മൈക്രൊഗ്രഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെൻ‌മാർക്കിൽ നിന്നുള്ള ഒരു ശിവതി, എബ്രായ പാഠം ഒരു മെനോറയുടെ ആകൃതിയിൽ.

ഒൻപതാം നൂറ്റാണ്ടിൽ വികസിച്ചുവന്ന ഒരു ജൂത കാലിഗ്രഫി രീതിയാണ് മൈക്രൊഗ്രഫി (ചെറിയ എഴുത്ത് എന്ന് അർഥം വരുന്ന ഗ്രീക്ക് വാക്ക് "Μικρογραφία"യിൽ നിന്ന് ഉത്ഭവിച്ചത്). മൈക്രൊകാലിഗ്രഫി എന്നും ഇത് അറിയപ്പെടുന്നു. ചെറിയ എബ്രായ അക്ഷരങ്ങൾ ഉപയോഗിച്ച് ജ്യാമിതീയ, അമൂർത്ത ഡിസൈനുകൾ നിർമ്മിക്കുന്ന കലയാണ് ഇത്. ജൂത മതത്തിന് സമാന്തരമായി ക്രിസ്തുമതത്തിലും ഇസ്ലാമിലും ഈ രീതി പിന്തുടരുന്നുണ്ട്.[1] ഈ അപൂർവ കലാസൃഷ്ടികൾ കൂടുതലായും കറുപ്പും വെളുപ്പും നിറങ്ങളിൽ ഉള്ളവയാണ്.

വിവരണം[തിരുത്തുക]

ഒരു നിശ്ചിത ദൂരത്ത് നിന്ന് കാണുമ്പോൾ ചിത്രമായി തോന്നുന്ന തരത്തിൽ അക്ഷരങ്ങൽ കൊണ്ട് നിർമ്മിച്ചവയാണ് ഈ കലാസൃഷ്ടികൾ. നൂതന കലാരൂപമായ ഫോട്ടോമോസൈകിൽ, വളരെ ചെറിയ ചിത്രങ്ങൾ ദൂരത്തു നിന്ന് നോക്കുമ്പോൾ മൊസൈക്ക് ആയി തോന്നുന്നു. ഇത് ഒരു ആധുനിക അനലോഗ് ആണ്. മറ്റൊരു ആധുനിക അനലോഗ് ASCII ആർട്ട് ആണ്, അവിടെ ASCII അല്ലെങ്കിൽ വിപുലീകൃത ASCII പ്രതീകങ്ങൾ ഒരു കമ്പ്യൂട്ടർ സ്ക്രീനിലും/അല്ലെങ്കിൽ പ്രിന്റൗട്ടിലും ഒരു ഇമേജ് രൂപീകരിക്കുന്ന തരത്തിൽ ക്രമീകരിച്ചിരിക്കുന്നു.

പ്രചോദനം[തിരുത്തുക]

ഇതും കാണുക: Calligram
ഒരു മയിലിന്റെ രൂപത്തിൽ ഒരു അറബിക് കാലിഗ്രാം.

ഈ കലാരൂപവും, പത്ത് കൽപ്പനകളിൽ രണ്ടാമത്തേതുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ നിയന്ത്രണവും തമ്മിൽ ഒരു ബന്ധമുണ്ട്. യഹൂദ നിയമങ്ങൾ അനുസരിക്കുന്ന, യാഥാസ്തിതിക ഭക്തരായി തുടരാൻ ആഗ്രഹിക്കുന്ന വിഷ്വൽ ആർട്ടിസ്റ്റിന്, ചിത്രങ്ങളില്ലാതെ വാചകം മാത്രം ഉപയോഗിച്ച് കലാരൂപങ്ങൾ സൃഷ്ടിക്കുവാൻ സഹായിക്കുന്ന രീതിയാണ് മൈക്രോഗ്രഫി. ചില മുസ്‌ലിം സമൂഹങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ ഉള്ളതിനാൽ, ഈ രീതിയുടെ വകഭേദം ഇസ്ലാമിക് കാലിഗ്രഫിയിൽ അറബി അക്ഷരമാല ഉപയോഗിച്ചും ചെയ്തുവരുന്നുണ്ട്.

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈക്രൊഗ്രഫി&oldid=3406771" എന്ന താളിൽനിന്ന് ശേഖരിച്ചത്