻ കഴിയും. മൈസ്തീനിക് ക്രൈസിസ് ഈ രോഗത്തെ സങ്കീർണമാക്കാം. ഹൃദയ പേശികളുടെ ശക്തിക്ഷയിച്ച് ജീവവായു തലച്ചോറിലെത്തിച്ചേരാതെ രോഗി അബോധാവസ്ഥയിലേക്ക് വീഴുന്ന സ്ഥിതിയാണ് മൈസ്തീനിയ ക്രൈസിസ്. ഈ ഘട്ടം ഒരു പക്ഷേ മരണത്തിലേക്ക് നയിച്ചേക്കാം. ന്യൂറോ വിഭാഗത്തിലാണ് ഈ രോഗത്തിന് ചികിത്സ നടത്തണ്ടത്.

അവലംബം

[തിരുത്തുക]
  1. [1]|healthline.com
"https://ml.wikipedia.org/w/index.php?title=മൈസ്തീനിയ&oldid=3129773" എന്ന താളിൽനിന്ന് ശേഖരിച്ചത്