മേ വെസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേ വെസ്റ്റ്
നൈറ്റ് ആഫ്റ്റർ നൈറ്റ് എന്ന ചിത്രത്തിന്റെ പരസ്യത്തിനായി എടുത്ത ചിത്രം
ജനനം
മേരി ജേൻ വെസ്റ്റ്

(1893-08-17)ഓഗസ്റ്റ് 17, 1893
മരണംനവംബർ 22, 1980(1980-11-22) (പ്രായം 87)
തൊഴിൽഅഭിനേത്രി, ഗായിക, തിരക്കഥാകൃത്ത്
സജീവ കാലം1907–78
ജീവിതപങ്കാളി(കൾ)ഫ്രാങ്ക് വാല്ലസ്
(1911–43}
പങ്കാളി(കൾ)പോൾ നൊവാക്ക്
(1954–80)

അമേരിക്കയിൽ നിന്നുള്ള ഒരു അഭിനേത്രിയും, ഗായികയുമായിരുന്നു മേരി ജേൻ വെസ്റ്റ് (ജനനം: ഓഗസ്റ്റ് 17, 1893 – മരണം നവംബർ 22, 1980). തിരക്കഥാകൃത്ത്, ഹാസ്യതാരം എന്നീ വിവിധമേഖലകളിൽ കഴിവു തെളിയിച്ച മേ വെസ്റ്റ് വർഷങ്ങളോളം വെള്ളിത്തിരയിലും പുറത്തും നിറഞ്ഞു നിന്നിരുന്നു. അമേരിക്കൻ ക്ലാസ്സിക്ക് സിനിമയിലെ മികച്ച സ്ത്രീ അഭിനേത്രികളിലൊരാളായി അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മേ വെസ്റ്റിനെ തിരഞ്ഞെടുത്തിട്ടുണ്ട്.[1]

സിനിമാ ജീവിതം അവസാനിച്ചതോടെ, അവർ പുസ്തകരചനയിലേക്കു തിരിഞ്ഞു. കൂടാതെ റേഡിയോ, ടി.വി പരിപാടികളിലും പങ്കെടുത്തു. 1980 നവംബർ 22 തന്റെ 87 ആമത്തെ വയസ്സിൽ മേ വെസ്റ്റ് അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. Jennifer D, Keene (2009). Visions of America, A History of the United States,. Pearson. ISBN 978-0321066879.[പ്രവർത്തിക്കാത്ത കണ്ണി]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Wikisource
Wikisource
മേ വെസ്റ്റ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
വിക്കിചൊല്ലുകളിലെ മേ വെസ്റ്റ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=മേ_വെസ്റ്റ്&oldid=3940831" എന്ന താളിൽനിന്ന് ശേഖരിച്ചത്