Jump to content

മൈക്കെൽ ജോർഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൈക്കെൽ ജോർഡൻ
മൈക്കെൽ ജോർഡൻ 2006 ഏപ്രിലിൽ
Personal information
ജനനം (1963-02-17) ഫെബ്രുവരി 17, 1963  (61 വയസ്സ്)
ബ്രൂക്ക്ലിൻ, ന്യൂയോർക്ക്
രാജ്യംഅമേരിക്കൻ
ഉയരം6 ft 6 in (1.98 m)
ഭാരം216 lb (98 kg)
Career information
വിദ്യാലയംഎംസ്‌ലി എ. ലാനെ
(വിൽമിങ്ടൺ (നോർത്ത് കരൊളീന))
കോളേജ്നോർത്ത് കരൊളീന (1981–1984)
NBA ഡ്രാഫ്ട്1984 / Round: 1 / Pick: 3-ആം overall
Selected by the ഷിക്കാഗോ ബുൾസ്
Playing career1984–1993, 1995–1998, 2001–2003
Positionഷൂട്ടിങ് ഗാർഡ് / സ്മോൾ ഫോർവേർഡ്[1]
അക്കം23, 45, 12[a]
Career history
19841993, 19951998ഷിക്കാഗോ ബുൾസ്
20012003വാഷിങ്ടൺ വിസാർഡ്സ്
Career highlights and awards
Career statistics
പോയിന്റുകൾ32,292 (30.1 ppg)
റീബൗണ്ടുകൾ6,672 (6.2 rpg)
അസിസ്റ്റുകൾ5,633 (5.3 apg)
Stats at Basketball-Reference.com
Basketball Hall of Fame as player

വിഖ്യാതനായ ബാസ്ക്കറ്റ്ബോൾ താരമായിരുന്നു മൈക്കെൽ ജെഫ്രി ജോർഡൻ (ജനനം: ഫെബ്രുവരി 17, 1963). എക്കാലത്തെയും മികച്ച ബാസ്ക്കറ്റ്ബോൾ കളിക്കാരിലൊരാളായി അറിയപ്പെടുന്ന ജോർഡൻ അമേരിക്കൻ‍ ബാസ്ക്കറ്റ്ബോൾ ടീമും എൻ.ബി.എ. ലീഗും ആഗോളശ്രദ്ധയാകർഷിക്കുന്നതിനു മുഖ്യഘടകമായിരുന്നു. മികച്ച കായികതാരം എന്നതിനുപുറമേ കായികരംഗത്തെ കഴിവുകൾ സമർത്ഥമായി വിപണനം ചെയ്തതിലൂടെയും ശ്രദ്ധിക്കപ്പെട്ടു. 1984-ൽ ഷിക്കാഗോ ബുൾസിൽ ചേർന്ന ജോർഡൻ തന്റെ ടീമിന് ആറു തവണ എൻ.ബി.എ. കിരീടം നേടിക്കൊടുത്തു. 1992 ബാഴ്സലോണ ഒളിമ്പിക്സിൽ അമേരിക്കയ്ക്കു സ്വർണ്ണം നേടിക്കൊടുത്ത “സ്വപ്നസംഘ”ത്തിലും അംഗമായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

ആദ്യകാലം

[തിരുത്തുക]

ന്യൂയോർക്കിലെ ബ്രൂക്ൿലിനിലാണു ജോർഡൻ ജനിച്ചത്. ഏഴാം വയസിൽ ജോർഡന്റെ കുടുംബം നോർത്ത് കരോലിനയിലെ വിൽമിങ്ടണിലേക്കു മാറി. ഇവിടത്തെ എംസ്ലി ഹൈസ്ക്കുളിലാണ് ജോർഡന്റെ കായികജീവിതം തുടക്കം കുറിച്ചത്. ബേസ്‌ബോള്‍,ബാസ്ക്കറ്റ്ബോൾ, ഫുട്ബോൾ എന്നിങ്ങനെ മൂന്നു കായിക ഇനങ്ങളിൽ കളിച്ചു തുടങ്ങി. ഹൈസ്ക്കൂൾ പഠനത്തിന്റെ രണ്ടാം വർഷത്തിൽ ബാസ്ക്കറ്റ്ബോൾ ടീമിൽ ഇടംനേടാൻ ശ്രമിച്ചെങ്കിലും പൊക്കം കുറവാണെന്ന കാരണത്താൽ അതു നടന്നില്ല. എന്നാൽ പിറ്റേവർഷം പൊക്കം നാലിഞ്ചുമെച്ചപ്പെടുത്തിയ ജോർഡൻ കഠിനപരിശീലനത്തിലൂടെ ടീമിൽ ഇടം നേടി.

1981-ൽ നോർത്ത് കരോലിന സർവകലാശാലയിലേക്ക് (യു.എൻ.സി.) ബാസ്ക്കറ്റ്ബോൾ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു. കോളജ് ബാസ്ക്കറ്റ്ബോളിലെ ഏറ്റവും മികച്ച പുതുമുഖ താരത്തിനുള്ള പുരസ്കാരം ആദ്യവർഷം നേടി. കോളജ് പഠനം പൂർത്തിയാകുന്നതിന് ഒരു വർഷം മുൻപേ യു.എൻ.സി. വിട്ട ജോർഡൻ 1984-ലെ എൻ.ബി.എ. ഡ്രാഫ്റ്റിൽ ഉൾപ്പെട്ടു. ഡ്രാഫ്റ്റിലെ മൂന്നാമത്തെ താരമായി ഷിക്കാഗോ ബുൾസ് ജോർഡനെ തിരഞ്ഞെടുത്തു.

പ്രഫഷണൽ ബാസ്ക്കറ്റ്ബോൾ ജീവിതം

[തിരുത്തുക]

എൻ.ബി.എ.യിലെ ആദ്യ വർഷം തന്നെ ജോർഡൻ ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. ശരാശരി 28.2 പോയിന്റ് നേടിയ അദ്ദേഹം കളിച്ചുതുടങ്ങി ഒരു മാസത്തിനകം സ്പോർട്സ് ഇലസ്ട്രേറ്റഡ് മാസികയുടെ പുറംചട്ടയിൽ സ്ഥാനം പിടിച്ചു. “ഒരു നക്ഷത്രം ജനിക്കുന്നു” എന്നാണു മാസിക ജോർഡാന്റെ എൻ.ബി.എ. പ്രവേശനത്തെ വിശേഷിപ്പിച്ചത്. ആദ്യ വർഷം തന്നെ എൻ.ബി.എ. ഓൾ സ്റ്റാർ ടീമിലേക്ക് ആരാധകർ ജോർഡനെ തിരഞ്ഞെടുത്തു.

ഏറ്റവും മികച്ച താരമായി എൻ.ബി.എ.ലീഗിലൊട്ടാകെ അറിയപ്പെട്ടിട്ടും ഷിക്കാഗോ ബുൾസിനെ ലീഗ് കിരീടമണിയിക്കാൻ തന്റെ ആദ്യ വർഷങ്ങളിൽ ജോർഡനു സാധിച്ചിരുന്നില്ല. അരങ്ങേറ്റത്തിനു ശേഷം തുടർച്ചയായ അഞ്ചു വർഷങ്ങളിലും ഷിക്കാഗോ ബുൾസ് പ്ലേ ഓഫ് മത്സരങ്ങൾക്കപ്പുറം കടന്നില്ല. കിഴക്കൻ മേഖലയിൽ അക്കാലത്ത് ശക്തരായിരുന്ന ബോസ്റ്റൺ സെൽറ്റിക്സിനോടോ ഡിട്രോയ്റ്റ് പിസ്റ്റൺസിനോടോ നിർണ്ണായക മത്സരങ്ങളിൽ ബുൾസ് പരാജയപ്പെട്ടു. മൈക്കെൽ ജോർഡന്റെ കേളീശൈലി ഇക്കാലത്ത് ഒട്ടേറെ വിമർശനങ്ങൾ നേരിട്ടു. പോയിന്റുകൾ നേടാൻ ലീഗിൽ ആരേക്കാളും മുമ്പനായിരുന്ന ജോർഡൻ തന്റെ സഹകളിക്കാരെ തെല്ലും സഹായിക്കുന്നില്ലെന്ന ആക്ഷേപമുയർന്നു. ഷിക്കാഗോ ബുൾസിന്റെ പരാജയത്തിനു കാരണം ഇതാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

ആദ്യ എൻ.ബി.എ. കിരീടങ്ങൾ

[തിരുത്തുക]

1989-90 കാലത്ത് ഫിൽ ജാക്സൺ ബുൾസിന്റെ പരിശീലകനായതോടെ ജോർഡന്റെ കേളീശൈലിയിൽ പ്രകടമായ മാറ്റംവന്നു. പോയിന്റു നേടുന്നതിനോടൊപ്പം സഹകളിക്കാർക്കു പ്രചോദനമാകാനും ജാക്സൺ ജോർഡനെ പഠിപ്പിച്ചു. നിർണ്ണായക നിമിഷങ്ങളിൽ പന്ത് സഹകളിക്കാരിലെത്തിക്കുന്നതിൽ ജോർഡൻ വിജയിച്ചു. ഷിക്കാഗോ ബുൾസ് മൊത്തത്തിൽ മെച്ചപ്പെട്ടു. ആ സീസണിൽ കിഴക്കൻ മേഖലാ ഫൈനലിൽ എത്തിയെങ്കിലും ഡിട്രോയ്റ്റിനോട് 4-3നു പരാജയപ്പെട്ടു.

പരാജയങ്ങളിൽ നിന്നും പാഠമുൾക്കൊണ്ട ഷിക്കാഗോയും ജോർഡനും പിറ്റേ വർഷം ഒത്തൊരുമയോടെ കളിച്ചു. കിഴക്കൻ മേഖലയിൽ പിസ്റ്റൺസിനെ പരാജയപ്പെടുത്തി ജോർഡൻ ആദ്യമായി എൻ.ബി.എ. ഫൈനലിലെത്തി. ഇതിഹാസതാരമായ മാജിക് ജോൺസന്റെ ലൊസേഞ്ചൽ‌സ് ലേയ്ക്കേഴ്സ് ആയിരുന്നു ഫൈനലിൽ എതിരാളികൾ. ബാസ്ക്കറ്റ്ബോളിലെ എക്കാലത്തെയും മികച്ച രണ്ടു താരങ്ങളുടെ ഏറ്റുമുട്ടലായി പ്രസ്തുത ഫൈനൽ വിലയിരുത്തപ്പെട്ടു. അഞ്ചു തവണ ലേയ്ക്കേഴ്സിനെ കിരീടമണിയിച്ച മാജിക് ജോൺസനെ മറികടക്കുകയായിരുന്നു ജോർഡനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. അതിൽ ഒരു പരിധിവരെ വിജയിച്ച ജോർഡനും ബുൾസും അഞ്ചു മത്സരങ്ങളുടെ പരമ്പര 3-1നു സ്വന്തമാക്കി പ്രഥമ എൻ.ബി.എ. കിരീടം ചൂടി. ഫൈനലിലെ ഏറ്റവും മികച്ച കളിക്കാരനായി മൈക്കെൽ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള മൂന്നു വർഷങ്ങളിലും ഷിക്കാഗോ കിരീടനേട്ടം ആവർത്തിച്ചു. 1992-ൽ ലീഗിലെ ഏറ്റവും മികച്ച കളിക്കാരനായും ജോർഡൻ തിരഞ്ഞെടുക്കപ്പെട്ടു.

ഒളിമ്പിക്സ് സ്വർണ്ണം

[തിരുത്തുക]

കോളേജ് കളിക്കാരനായിരിക്കെ 1984ലെ ലൊസേഞ്ചൽ‌സ് ഒളിമ്പിക്സിനുള്ള അമേരിക്കൻ ടീമിലേക്ക് ജോർഡൻ തിരഞ്ഞെടുക്കപ്പെട്ടു. ശരാശരി 17.1 പോയിന്റുകൾ നേടിയ ജോർഡനായിരുന്നു ഒളിമ്പിക്സ് സ്വർണ്ണം നേടിയ അമേരിക്കൻ ടീമിലെ ഏറ്റവും മികച്ച താരം.

1992ലെ ബാഴ്സലോണ ഒളിമ്പിക്സിൽ പ്രഫഷണൽ ബാസ്ക്കറ്റ്ബോൾ താരങ്ങൾക്കും കളിക്കാൻ അനുമതി ലഭിച്ചു. എൻ.ബി.എ.യിലെ ഏറ്റവും മികച്ച താരങ്ങളായ മാജിക് ജോൺസൺ, ലാറി ബേർഡ്, സ്കോട്ടീ പിപ്പൻ എന്നിവർക്കൊപ്പം ജോർഡനും അമേരിക്കയുടെ ബാസ്ക്കറ്റ്ബോൾ ടീമിൽ അംഗമായി. കളിച്ച എട്ടു മത്സരങ്ങളിലും എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ജോർഡനും കൂട്ടരും ഒളിമ്പിക്സ് സ്വർണ്ണം നേടിയത്. ബാസ്ക്കറ്റ്ബോളിലെ സ്വപ്നടീമായി ഈ സംഘം വിശേഷിപ്പിക്കപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. Michael Jordan, basketball-reference.com. Retrieved February 8, 2008.

മറ്റ് കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മൈക്കെൽ_ജോർഡൻ&oldid=3807428" എന്ന താളിൽനിന്ന് ശേഖരിച്ചത്