മൈത്രി ജിദ്ദ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൈത്രി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മൈത്രി (വിവക്ഷകൾ) എന്ന താൾ കാണുക. മൈത്രി (വിവക്ഷകൾ)
മൈത്രി ജിദ്ദ
Founded1996
Members40+
Countryസൗദി അറേബ്യ
Office locationജിദ്ദ, സൗദി അറേബ്യ

സൗദി അറേബ്യയിൽ ഇന്ത്യൻ കോൺസുലേറ്റ് അംഗീകാരം ഉള്ള ജിദ്ദയിലെ പ്രമുഘ സംഘടനകളിൽ ഒന്നാണ് മൈത്രി. 1996 ൽ ബിൻലാദിൻ ഗ്രൂപ്പിലെ ബെമ്കോ എന്ന കമ്പനിയിലെ മലയാളികളുടെ ഒരു കൂട്ടായ്മ ആയാണ് മൈത്രി രൂപം കൊണ്ടത്‌. അന്നുമുത്തൽ സാംസ്കാരിക രംഗത്ത് വളരെ അധികം സംഭാവനകൾ നല്കാൻ മൈത്രിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ജിദ്ദയിലെ ബഹുമുഘ പ്രധിഭകളുടെ സംഗമ സ്ഥാനമാണ് മൈത്രി. കൂടാതെ ജനോപാകാര പ്രദമായ പല രംഗങ്ങളിലും മൈത്രി ഭാഗഭാക്കായിട്ടുണ്ട്. ഗുജറാത്ത് ഭൂകമ്പം, സുനാമി തുടങ്ങിയ ഘട്ടങ്ങളിൽ മൈത്രി സാമ്പത്തിക സഹായം നല്കി അതിന്റെ സാന്നിധ്യം മികവുറ്റതാക്കിയിട്ടുണ്ട്.

മൈത്രി എന്ന പേര് പോലെ തന്നെ ജാതി മത ദേശ വ്യത്യാസങ്ങളില്ലാതെ കേരളത്തിൽ നിന്നും തൊഴിൽ തേടി ജിദ്ദയിലെത്തി പല മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ വിഭാഗം ആൾക്കാരും ഉള്ള ഒരു കൂട്ടായ്മയാണ് ഈ സംഘടന. ഇന്ന് ജിദ്ദയിൽ ഉള്ള കൂട്ടായ്മകളിൽ 25 വർഷത്തോളം പ്രവർത്തന പാരമ്പര്യമുള്ള ഏക കലാ സാംസ്കാരിക സംഘടനയും. പ്രവാസ ജീവിതത്തിലെ ജോലിത്തിരക്കിനിടയിൽ വീണു കിട്ടുന്ന വളരെ കുറച്ച് ഒഴിവു സമയങ്ങൾ പരമാവധി ആനന്ദകരമാക്കാനാണ് ഈ കൂട്ടായ്മ എപ്പോഴും ശ്രമിക്കുന്നത്.


2019-2020 ലെ ഭരണസമിതി[തിരുത്തുക]

 • പ്രസിഡന്റ് : ബഷീർ അലി പരുത്തികുന്നൻ
 • വൈസ് പ്രസിഡന്റ് : സഹീർ മാഞ്ഞാലി
 • ജനറൽ സെക്രട്ടറി: ഷിബു സെബാസ്റ്റ്യൻ
 • ജോയിന്റ് സെക്രട്ടറി : തുഷാര ശിഹാബ്
 • ഖജാൻ‌ജി: സുനിൽ ജോസ്
 • സാംസ്കാരിക സെക്രട്ടറി: പ്രിയ റിയാസ്
 • രക്ഷാധികാരി : ഉണ്ണി തെക്കേടത്ത്

[1] [2] [3] [4]

 1. http://www.saudigazette.com.sa/index.cfm?method=home.regcon&contentid=200804274717
 2. http://www.arabnews.com/node/311112
 3. http://www.arabnews.com/node/312005
 4. http://www.arabnews.com/node/297187
"https://ml.wikipedia.org/w/index.php?title=മൈത്രി_ജിദ്ദ&oldid=3271778" എന്ന താളിൽനിന്ന് ശേഖരിച്ചത്