മൈക്രോഹൈല ഇയോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൈക്രോഹൈല ഇയോസ്
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Microhylidae
Genus: Microhyla
Species:
M. eos
Binomial name
Microhyla eos

അരുണാചൽ പ്രദേശിലെ നിത്യഹരിത വനമേഖലയിൽ നിന്ന് കണ്ടെത്തിയ പുതിയൊരിനം തവളയാണ് മൈക്രോഹൈല ഇയോസ്. (ശാസ്ത്രീയനാമം: Microhyla eos)[1]

ഡൽഹി സർവകലാശാല, സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (ZSI) എന്നിവിടങ്ങളിലെ ഗവേഷകരാണ് തവളയെ കണ്ടെത്തിയത്. ഗ്രീക്ക് ഭാഷയിൽ പുലരിയുടെ ദേവതയുടെ നാമമാണ് 'ഇയോസ്' (eos). 'പുലരിവെട്ടത്തിൽ തിളങ്ങുന്ന പർവ്വതങ്ങളുടെ നാട്' എന്ന വിശേഷണം നിലവിൽ അരുണാചലിനുണ്ട്. തന്മൂലം പുതിയ തവളയിനത്തിന് 'ഇയോസ്' എന്നു ഗവേഷകർ പേരിട്ടു.[2] ഡൽഹി സർവകലാശാലയിലെ ഉഭയജീവി ഗവേഷകനായ എസ്.ഡി. ബിജു ഉൾപ്പെടുന്ന സംഘമാണ് ഇതിനെ കണ്ടെത്തിയത്.

മൈക്രോഹൈല ജീനസിലെ മറ്റിനങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇയോസ് ഇനം. ശരീരവലിപ്പം, ആകൃതി, നിറഭേദങ്ങൾ തുടങ്ങിയവ മറ്റുള്ളവയിൽ നിന്നും വിഭിന്നമാണ്. ഇവയുടെ ജനിതകബന്ധുക്കൾ കാണപ്പെടുന്നത് തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലാണ്. മൈക്രോഹൈല ഇയോസ് എന്ന തവളയിനം കാണപ്പെടുന്നത് നിലവിൽ നാംഡഫ കടുവ സംരക്ഷണകേന്ദ്രത്തിലെ റാണി ജീൽ (Rani Jheel) എന്ന സ്ഥലത്തു മാത്രമാണ്.

അവലംബം[തിരുത്തുക]

  1. "Newly Described Species:". amphibiaweb. Retrieved 26 സെപ്റ്റംബർ 2019.
  2. "'ഇയോസ്'- അരുണാചലിൽ നിന്ന് പുതിയൊരു തവള". മാതൃഭൂമി. Archived from the original on 2019-09-26. Retrieved 26 സെപ്റ്റംബർ 2019.
"https://ml.wikipedia.org/w/index.php?title=മൈക്രോഹൈല_ഇയോസ്&oldid=3807436" എന്ന താളിൽനിന്ന് ശേഖരിച്ചത്