മൈക്രോസോഫ്റ്റ് ഹോളോലെൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Microsoft HoloLens
പ്രമാണം:Ramahololens.jpg
The HoloLens
ഡെവലപ്പർMicrosoft
ManufacturerMicrosoft
ഉദ്പന്ന കുടുംബംWindows 10
തരംMixed reality augmented reality head-mounted display smartglasses
Generation1
പുറത്തിറക്കിയ തിയതി
 • മാർച്ച് 30, 2016 (2016-03-30) (Development Edition)

(Development Edition 2) announced May 2, 2019

 • N/A (Consumer version)
ആദ്യത്തെ വില$3,000[1] $5,000 (Commercial Suite)[2]
ഓപ്പറേറ്റിംഗ് സിസ്റ്റംWindows Mixed Reality
സി.പി.യുIntel 32-bit (1GHz)
സ്റ്റോറേജ് കപ്പാസിറ്റി64 GB (flash memory)
മെമ്മറി
ഡിസ്‌പ്ലേ2.3 megapixel widescreen head-mounted display
ഇൻ‌പുട്
കണ്ട്രോളർ ഇൻ‌പുട്Gestural commands via sensors and HPU
ക്യാമറ2.4 MP
ടച്ച് പാഡ്None.
കണക്ടിവിറ്റി
ഭാരം579 g (1.28 lb)
പിന്നീട് വന്നത്HoloLens 2
വെബ്‌സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്തതും നിർമ്മിച്ചതുമായ ഒരു ജോഡി മിക്സഡ് റിയാലിറ്റി സ്മാർട്ട് ഗ്ലാസുകളാണ് മൈക്രോസോഫ്റ്റ് ഹോളോ ലെൻസ്, പ്രോജക്റ്റ് ബരാബൂ എന്നാണ് ഇത് അറിയപ്പെടുന്നത്. വിൻഡോസ് 10 കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് കീഴിൽ വിൻഡോസ് മിക്സ്ഡ് റിയാലിറ്റി പ്ലാറ്റ്ഫോം പ്രവർത്തിക്കുന്ന ആദ്യത്തെ ഹെഡ്-മൗണ്ടഡ് ഡിസ്പ്ലേയാണ് ഹോളോ ലെൻസ്. ഹോളോ ലെൻസിൽ ഉപയോഗിക്കുന്ന ട്രാക്കിംഗ് സാങ്കേതികവിദ്യ 2010 ൽ അവതരിപ്പിച്ച മൈക്രോസോഫ്റ്റിന്റെ എക്സ്ബോക്സ് ഗെയിമിംഗ് കൺസോളിനുള്ള ആഡ്-ഓൺ ആയ കിനെറ്റിൽ അതിന്റെ മുൻരൂപം കണ്ടെത്താൻ കഴിയും.[3]ഹോളോ ലെൻസിന്റെ പ്രീ-പ്രൊഡക്ഷൻ പതിപ്പ്, ഡവലപ്മെന്റ് പതിപ്പ്, എന്നിവ മാർച്ച് 30, 2016 ന് ഇറക്കി, ഇത് യുണൈറ്റഡ് സ്റ്റേറ്റ്സിലെയും കാനഡയിലെയും ഡവലപ്പർമാർക്ക് 3000 ഡോളർ വിലയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്നു.[4][5]ഹോളോ ലെൻസിലെ ആശയത്തെയും ഹാർഡ്‌വെയറിനെയും അടിസ്ഥാനമാക്കി മൈക്രോസോഫ്റ്റുമായി സഹകരിച്ച് സാംസങും അസൂസും മൈക്രോസോഫ്റ്റിന് സ്വന്തമായി ഒരു മിക്സഡ്-റിയാലിറ്റി ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്നു.[6][7]2016 ഒക്ടോബർ 12 ന് മൈക്രോസോഫ്റ്റ് ഹോളോ ലെൻസിന്റെ ആഗോള തലത്തിൽ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ഓസ്‌ട്രേലിയ, അയർലൻഡ്, ഫ്രാൻസ്, ജർമ്മനി, ന്യൂസിലാന്റ്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിൽ പ്രീഓർഡറിനായി ഹോളോ ലെൻസ് ലഭ്യമാകുമെന്ന് പരസ്യപ്പെടുത്തുകയും ചെയ്തു.[8]ബിറ്റ്‌ലോക്കർ സുരക്ഷ പോലുള്ള എന്റർപ്രൈസ് സവിശേഷതകളുള്ള ഒരു വാണിജ്യ സ്യൂട്ടും (വിൻഡോസിന്റെ പ്രോ പതിപ്പിന് സമാനമാണ്) ഉണ്ട്. മെയ് 2017 വരെ ഈ സ്യൂട്ട് 5,000 ഡോളറിനാണ് വിറ്റഴിച്ചത്.[9]ക്ലയന്റുകൾക്ക് മുഴുവൻ നിക്ഷേപം നടത്താതെ തന്നെ ഹോളോലെൻസ് വാടകയ്ക്ക് കൊടുക്കുവാൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. ഹോളോലൻസ് വാടകയ്ക്ക് നൽകുന്നതിന് മൈക്രോസോഫ്റ്റ് അബ്കോമന്റ്സ് എന്ന കമ്പനിയുമായെ പങ്കാളിയാക്കി.[10]

2019 ഫെബ്രുവരി 24 ന് സ്പെയിനിലെ ബാഴ്‌സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ഹോളോ ലെൻസ് 2 പ്രഖ്യാപിച്ചു,[11] പ്രീഓഡർ ചെയ്താൽ 3500 ഡോളറിന് ലഭ്യമാണ്.[12][13]

അവലംബം[തിരുത്തുക]

 1. Pandher, Gurmeet Singh (March 2, 2016). "Microsoft HoloLens Preorders: Price, Specs Of The Augmented Reality Headset". The Bitbag. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-08-15.
 2. "Buy Microsoft HoloLens Commercial Suite - Microsoft Store". Microsoft Store (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-05-05.
 3. Mcbride, Sarah (May 23, 2016). "With HoloLens, Microsoft aims to avoid Google's mistakes". Reuters. ശേഖരിച്ചത് May 23, 2016.
 4. Shaban, Hamza (September 2, 2014). "Microsoft announces Windows Holographic with HoloLens headset". The Verge. ശേഖരിച്ചത് January 21, 2015.
 5. "Introducing the Microsoft HoloLens Development Edition". Microsoft. ശേഖരിച്ചത് October 7, 2015. We will work to get devices out as quickly as possible. As soon as additional devices are available, more accepted applicants will be invited to purchase.
 6. Kim Yoo-chul (May 13, 2015). "Samsung seeks partnership with Microsoft for hololens". The Korea Times. ശേഖരിച്ചത് December 7, 2015.
 7. Tibken, Shara (October 19, 2015). "Asus mulls HoloLens augmented-reality glasses of its own". Wearable Tech. CNET. ശേഖരിച്ചത് December 7, 2015.
 8. "Microsoft announces global expansion for HoloLens". Microsoft News Centre Australia (ഭാഷ: ഇംഗ്ലീഷ്). October 12, 2016. ശേഖരിച്ചത് October 16, 2016.
 9. "Buy Microsoft HoloLens Commercial Suite - Microsoft Store". Microsoft Store (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2017-05-05.
 10. Lucas, Matney (14 February 2018). "Microsoft's HoloLens is now available to rent". Techcrunch.
 11. "Microsoft's new $3,500 HoloLens 2 headset means business". cnn.com. February 24, 2019. ശേഖരിച്ചത് February 25, 2019.
 12. "HoloLens 2 pricing and preorder". Microsoft. 2019-02-24. Cite has empty unknown parameter: |dead-url= (help)
 13. "HoloLens 2 AR announced for $3,500, available to preorder now, ships later this year". CNET. 2019-02-24. Cite has empty unknown parameter: |dead-url= (help)