മൈക്കോടോക്സിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫംഗസുകൾ ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കളാണ് മൈകോടോക്സിനുകൾ. ഇത്തരം വിഷവസ്തുക്കൾ ഉള്ളിലെത്തുന്നതുവഴി സംഭവിക്കുന്ന രോഗാവസ്ഥയാണ് മൈക്കോസിസ്. ഭക്ഷ്യവിഷബാധയ്ക്കകാരണമാകാവുന്ന മൈക്കോസിസ് മനുഷ്യനുൾപ്പെടെയുള്ള മിക്ക ജന്തുക്കളിലും കാണപ്പെടുന്നുണ്ട്.[1]

വർഗീകരണം[തിരുത്തുക]

മൈകോടോക്സിനുകളെ ഭക്ഷ്യവിഷങ്ങൾ, എർഗോട്ട് വിഷങ്ങൾ, കൂൺ വിഷങ്ങൾ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്.

ഭക്ഷ്യവിഷങ്ങൾ[തിരുത്തുക]

അഫ്ളാടോക്സിൻ, ഓക്റാടോക്സിൻ, സിയാറാലെനോൺ, ട്രൈക്കോത്തിസീൻസ് എന്നിങ്ങനെ നാലിനത്തിൽപ്പെട്ട ഭക്ഷ്യവിഷങ്ങളുണ്ട്.

അഫ്ളാടോക്സിൻ[തിരുത്തുക]

ആസ്പർജില്ലസ് ഫ്ലാവസ് എന്ന ഫംഗസ് ഉത്പാദിപ്പിക്കുന്ന അഫ്ളാടോക്സിൻ നിലക്കടല ഉൾപ്പെടെയുള്ള സംഭരിക്കപ്പെട്ട ആഹാരവസ്തുക്കളിൽ ഉണ്ടാകുന്നവയാണ്. ഫ്ലാവസ്, അസ്പർജില്ലസ് പാരസിറ്റിക്ക എന്നിവയാണ് ഇത്തരം ഭക്ഷ്യവസ്തുക്കളെ ബാധിച്ച് വിഷവസ്തു ഉത്പാദിപ്പിക്കുന്നത്. തൻമാത്രാഭാരം കുറഞ്ഞതും താപത്തെ പ്രതിരോധിക്കുന്നതുമാണ് അഫ്ളാടോക്സിനുകൾ. അതിനാൽത്തന്നെ പാകം ചെയ്ത ഭക്ഷ്യയിനങ്ങളിലും വിഷവസ്തു കണ്ടേക്കാം. അഫ്ളാടോക്സിൻ ടി. എസ് 1 അർബുദകാരിയാണ്.

ഓക്റാടോക്സിനുകൾ[തിരുത്തുക]

പെനിസിലിയം വിറിഡിക്കാറ്റം ഉത്പാദിപ്പിക്കുന്നതാണ് ഓക്റാടോക്സിനുകൾ.

അവലംബം[തിരുത്തുക]

  1. കോളേജ് ബോട്ടണി, ഗാംഗുലി, കാർ, സാൻട്ര, വോളിയം 2, എൻ.സി.ബി.എ (ന്യൂ സെൻട്രൽ ബുക്ക് ഏജൻസി, 2018
"https://ml.wikipedia.org/w/index.php?title=മൈക്കോടോക്സിൻ&oldid=3941388" എന്ന താളിൽനിന്ന് ശേഖരിച്ചത്