Jump to content

മൈത്രേയി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാചീന ഭാരതത്തിലെ ഒരു വൈദിക തത്ത്വചിന്തകയാണ് മൈത്രേയി. യാജ്ഞവൽക്യൻ എന്ന പ്രശസ്ത മുനിയുടെ രണ്ടാമത്തെ ഭാര്യയായിരുന്നു മൈത്രേയി.[1]

വേദങ്ങളിൽ ആഴത്തിലുള്ള ജ്ഞാനമുണ്ടായിരുന്ന മൈത്രേയിയെ ബ്രഹ്മവാദിനി എന്ന് അക്കാലത്ത് വിളിക്കപ്പെട്ടിരുന്നു.[2] ഋഗ്വേദത്തിലെ പത്ത് സൂക്തങ്ങൾ മൈത്രേയി രചിച്ചതാണെന്ന് കരുതപ്പെടുന്നു.[1]

പാരമ്പര്യ വിശ്വാസമനുസരിച്ച് മൈത്രേയിക്ക് യാജ്ഞവൽക്യനെ വിവാഹം കഴിക്കണം എന്ന് താല്പര്യമുണ്ടായിരുന്നില്ല. മൈത്രേയിയുടെ ആഗ്രഹം അദ്ദേഹത്തോടൊപ്പം ശിഷ്യയും ആത്മീയ സുഹൃത്തുമായി കഴിയാനായിരുന്നു. യാജ്ഞവൽക്യന്റെ ആദ്യ ഭാര്യയെ സമീപിച്ച് മൈത്രേയി ഇതിനുള്ള അനുവാദം വാങ്ങുകയും ഒരുമിച്ച് താമസമാരംഭിക്കുകയുമായിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Vedic Women: Loving, Learned, Lucky!". Retrieved 2006-12-24. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "about_vedic_women" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. The Sanskrit text brahmavadini is the female of brahmavadi. According to Monier-Williams’s Sanskrit-English Dictionary, "brahmavādín" means ‘discoursing on sacred texts, a defender or expounder of the Veda, one who asserts that all things are to be identified with Brahman’. It doesn't means "one who speaks like God".

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മൈത്രേയി&oldid=4092733" എന്ന താളിൽനിന്ന് ശേഖരിച്ചത്