മൈക്കൽ ദ സാങ്ക്‌റ്റിസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിശുദ്ധ മൈക്കൽ ദ സാങ്ക്‌റ്റിസ്‌
Saint Michael de Sanctis
പുരോഹിതൻ
ജനനം(1591-09-29)സെപ്റ്റംബർ 29, 1591
വിക്, കാറ്റലോനിയ, സ്പെയിൻ
മരണംഏപ്രിൽ 10, 1625(1625-04-10) (aged 33)
വല്ലഡോളിഡ്, ഓൾഡ് കാസ്റ്റിൽ, സ്പെയിൻ
ബഹുമാനിക്കപ്പെടുന്നത്റോമൻ കത്തോലിക്കാ സഭ
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത്മേയ് 24, 1779നു, റോം ആറാം പീയൂസ് മാർപ്പാപ്പ
വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത്ജൂൺ 8, 1862നു, റോം ഒൻപതാം പീയൂസ് മാർപ്പാപ്പ
പ്രധാന കപ്പേളVic (birth house, now a chapel); Valladolid Trinitarian church (grave)
ഓർമ്മത്തിരുന്നാൾഏപ്രിൽ10
ചിത്രീകരണ ചിഹ്നങ്ങൾdepicted kneeling before an altar where the Blessed Sacrament is exposed.
മധ്യസ്ഥതcancer patients, Vic[1]

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് മൈക്കൽ ദ സാങ്ക്‌റ്റിസ്‌(സെപ്റ്റംബർ 29, 1591 – ഏപ്രിൽ 10, 1625). നിഷ്‌ക്കളങ്ക ജീവിതത്തിന്റെ വക്താവും അത്യത്ഭുതകരമായ ധ്യാനത്തിന്റെ ഉടമയുമായാണ് റോമൻ രക്തസാക്ഷിത്വ പട്ടികയിൽ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്‌. ഏപ്രിൽ 10- നാണ്‌ വിശുദ്ധന്റെ തിരുനാൾ ആ ഘോഷിക്കുന്നത്‌.

ജീവിതരേഖ[തിരുത്തുക]

1591 സെപ്റ്റംബർ 29 - ന് സ്‌പെയ്‌നിലെ കാറ്റലോനിയായിലാണ്‌ മൈക്കൽ ദ സാങ്ക്‌റ്റിസിന്റെ ജനനം‌. വിശുദ്ധ ഫ്രാൻസീസ് അസ്സീസിയെ അനുകരിക്കുകയായിരുന്നു മൈക്കിളിന്റെ കുട്ടിക്കാലത്തെ പ്രധാന വിനോദം. സന്യസിക്കുവാനുള്ള തന്റെ ആഗ്രഹം ആറാം വയസിൽ മൈക്കിൾ മാതാപിതാക്കളെ അറിയിച്ചിരുന്നു. എന്നാൽ ചെറുപ്പത്തിലെ തന്നെ മാതാപിതാക്കൾ മരണമടഞ്ഞു. പിന്നീട് ഒരു കച്ചവടക്കാരന്റെ സഹായിയായി ജീവിതം തുടർന്നു. എങ്കിലും പ്രാർത്ഥനാപൂർവ്വമായ ഒരു ജീവിതമായിരുന്നു മൈക്കിൾ നയിച്ചിരുന്നത്.

1603 - ൽ ബാഴ്‌സലോണയിലെ ട്രിനിറ്റേറിയൻ ഫ്രിയേഴ്‌സിൽ മൈക്കിൾ അംഗമായി ചേർന്നു. 1607-ൽ സരഗോസായിലെ വിശുദ്ധ ലാംബ്രെർട്ട്‌സ്‌ ആശ്രമത്തിൽ വച്ച്‌ വൃതവാഗ്ദ്ധാനം നടത്തി. ട്രിനിറ്റേറിയൻ സമൂഹത്തിലെ നവീകരണത്തിന്‌ വിധേയമായ ഒരു സമൂഹത്തിൽ ചേരുവാൻ മൈക്കിൾ ആഗ്രഹിച്ചു. പിന്നീട് വൈദികപഠനത്തിന്‌ ശേഷം പൗരോഹിത്യം സ്വീകരിച്ചു. രണ്ടു പ്രാവശ്യം വല്ലഡോയിഡിലെ ആശ്രമത്തിന്റെ സുപ്പീരിയറായി പ്രവർത്തിച്ചു. മൈക്കിളിന്റെ സഹപ്രവർത്തകർ അദ്ദേഹത്തെ ഒരു വിശുദ്ധനായാണ്‌ മുൻപേ തന്നെ കരുതിയിരുന്നത്‌.

1625 ഏപ്രിൽ 10 - ന് മുപ്പത്തിയഞ്ചാം വയസ്സിൽ മൈക്കിൾ അന്തരിച്ചു. 1862 - ൽ പിയൂസ്‌ ഒമ്പതാമൻ മാർപ്പാപ്പ മൈക്കിളിനെ വിശുദ്ധനായി നാമകരണം ചെയ്തു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]