മൈക്രോഗ്രീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Red cabbage മൈക്രോഗ്രീൻ- 10 ദിവസം വളർച്ചയെത്തിയത്

വിത്തുമുളച്ച് 10-15 ദിവസത്തോളം മാത്രം പ്രായമുള്ള തൈകളാണ് 'മൈക്രോഗ്രീൻ. നീളംകുറഞ്ഞ തണ്ടും ബീജപത്രങ്ങളും കുഞ്ഞിലകളുമാണ് മൈക്രോഗ്രീനിലുണ്ടാവുക- [1], [2].

ഉപയോഗം[തിരുത്തുക]

പോഷകസമ്പന്നമായ ആഹാരമാണ് മൈക്രോഗ്രീൻ[3]. സാലഡ് തയ്യാറാക്കാൻ ഉപയോഗിക്കാം.

കൃഷിരീതി[തിരുത്തുക]

മൈക്രോഗ്രീൻ പ്രദർസനത്തിൽ നിന്ന്

പച്ചക്കറി കൃഷിചെയ്യാൻ ബുദ്ധിമുട്ടുള്ള ഫ്ളാറ്റിൽ താമസിക്കുന്നവർക്കുപോലും മൈക്രോഗ്രീൻ തയ്യാറാക്കാം. നെല്ല്, ചോളം, തിന, പയർവർഗങ്ങൾ, കടുക്, ഉലുവ തുടങ്ങി പ്രാദേശികമായി ലഭിക്കുന്ന ഏതു വിത്തും മൈക്രോഗ്രീൻ തയ്യാറാക്കാൻ ഉപയോഗിക്കാം. നല്ല വായുസഞ്ചാരമുള്ള, സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനിൽക്കാത്ത സ്ഥലമാണ് മൈക്രോഗ്രീനിനായി ഒരുക്കേണ്ടത്. സുഷിരങ്ങളിട്ട ഒരു പ്ളാസ്റ്റിക് ട്രേതന്നെ മൈക്രോഗ്രീൻ കൃഷിക്ക് മതിയാവും. മണ്ണും ഉണങ്ങിപ്പൊടിഞ്ഞ കമ്പോസ്റ്റും ഒരേ അനുപാതത്തിൽ ചേർത്ത് വിത്തുപാകാം. എട്ടുമണിക്കൂർ കുതിർത്ത വിത്താണ് പാകാൻ ഉപയോഗിക്കേണ്ടത്. ട്രേയുടെ എല്ലാ ഭാഗത്തും വരത്തക്കവണ്ണം കുറച്ച് വിത്തുമാത്രം വിതച്ചാൽ മതി. വിത്തിനു മുകളിൽ നേരിയ കനത്തിൽ മണ്ണിടണം. നേർത്ത നന നൽകാം.

വിളവെടുപ്പ്[തിരുത്തുക]

മുളച്ചുവരുന്ന തൈകൾക്ക് രണ്ടില പ്രായമായാൽ മൈക്രോഗ്രീൻ വിളവെടുക്കാം. വളർച്ച കൂടുന്നതനുസരിച്ച് മൈക്രോഗ്രീനിന്റെ പോഷകഗുണം കുറയും. വേര് ഒഴികെയുള്ള ഭാഗം കത്രികകൊണ്ട് മുറിച്ചെടുക്കാം [4].

പോഷകഗുണം[തിരുത്തുക]

ജീവകം സി, എ, കെ, ഇ എന്നിവയ്ക്കൊപ്പം ധാതുക്കളുടെയും കലവറയാണ്[5]. ഒന്നരയിഞ്ചിൽ താഴെ മാത്രം പൊക്കമുള്ള മൈക്രോഗ്രീനിൽ കീടനാശിനിയും ഉണ്ടാവില്ല. പോഷകാംശത്തിന്റെ അളവ് സാധാരണ പച്ചക്കറിയെക്കാൾ നാലിരട്ടിയുണ്ടായിരിക്കും[6].

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/special/news-kilivathilspecial-26-01-2017/619457
  2. https://www.thespruce.com/grow-your-own-microgreens-2540008
  3. http://agnr.umd.edu/news/mighty-microgreens
  4. http://edis.ifas.ufl.edu/hs1164
  5. https://agresearchmag.ars.usda.gov/2014/jan/greens
  6. http://www.webmd.com/diet/news/20120831/tiny-microgreens-packed-nutrients#1
"https://ml.wikipedia.org/w/index.php?title=മൈക്രോഗ്രീൻ&oldid=2488352" എന്ന താളിൽനിന്ന് ശേഖരിച്ചത്