മൈക്കലാഞ്ചലോ അന്റോണിയോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Michelangelo Antonioni
Michelangelo Antonioni.jpg
Michelangelo Antonioni
തൊഴിൽചലച്ചിത്ര സംവിധായകൻ
സജീവ കാലം1942–2004
ജീവിതപങ്കാളി(കൾ)Letizia Balboni (1942–1954)
Enrica Antonioni (1986–2007)

നിയോറിയലിസത്തിന്റെ വക്താക്കളിലൊരാളായ ഇറ്റാലിയൻ ചലച്ചിത്ര സം‌വിധായകനാണ്‌‍ മൈക്കലാഞ്ചലോ അന്റോണിയോണി(സെപ്റ്റംബർ 29 1912ജൂലൈ 30 2007‌). സമകാലിക സമൂഹത്തിന്റെ അന്യവത്കരണവും ദുരന്തവുമായിരുന്നു അന്റോണിയോണിയുടെ പ്രിയപ്പെട്ട പ്രമേയങ്ങൾ. ദൃശ്യവത്കരണത്തിലാണ് അന്റോണിയോണിയുടെ മുഖ്യ സംഭാവനകൾ. അപൂർവമായ ദൃശ്യങ്ങളും തീവ്രമായ ആധുനികഭാവുകത്വവും ആ ചിത്രങ്ങളെ ശ്രേഷ്ഠമാക്കുന്നു. 1972ൽ സാംസ്കാരിക വിപ്ലവകാലത്ത് ചൈനാ ഭരണകൂടം അന്റോണിയോണിയെ ഒരു സിനിമ നിർമ്മിക്കാനായി ക്ഷണിച്ചു. 220 മിനിട്ടുള്ള ചുങ് ക്വോ ചീന എന്ന ആ ഡോക്യൂമെന്ററി ഇറ്റാലിയൻ ടി. വി. യ്ക്കു വേണ്ടിയാണ് അദ്ദേഹം നിർമിച്ചത്. ചൈനീസ് മാധ്യമങ്ങളും ഭരണകൂടവും ചിത്രത്തെ അപലപിച്ചു. ചൈനയെ തുറന്നുകാട്ടുന്നതായിരുന്നു ചിത്രമെന്ന് ചലച്ചിത്രലോകം അഭിപ്രായപ്പെട്ടു.

മറ്റു ചിത്രങ്ങൾ[തിരുത്തുക]