മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ്
Founder(s)മൈസൂരുവിലെ രാജാവായിരുന്ന നാൽവടി കൃഷ്ണരാജ വാടിയാർ
സ്ഥാപിച്ചത്1937
Missionഇന്ത്യയിലെയും മറ്റു ചില വിദേശരാജ്യങ്ങളിലെയും തെരഞ്ഞെടുപ്പുകൾക്കായി വോട്ടിംഗ് മഷി തയ്യാറാക്കുക.
Ownerകർണാടക സർക്കാർ
Formerly calledമൈസൂർ ലാക് ആൻഡ് പെയിന്റ്സ് ലിമിറ്റഡ്
സ്ഥാനംമൈസൂരു, കർണാടക,  ഇന്ത്യ
വെബ്സൈറ്റ്mysorepaints.com
വോട്ടിംഗ് മഷി കൂടാതെ പെയിന്റുകളും മറ്റും ഉല്പാദിപ്പിക്കുന്നുണ്ട്.

മൈസൂരുവിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ് (Mysore Paints and Varnish Limited, MPVL). ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് വോട്ടറുടെ കൈയ്യിൽ പുരട്ടുന്ന മഷി നിർമ്മിക്കാൻ അനുമതി ലഭിച്ചിട്ടുള്ള ഏക സ്ഥാപനമാണിത്.[1][2][3] കർണാടകാ സർക്കാരിന്റെ ഉടമസ്ഥതയിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത്.

ചരിത്രം[തിരുത്തുക]

1937-ൽ മൈസൂരുവിലെ രാജാവായിരുന്ന നാൽവടി കൃഷ്ണരാജ വാടിയാർ പെയിന്റ് നിർമ്മാണത്തിനായി 'മൈസൂർ ലാക് ആൻഡ് പെയിന്റ്സ് ലിമിറ്റഡ്'(Mysore Lac and Paints Limited) എന്ന പേരിൽ ഒരു കമ്പനി സ്ഥാപിച്ചു.[3] 1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ തന്നെ ഇതിനെ ഒരു പൊതുമേഖലാ സ്ഥാപനമായി അംഗീകരിച്ചിരുന്നു. 1989-ൽ കമ്പനിയുടെ പേര് 'മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡ്' എന്നാക്കി മാറ്റി.

തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സമ്മതിദായകന്റെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിൽ പുരട്ടുന്നതിനുപയോഗിക്കുന്ന ഇൻഡെലിബിൾ ഇങ്ക് (തെരഞ്ഞെടുപ്പ് മഷി) ആദ്യമായി നിർമ്മിക്കപ്പെട്ടത് ഈ സ്ഥാപനത്തിൽ വച്ചായിരുന്നു. 1962-ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ മഷി ആദ്യമായി ഉപയോഗിക്കുകയും ചെയ്തു. അതിനുശേഷം ഇന്ത്യയിൽ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഈ കമ്പനിയുടെ മഷി തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.[1]

ന്യൂഡെൽഹിയിലെ നാഷണൽ ഫിസിക്കൽ ലബോറട്ടറിയാണ് ഈ മഷി വികസിപ്പിച്ചെടുത്തത്. മൈസൂർ പെയിന്റ്സ് ആൻഡ് വാർണിഷ് ലിമിറ്റഡിനായിലുന്നു വ്യാവസായികോല്പ്പാദനത്തിനുള്ള അനുമതി ലഭിച്ചത്. നാഷണൽ റിസെർച്ച് ഡെവലപ്മെന്റ് കോർപ്പറേഷനാണ് ലൈസൻസ് നൽകിയത്. ഏറെ സുരക്ഷാ ക്രമീകരണങ്ങൾക്കു നടുവിൽ അതീവ രഹസ്യമായാണ് മഷിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

ഉല്പ്പന്നങ്ങൾ[തിരുത്തുക]

തെരഞ്ഞെടുപ്പ് മഷി[തിരുത്തുക]

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾക്കു വേണ്ടി വോട്ടിംഗ് മഷി (Indelible ink) തയ്യാറാക്കുക എന്നതായിരുന്നു കമ്പനിയുടെ പ്രാരംഭ ലക്ഷ്യം. സമ്മതിദായകന്റെ വിരലിലും നഖത്തിലുമായി പെട്ടെന്നു മായ്ക്കാൻ കഴിയാത്ത വിധത്തിൽ ഒരു അടയാളം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മഷി ഉപയോഗിക്കുന്നത്. ഇരുപത് ദിവസത്തോളമെങ്കിലും ഈ അടയാളം മായാതെ നിൽക്കും. ചിലപ്പോൾ ഏതാനും മാസങ്ങളോളം ഈ അടയാളം മായാതെ നിൽക്കാറുണ്ട്. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകൾ തടയുന്നതിൽ വോട്ടിംഗ് മഷി ഒരു പ്രധാന പങ്ക് വഹിക്കുന്നു.[1]

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷനാണ് കമ്പനിയിൽ നിന്ന് വൻതോതിൽ മഷി വാങ്ങുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സമ്മതിദായകരുടെ എണ്ണത്തിനനുസരിച്ച് ആവശ്യമുള്ള മഷിക്ക് ഓർഡർ നൽകുന്നു. കമ്പനി തയ്യാറാക്കുന്ന മഷി ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് കൈമാറുന്നു. അവർ അത് വോട്ടിംഗ് കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യുന്നു.[2]

5 മില്ലി ലിറ്റർ, 7.5 മില്ലി, 20 മില്ലി, 50 മില്ലി , 80 മില്ലി എന്നീ അളവുകളിലുള്ള ചെറിയ കുപ്പികളിലായാണ് മഷി വിതരണം ചെയ്യുന്നത്. മുന്നൂറ് വോട്ടർമാരുടെ ഉപയോഗത്തിന് 5 മില്ലി ലിറ്ററിന്റെ കുപ്പി പര്യാപ്തമാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടുകൾക്കുള്ളിൽ ഏതാണ്ട് 6000 ദശലക്ഷം വോട്ടർമാരിൽ ഈ മഷി പുരട്ടിയതായി കണക്കാക്കപ്പെടുന്നു.[2] തായ്‌ലാൻഡ്, സിങ്കപ്പൂർ, നൈജീരിയ, മലേഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കും മഷി കയറ്റുമതി ചെയ്യുന്നുണ്ട്.[1] കൂടുതൽ സൗകര്യപ്രദമായ ഉപയോഗത്തിനായി മഷി നിറച്ച മാർക്കർ പേനകളും കമ്പനി നിർമ്മിക്കുന്നുണ്ട്. അഫ്ഗാനിസ്താനിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇവ ഉപയോഗിച്ചിരുന്നു.[3] 2012-ൽ കമ്പോഡിയയിൽ നടന്ന തെരഞ്ഞെടുപ്പിലും കമ്പനിയിലെ മഷിയാണ് ഉപയോഗിച്ചിരുന്നത്.[4]

വേറെ ഉല്പ്പന്നങ്ങൾ[തിരുത്തുക]

തെരഞ്ഞെടുപ്പ് മഷി കൂടാതെ നിരവധി ഉല്പ്പന്നങ്ങൾ കമ്പനി നിർമ്മിക്കുന്നുണ്ട്. ഇനാമലുകൾ, പ്രൈമേഴ്സ്, ഡിസ്ടെമ്പേഴ്സ്, സീലിംഗ് വാക്സ്,പോളിഷെസ് തുടങ്ങിവയാണ് മറ്റ് ഉല്പ്പന്നങ്ങൾ.[5] ആദ്യ കാലങ്ങളിൽ ബാലറ്റു പെട്ടികൾ സീൽ ചെയ്യുന്നതിനായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിച്ചിരുന്നത് ഈ കമ്പനിയിലെ സീലിംഗ് വാക്സ് ആയിരുന്നു. ഇന്ത്യൻ തപാൽ വകുപ്പും ഈ സീലിംഗ് വാക്സ് ഉപയോഗിക്കുന്നുണ്ട്‌. [4]

വ്യാപാരം[തിരുത്തുക]

ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ നടക്കുന്ന സമയത്താണ് കമ്പനിയുടെ വ്യാപാരം നല്ല രീതിയിൽ നടക്കുന്നത്. വരുമാനത്തിൽ വൻതോതിലുള്ള വർദ്ധനവാണ് ഇക്കാലയളവിൽ രേഖപ്പെടുത്താറുള്ളത്.[6] 2006-07 സാമ്പത്തിക വർഷത്തിൽ 1.80 കോടി രൂപ ($450K)യുടെ ലാഭമാണ് കമ്പനി നേടിയത്.[7] 2004-ലെ ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിൽ 4 കോടി രുപയുടെ വ്യാപാരമാണ് നടന്നത്. 2008-ൽ കമ്പോഡിയയിൽ നടന്ന തെരഞ്ഞെടുപ്പിൽ മഷി വിതരണത്തിലൂടെ മാത്രം 1.28 കോടി രൂപയുടെ ലാഭമാണ് കമ്പനി സ്വന്തമാക്കിയത്.[8]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 R. Krishna Kumar (2004-03-17). "The business of `black-marking' voters". Online Edition of The Hindu, dated 2004-03-17. Chennai, India. Archived from the original on 2004-04-12. Retrieved 2007-09-17.
  2. 2.0 2.1 2.2 "An 'indelible' contribution". Online Edition of The Hindu, dated 2007-09-11. Chennai, India. 2007-09-11. Archived from the original on 2007-09-14. Retrieved 2007-09-17.
  3. 3.0 3.1 3.2 Sunil Raman (2004-10-12). "India link to Afghan ink stink". Online webpage of the BBC,dated 2004-10-12. Retrieved 2007-09-17.
  4. 4.0 4.1 Jayaraman, Pavitra (13 August 2012). "1937 Mysore Paints and Varnish । The ink of democracy". LiveMint. Retrieved Apr 17, 2014.
  5. "Profile". Online Webpage of the Mysore Paints and Varnish Limited. Archived from the original on 2008-01-10. Retrieved 2007-09-17.
  6. M B Maramkal (2004-01-16). "Poll time 'blues'". Online Edition of The Times of India, dated 2004-01-16. Retrieved 2007-09-17.
  7. "State keen on expanding Paints & Varnishes Ltd". Online Edition of The Hindu, dated 2007-07-05. Chennai, India. 2007-07-05. Archived from the original on 2013-01-25. Retrieved 2007-09-17.
  8. "Indelible ink shipped to Cambodia". Online Edition of The Hindu, dated 2007-03-10. Chennai, India. 2007-03-10. Archived from the original on 2007-12-13. Retrieved 2007-09-17.