മൈക്രോആന്റിബോഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രകൃതിദത്ത ആന്റിബോഡിയിൽ നിന്ന് പകർത്തിയ അമിനോ ആസിഡുകളുടെ ഒരു കൃത്രിമ ഹ്രസ്വ ശൃംഖലയാണ് മൈക്രോആന്റിബോഡി. മൈക്രോആന്റിബോഡികൾക്ക് എച്ച്ഐവി വൈറസുകൾ പോലുള്ള വൈറസുകളെ കോശങ്ങളെ ആക്രമിക്കുന്നതിൽനിന്ന് തടയാനുള്ള ശേഷിയുണ്ട്. [1]

ആന്റിബോഡികൾ സ്വാഭാവികമായും ശരീരം ഉൽ‌പാദിപ്പിക്കുകയും ബാക്ടീരിയകളും വൈറസുകളും മൂലമുണ്ടാകുന്ന അണുബാധകളെ ചെറുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. വലിയ അളവിൽ ആന്റിബോഡികൾ ഉള്ള രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചുള്ള കുത്തിവയ്പ്പുകൾ വൈറസ് ബാധകൾക്ക് എതിരേ ഉപയോഗിക്കാവുന്നതാണ്. [2] പ്രകൃതിദത്ത ആന്റിബോഡികൾ മുഴുവനായും മരുന്നുകളായി ഉപയോഗിക്കുന്നത് നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരം ആന്റിബോഡികൾ ആക്ടീവായ കോശങ്ങൾക്ക് മാത്രമേ ഉത്പാദിപ്പിക്കാൻ കഴിയൂ. ഇത് വ്യാവസായികമായി ഉത്പാദിപ്പിക്കാനോ നിയന്ത്രിക്കാനോ വിഷമമാണ്. ഈ ആന്റിബോഡികൾ വലിയ തന്മാത്രകളാണ്. അവ രക്തത്തിലേക്ക് കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. എന്നാൽ അവ രക്തത്തിൽ നിന്ന് ആവശ്യമുള്ള കോശങ്ങളിലേക്കും അണുബാധയുണ്ടായ സ്ഥലങ്ങളിലേക്കും എത്തുന്നത് വളരെ പതുക്കെയാണ്. [3]

മൈക്രോആന്റിബോഡികളുടെ ഉപയോഗം ഈ പ്രശ്‌നങ്ങൾക്ക് വലിയ അളവിൽ പരിഹാരമാകുന്നു. ഇവ രാസപ്രക്രീയയിലൂടെ വേർതിരിച്ചെടുക്കാൻ സാധിക്കും. പക്ഷെ വ്യാവസായികമായി ഉത്പാദിപ്പിക്കാനുള്ള ബുദ്ധിമുട്ടുണ്ട്. ഇവയുടെ ചെറിയ വലിപ്പം രക്തചംക്രമണവ്യൂഹത്തിൽ വേഗത്തിൽ പടരാനും അണുബാധയുള്ള സ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാനും സഹായിക്കുന്നു. മാത്രമല്ല കുത്തിവയ്ക്കുന്നയാളിൽ ഇവയ്ക്കെതിരേ രോഗപ്രതിരോധവ്യവസ്ഥ പ്രവർത്തിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്. അണുബാധകൾക്കും മറ്റ് രോഗങ്ങൾക്കും ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളിൽ മൈക്രോആന്റിബോഡികൾക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. [4]

പശ്ചാത്തലം[തിരുത്തുക]

ശരീരത്തിന്റെ രോഗപ്രതിരോധവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിലൂടെ അണുബാധ തടയാൻ വാക്സിനുകൾ ഉപയോഗിക്കുന്നു. അതിൽ ബാക്ടീരിയ, വൈറസ് തുടങ്ങിയ പകർച്ചവ്യാധികളെ നശിപ്പിക്കുന്ന ആന്റിബോഡികളുടെ ഉത്പാദനം ഉൾപ്പെടുന്നു. രക്തത്തിലെ സ്രവം അല്ലെങ്കിൽ ലബോറട്ടറികളിൽ നിർമ്മിച്ച മോണോക്ലോണൽ ആന്റിബോഡികൾ പോലുള്ള സ്രോതസ്സുകളിൽ നിന്ന് ലഭിച്ച ആന്റിബോഡികൾ ഉപയോഗിച്ച് അണുബാധകളെ തടയുകയോ ചികിത്സിക്കുകയോ ചെയ്യാം. ഇതിനെ നിഷ്ക്രിയ ഇമ്യൂണോതെറാപ്പി എന്ന് വിളിക്കുന്നു. എന്നിരുന്നാലും, ഈ ചികിത്സകൾക്ക് അന്തർലീനമായ പ്രശ്നങ്ങളുണ്ട്; നിഷ്ക്രിയ ആന്റിബോഡി ശരീരത്തെ പുറമേനിന്നുള്ള ഒരു പ്രോട്ടീനിലേക്ക് തുറന്നുകാട്ടുന്നു. മോണോക്ലോണൽ ആന്റിബോഡികൾ മനുഷ്യവൽക്കരിക്കാമെങ്കിലും[5] അവക്കെതിരെയും ശരീരത്തിന്റെ രോഗപ്രതിരോധവ്യവസ്ഥ പ്രതികരിച്ചേക്കാം. എന്നിരുന്നാലും, ആന്റിബോഡി തന്മാത്രകളിലെ താരതമ്യേന ചെറിയ ഭാഗങ്ങൾ മാത്രമാണ് രോഗകാരികളെ തിരിച്ചറിയുന്നതിലും നിർജ്ജീവമാക്കുന്നതിലും ഏർപ്പെടുന്നത്. മൈക്രോആന്റിബോഡികൾ ചെറുതും സിന്തറ്റിക് തന്മാത്രകളുമാണ്, അവ ആന്റിബോഡിയിലെ പ്രവർത്തിക്കുന്ന ഭാഗങ്ങളെ അനുകരിക്കുന്നു. പക്ഷേ ഇവ വലിയ ആന്റിബോഡികളല്ല അതുകൊണ്ട് അവ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്നു. [1]

മാതൃക[തിരുത്തുക]

എലികളിലെ കോശങ്ങളിൽ നിന്ന് ഉൽ‌പാദിപ്പിച്ച മോണോക്ലോണൽ ആന്റിബോഡിയിൽ നിന്ന് ഒരു മൈക്രോആന്റിബോഡി നിർമ്മിച്ചു. ഈ ആന്റബോഡി വിട്രോ പരീക്ഷണങ്ങളിൽ എച്ച്.ഐ.വി. വൈറസുകളെ നിർജ്ജീവമാക്കി.[1]

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 "Analysis of a 17-amino acid residue, virus-neutralizing microantibody". The Journal of General Virology. 86 (Pt 6): 1791–800. June 2005. doi:10.1099/vir.0.80812-0. PMID 15914858.
  2. Rietveld E, Steyerberg EW, Polder JJ, Veeze HJ, Vergouwe Y, Huysman MW, de Groot R, Moll HA (July 2010). "Passive immunisation against respiratory syncytial virus: a cost-effectiveness analysis". Archives of Disease in Childhood. 95 (7): 493–8. doi:10.1136/adc.2008.155556. PMID 20504841.
  3. "Therapeutic antibody gene transfer: an active approach to passive immunity". Molecular Therapy. 10 (3): 411–6. September 2004. doi:10.1016/j.ymthe.2004.06.865. PMID 15336642.
  4. Fujii I (November 2009). "[Beyond antibodies: generation of conformationally constrained peptides for molecular-targeting therapy]". Yakugaku Zasshi (in Japanese). 129 (11): 1303–9. doi:10.1248/yakushi.129.1303. PMID 19881201.{{cite journal}}: CS1 maint: unrecognized language (link)
  5. Cattaneo A (February 2010). "Tanezumab, a recombinant humanized mAb against nerve growth factor for the treatment of acute and chronic pain". Current Opinion in Molecular Therapeutics. 12 (1): 94–106. PMID 20140821.

 

"https://ml.wikipedia.org/w/index.php?title=മൈക്രോആന്റിബോഡി&oldid=3570772" എന്ന താളിൽനിന്ന് ശേഖരിച്ചത്